എല്ലാവരുടേയും പ്രിയപ്പെട്ട വിഭവങ്ങളിലൊന്നാണ് ഓംലെറ്റ്. മുട്ടയില്ലാത്ത ഓംലെറ്റ് കഴിച്ചിട്ടുണ്ടോ? ഉരുളക്കിഴങ്ങ് കൊണ്ട് ഒരു വെറൈറ്റി ഓംലെറ്റ് ഉണ്ടാക്കുന്ന വിധമാണ് താഴെ നല്‍കിയിരിക്കുന്നത്.
ചേരുവകള്‍
കടലമാവ്- 1 കപ്പ്
ഉരുളക്കിഴങ്ങ് കഷ്ണങ്ങളാക്കിയത്- 1 കപ്പ്
മീഡിയം സൈസ് സവോള അരിഞ്ഞത്- കാല് കപ്പ്
ഇഞ്ചി അരിഞ്ഞത്- 1 ടീസ്പൂണ്‍
പച്ചമുളക് അരിഞ്ഞത്- 1 ടീസ്പൂണ്‍
മല്ലിയില- 3 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി- കാല് ടീസ്പൂണ്‍
മുളകുപൊടി- കാല് ടീസ്പൂണ്‍
ഗരംമസാല-ഒരു നുള്ള്
ബേക്കിങ്പൗഡര്‍- കാല് ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
വെള്ളം- ആവശ്യത്തിന്
വെളിച്ചെണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങും സവോളയും പച്ചമുളകും ഇഞ്ചിയും മല്ലിയിലയും നന്നായി അരിഞ്ഞ് വെക്കുക. ഒരു ബൗളില്‍ കടലമാവെടുത്ത് അതിലേക്ക് അരിഞ്ഞുവെച്ച ചേരുവകള്‍ ചേര്‍ക്കുക.
ശേഷം മഞ്ഞള്‍പൊടി, മുളകുപൊടി, ഗരംമസാല എന്നിവ ചേര്‍ത്ത് ആവശ്യത്തിന് ഉപ്പും ബേക്കിങ് പൗഡറും ചേര്‍ത്ത് മിക്സ് ചെയ്യുക. ഇനി ആവശ്യാനുസരണം വെള്ളം ചേര്‍ത്ത് കട്ട രൂപപ്പെടാത്ത രീതിയില്‍ മിശ്രിതം മിക്സ് ചെയ്യുക.
ഒരു പാന്‍ ചൂടാക്കി ആവശ്യത്തിന് എണ്ണ ഒഴിച്ച് ചൂടാക്കി മാവിന്റെ മിശ്രിതം ഒഴിക്കുക. പാനിന്റെ എല്ലാ വശത്തും മിശ്രിതം പരത്തുക. മുകളില്‍ ഏതാനും തുള്ളി എണ്ണ ഒഴിക്കാം.
ഗോള്‍ഡന്‍ നിറമാവുമ്ബോള്‍ മറുവശം തിരിച്ചിടുക. ഇരുവശവും നന്നായി മൊരിഞ്ഞതിനുശേഷം വാങ്ങിവെച്ച് സോസിനൊപ്പം കഴിക്കാം.
You can make omelette without eggs .. give it a try.