കൂട്ടുകാർ ഡിസൈൻ ചെയ്ത ഡ്രസ്സണിഞ്ഞ് സോനം കപൂർ; ചിത്രങ്ങൾ

കൂട്ടുകാർ ഡിസൈൻ ചെയ്ത ഡ്രസ്സണിഞ്ഞ് സോനം കപൂർ; ചിത്രങ്ങൾ
Dec 13, 2021 08:51 PM | By Kavya N

ബോളിവുഡിൽ സ്റ്റൈൽ ഐക്കൺ എന്ന രീതിയിലും ശ്രദ്ധ നേടിയ നടിമാരിൽ ഒരാളാണ് സോനം കപൂർ. സോനത്തിന്റെ ഫാഷൻ സെൻസും വസ്ത്രങ്ങളും പലപ്പോഴും ഫാഷൻ പ്രേമികളുടെയും ശ്രദ്ധ കവരാറുണ്ട്. ഇപ്പോഴിതാ, ഇൻസ്റ്റഗ്രാമിൽ സോനം പങ്കുവച്ച പുതിയ ചിത്രങ്ങളാണ് വൈറലാവുന്നത്.

തന്റെ സുഹൃത്തുക്കൾ ഡിസൈൻ ചെയ്ത വസ്ത്രങ്ങൾക്ക് മോഡലാവുകയായിരുന്നു സോനം. സോനത്തിന്റെ സുഹൃത്തുക്കളായ ഇഷയും ശരണുമാണ് ഈ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത്. കഴിഞ്ഞ അഞ്ചുവർഷമായി മൈസൺ എസ്റ്റെലെ എന്ന ഈ ഫാഷൻ പ്രൊജക്റ്റിന്റെ പിന്നണിയിലായിരുന്നു തന്റെ ചങ്ങാതിമാരെന്ന് സോനം കുറിക്കുന്നു.

മനോഹരമായ ആർട്ട് വർക്ക് എന്നാണ് ഫാഷൻ പ്രേമികൾ ഈ ഡിസൈനെ വിശേഷിപ്പിക്കുന്നത്. ഏതായാലും ഇതിനകം തന്നെ സോനത്തിന്റെ വസ്ത്രങ്ങൾ വൈറലായി കഴിഞ്ഞു. അടുത്തിടെ സോനം കപൂറിന്റെ ലണ്ടനിലെ ആഢംബര ഫ്ളാറ്റിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നിരുന്നു.

ലണ്ടനിലെ നോട്ടിംഗ് ഹില്ലിലാണ് സോനത്തിന്റെയും ഭർത്താവ് ആനന്ദ് അഹൂജയുടെയും ഫ്ളാറ്റ്. അടുത്തിടെ ആർക്കിടെക്ചറൽ ഡൈജസ്റ്റിനു നൽകിയ അഭിമുഖത്തിലാണ് സോനം തന്റെ ഫ്ളാറ്റിന്റെ വിശേഷങ്ങൾ പങ്കുവച്ചത്. ആർക്കിടെക്റ്റ് റൂഷാദ് ഷ്റോഫ് ആണ് സോനത്തിന്റെ ഫ്ളാറ്റിന്റെ ഡിസൈൻ ഒരുക്കിയിരിക്കുന്നത്.

“ഞാനും ആനന്ദ് അഹൂജയും ആദ്യമായി ഈ ഫ്ളാറ്റിലേക്ക് പ്രവേശിച്ചപ്പോൾ തന്നെ ഒരു വീടിന്റെ ഫീലാണ് അനുഭവപപ്പെട്ടത്. രണ്ടു ബെഡ് റൂമുകൾ അടങ്ങിയ ഈ ഫ്ളാറ്റ് നോട്ടിംഗ് ഹില്ലിലാണ് സ്ഥിതി ചെയ്യുന്നത്. ഇപ്പോൾ ഞങ്ങളുടെ ജീവിതം ഇവിടെയാണ്.

ഈ സ്പേസ് കണ്ടപ്പോൾ തന്നെ, മനസ്സിനിണങ്ങിയ രീതിയിൽ റൂഷാദ് ഡിസൈൻ ഒരുക്കുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. ഒന്നിച്ചു സഹകരിക്കുക എന്നത് ഞാനും റൂഷാദും എല്ലായ്പ്പോഴും ഇഷ്ടപ്പെടുന്ന​ ഒന്നാണ്. ഓരോ വ്യക്തികളുടെയും ആവശ്യങ്ങൾക്കും വ്യക്തിഗതമായ അഭിരുചികൾക്കും അനുസരിച്ച് ഒരു സ്ഥലം ഡിസൈൻ ചെയ്യുന്നതിൽ അദ്ദേഹം വളരെ സമർത്ഥനാണ്,” സോനം പറയുന്നു.

Sonam Kapoor in a dress designed by friends; Pictures

Next TV

Related Stories
#fashion | വെള്ളയില്‍ ഗ്ലാമര്‍ ഗേളായി കാജല്‍ അഗര്‍വാള്‍

Apr 23, 2024 03:40 PM

#fashion | വെള്ളയില്‍ ഗ്ലാമര്‍ ഗേളായി കാജല്‍ അഗര്‍വാള്‍

സത്യഭാമ എന്ന ചിത്രമാണ് കാജലിന്‍റെതായി എത്താനുള്ളത്. തെലുങ്ക് ചിത്രമാണ്...

Read More >>
#surabhijain | പ്രശസ്ത ഫാഷൻ ഇൻഫ്ലുവൻസർ സുരഭി ജെയിന്‍ അന്തരിച്ചു; അന്ത്യം 30–ാം വയസ്സിൽ

Apr 20, 2024 07:13 PM

#surabhijain | പ്രശസ്ത ഫാഷൻ ഇൻഫ്ലുവൻസർ സുരഭി ജെയിന്‍ അന്തരിച്ചു; അന്ത്യം 30–ാം വയസ്സിൽ

രണ്ടുമാസം മുൻപ് കാൻസർ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കുന്നതിന്റെ ചിത്രം സുരഭി സമൂഹമാധ്യമത്തിലൂടെ...

Read More >>
#fashion | സാരിയില്‍ സുന്ദരിയായി നയന്‍സ്; സ്നേഹം വാരി വിതറി ആരാധകര്‍

Apr 18, 2024 02:53 PM

#fashion | സാരിയില്‍ സുന്ദരിയായി നയന്‍സ്; സ്നേഹം വാരി വിതറി ആരാധകര്‍

ചിത്രത്തില്‍ അതീവ സുന്ദരിയായി കാണപ്പെട്ട നയന്‍സിന് ഫാന്‍സിന്‍റെ ഗംഭീര പ്രശംസകളാണ്...

Read More >>
#fashion | മഞ്ഞ ലഹങ്കയിൽ സുന്ദരിയായി ആതിര മാധവ്, ചിത്രങ്ങൾ

Apr 12, 2024 08:17 PM

#fashion | മഞ്ഞ ലഹങ്കയിൽ സുന്ദരിയായി ആതിര മാധവ്, ചിത്രങ്ങൾ

ഗീതാഗോവിന്ദത്തിൽ അതിഥി വേഷമായിരുന്നു...

Read More >>
#fashion | പർപ്പിൾ ലഹങ്കയില്‍ അതിസുന്ദരിയായി അപ്പു

Apr 7, 2024 03:43 PM

#fashion | പർപ്പിൾ ലഹങ്കയില്‍ അതിസുന്ദരിയായി അപ്പു

ലിസ്ക്രിയേഷൻ ബൊട്ടിക്കാണ് വസ്ത്രം തയാറാ്കിയിരിക്കുന്നത്. കമൻറിൽ മുഴുവനും അപ്പു എന്നുള്ള വിളിയാണ് ഉയർന്ന് കേൾക്കുന്നത്. പണ്ടയോട ഗലാട്ട, തൊപ്പി...

Read More >>
#fashion |  മിനി ഗൗണിൽ സുന്ദരിയായി അനുമോൾ, ചിത്രങ്ങൾ

Apr 4, 2024 11:22 AM

#fashion | മിനി ഗൗണിൽ സുന്ദരിയായി അനുമോൾ, ചിത്രങ്ങൾ

അനുമോള്‍ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം വളരെ വേഗത്തിലാണ്...

Read More >>
Top Stories