അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് മൂന്ന് വയസുകാരിയെ പീഡിപ്പിച്ച് 13 വയസുകാരന്‍ പിടിയില്‍

അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് മൂന്ന് വയസുകാരിയെ പീഡിപ്പിച്ച് 13 വയസുകാരന്‍ പിടിയില്‍
Dec 8, 2021 10:51 PM | By Vyshnavy Rajan

കാണ്‍പൂര്‍ : അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് മൂന്ന് വയസുകാരിയെ പീഡിപ്പിച്ച് 13 വയസുകാരന്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. ഞായറാഴ്ചയാണ് മൂന്നുവയസുകാരി പീഡനത്തിന് ഇരയായത്. തിങ്കളാഴ്ച മൂന്ന് വയസുകാരിയുടെ രക്ഷിതാക്കളുടെ പരാതി അനുസരിച്ച് 13കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

പീഡനത്തിനിടെ ഗുരുതരമായി പരിക്കേറ്റ മൂന്നുവയസുകാരിയുടെ ചികിത്സ പുരോഗമിക്കുകയാണ്. ഞായറാഴ്ച കുട്ടിയുടെ പിതാവ് ജോലിക്ക് പോയിരിക്കുകയായിരുന്നു. അമ്മയാണ് കുട്ടിക്കൊപ്പം വീട്ടിലുണ്ടായിരുന്നത്. വൈകുന്നേരമായപ്പോള്‍ അയല്‍വാസിയുടെ മകനായ 13 കാരന്‍ ഇവരുടെ വീട്ടിലെത്തി.

കുഞ്ഞിനെ താലോലിച്ച ശേഷം 13കാരന്‍ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഈ സമയത്ത് അയല്‍വാസിയുടെ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യം കാണിച്ചുകൊണ്ട് പെണ്‍കുഞ്ഞിനെ കൌമാരക്കാരന്‍ പീഡിപ്പിക്കുകയായിരുന്നു. കുഞ്ഞിന്‍റെ അവസ്ഥ വഷളായതോടെ 13കാരന്‍ കുഞ്ഞിനെ വീടിന് വെളിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

സ്വകാര്യ ഭാഗങ്ങളില്‍ നിന്ന് രക്തം വരുന്ന നിലയിലാണ് കുഞ്ഞിനെ അമ്മ കണ്ടെത്തിയത്. കുഞ്ഞിനെ സമീപത്തുള്ള ക്ലിനിക്കില്‍ അമ്മയാണ് എത്തിച്ച് പ്രാഥമിക ശ്രുശ്രൂഷ നല്‍കി തിരികെ വീട്ടിലെത്തിച്ചു. എന്നാല്‍ വൈകുന്നേരത്തോടെ കുഞ്ഞിന്‍റെ അവസ്ഥ മോശമായി. വിശദമായ പരിശോധനയിലാണ് കുഞ്ഞ് പീഡനത്തിന് ഇരയായതായി വ്യക്തമായതെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു.

ഇതോടെയാണ് രക്ഷിതാക്കള്‍ പൊലീസിനെ സമീപിച്ചത്. നിലവില്‍ ലാലാ ലജ്പത് റായി ഹോസ്പിറ്റലില്‍ കുഞ്ഞിന്‍റെ ചികിത്സ പുരോഗമിക്കുകയാണ്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതി പ്രകാരം അറസറ്റ് ചെയ്ത് പതിമൂന്നുകാരന്‍ നിലവില്‍ ജുവനൈല്‍ ഹോമിലയച്ചു.

13-year-old arrested for molesting 3-year-old girl

Next TV

Related Stories
കോട്ടയത്തെ കൊലപാതകം; പൊലീസിനെതിരെ കൊല്ലപ്പെട്ട ഷാനിന്റെ അമ്മ രംഗത്ത്

Jan 17, 2022 02:13 PM

കോട്ടയത്തെ കൊലപാതകം; പൊലീസിനെതിരെ കൊല്ലപ്പെട്ട ഷാനിന്റെ അമ്മ രംഗത്ത്

കോട്ടയത്തെ കൊലപാതകത്തിൽ പൊലീസിനെതിരെ കൊല്ലപ്പെട്ട ഷാനിന്റെ അമ്മ ത്രേസ്യാമ്മ. ഷാനിനെ ജോമോൻ കൂട്ടികൊണ്ട് പോയെന്ന് പൊലീസിൽ...

Read More >>
 കോട്ടയം നഗരത്തെ നടുക്കിയ അരുംകൊല; ഗുണ്ടകള്‍ തമ്മിലുള്ള കുടിപ്പകയാകാം കാരണമെന്ന് പൊലീസ്

Jan 17, 2022 10:59 AM

കോട്ടയം നഗരത്തെ നടുക്കിയ അരുംകൊല; ഗുണ്ടകള്‍ തമ്മിലുള്ള കുടിപ്പകയാകാം കാരണമെന്ന് പൊലീസ്

കോട്ടയം നഗരത്തെ നടുക്കിയ അരുംകൊല; ഗുണ്ടകള്‍ തമ്മിലുള്ള കുടിപ്പകയാകാം കാരണമെന്ന്...

Read More >>
സ്വത്തിനായി സഹോദരിയെ തലയ്ക്കടിച്ചുകൊന്നു;  നാല്‍പത്തിയൊന്നുകാരൻ അറസ്റ്റില്‍

Jan 17, 2022 07:56 AM

സ്വത്തിനായി സഹോദരിയെ തലയ്ക്കടിച്ചുകൊന്നു; നാല്‍പത്തിയൊന്നുകാരൻ അറസ്റ്റില്‍

മാനസിക വെല്ലുവിളികള്‍ നേരിടുന്ന സഹോദരിയെ സ്വത്തിനായി തലയ്ക്കടിച്ച് കൊലപ്പെടുത്തി സഹോദരന്‍ ....

Read More >>
പതിമൂന്നുകാരിക്ക് ബസ്സിനുള്ളിൽ ക്രൂര പീഡനം

Jan 17, 2022 07:40 AM

പതിമൂന്നുകാരിക്ക് ബസ്സിനുള്ളിൽ ക്രൂര പീഡനം

പതിമൂന്നുകാരിയായ സ്കൂൾ വിദ്യാർഥിനിയെ ബസിനുള്ളിൽ പീഡിപ്പിച്ച കണ്ടക്ടർ അറസ്റ്റിൽ. സംക്രാന്തി സ്വദേശി 31കാരനായ തുണ്ടിപ്പറമ്പിൽ അഫ്സലാണ് പാലാ...

Read More >>
നിര്‍ത്തിയിട്ട ബസിനുളളില്‍ എട്ടാംക്ലാസുകാരിയെ പീഡിപ്പിച്ച കണ്ടക്ടര്‍ അറസ്റ്റില്‍

Jan 16, 2022 11:23 PM

നിര്‍ത്തിയിട്ട ബസിനുളളില്‍ എട്ടാംക്ലാസുകാരിയെ പീഡിപ്പിച്ച കണ്ടക്ടര്‍ അറസ്റ്റില്‍

നിര്‍ത്തിയിട്ട ബസിനുളളില്‍ എട്ടാംക്ലാസുകാരിയെ പീഡിപ്പിച്ച കണ്ടക്ടര്‍...

Read More >>
മദ്യപിക്കാന്‍ പണം നല്‍കിയില്ല; ഭാര്യയെ ഭര്‍ത്താവ്‌ കൊലപ്പെടുത്തി

Jan 16, 2022 11:13 PM

മദ്യപിക്കാന്‍ പണം നല്‍കിയില്ല; ഭാര്യയെ ഭര്‍ത്താവ്‌ കൊലപ്പെടുത്തി

മദ്യപിക്കാന്‍ പണം നല്‍കാത്തത്തിന്റെ പേരില്‍ ഏഴുമാസം ഗര്‍ഭിണിയായ സ്ത്രീയെ ഭര്‍ത്താവ്...

Read More >>
Top Stories