കോഴിമുട്ട ചേർത്തൊരു ക്രിസ്പി എഗ് സാലഡ്

കോഴിമുട്ട ചേർത്തൊരു ക്രിസ്പി എഗ് സാലഡ്
Advertisement
Dec 8, 2021 08:11 PM | By Susmitha Surendran

സാലഡ് എന്ന് കേൾക്കുമ്പോൾ മനസ്സിലേക്ക് ഓടിയെത്തുന്നത് പച്ചക്കറികളും പഴങ്ങളുമാണ്. എന്നാൽ തായ് ക്യുസീനിൽ വറുത്ത മുട്ട ചേർത്തൊരു സാലഡ് ഉണ്ട്. ക്രിസ്പി എഗ് സാലഡ് എന്നാണ് ഈ വിഭവം അറിയപ്പെടുന്നത്. കോഴി അല്ലെങ്കിൽ താറാവ് മുട്ടയാണ് ഇതിനായി ഉപയോഗിക്കുന്നത്.

Advertisement

ചേരുവകൾ

മുട്ട – 4 എണ്ണം

സവാള – ഒരെണ്ണം

തായ് റെഡ് ചില്ലീസ് – 2 എണ്ണം
സെലറി – ഒരു കപ്പ്
മല്ലിയില – ഒരു കപ്പ്
തക്കാളി – ഒരെണ്ണം
ചുവന്നുള്ളി – 5,6 എണ്ണം
ഫിഷ് സോസ് – 2 ടേബിൾ സ്പൂൺ
നാരങ്ങനീര് – 3 ടേബിൾ സ്പൂൺ
പഞ്ചസാര – 2 ടേബിൾ സ്പൂൺ
എണ്ണ – വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം

∙ ഒരു പാനിൽ മുട്ട വറുത്ത് കോരാൻ ആവശ്യമായ എണ്ണ ഒഴിക്കുക. എണ്ണ നന്നായി ചൂടായതിനു ശേഷം ഇതിലേക്ക് ഒരോ മുട്ടയും ശ്രദ്ധയോടെ പൊട്ടിച്ചൊഴിക്കുക. മുട്ട വേറൊരു ചെറിയ പാത്രത്തിൽ പൊട്ടിച്ചൊഴിച്ചതിനു ശേഷം ഒരോന്നായി എണ്ണയിലേക്ക് ഇടുന്നതാവും നല്ലത്.

ഈ സമയം ഫ്ലെയിം മീഡിയം ആയിരിക്കുന്നതാണ് നല്ലത്. മുട്ട നന്നായിട്ട് മൊരിയും വരെ വറുത്തെടുക്കുക. ഒന്നോ രണ്ടോ മിനിറ്റോ മതിയാകും. ശേഷം ഇവ കോരി മാറ്റിവയ്ക്കുക

∙ മറ്റൊരു ബൗളിൽ സവാള, റെഡ് ചില്ലീസ്, സെലറി, മല്ലിയില, ചുവന്നുള്ളി,തക്കാളി എന്നിവ നുറുക്കിയത് ചേർക്കുക. ഇതിലേക്ക് വറത്തു മാറ്റിവച്ചിരിക്കുന്ന മുട്ട നുറുക്കിയിടുക.

ഇവ നന്നായിട്ട് ഒന്നു ഇളക്കിയതിനു ശേഷം ഇതിലേക്ക് ഫിഷ് സോസ്, നാരങ്ങ നീര്, പഞ്ചസാര എന്നിവ ചേർത്ത് യോജിപ്പിക്കുക. ശേഷം വിളമ്പുക.

A Crispy Egg Salad with Chicken Egg .

Next TV

Related Stories
ഗോതമ്പ് ദോശ ഉണ്ടാക്കിയാലോ?

Aug 13, 2022 07:24 PM

ഗോതമ്പ് ദോശ ഉണ്ടാക്കിയാലോ?

അൽപം വ്യത്യസ്തമായി ​ഗോതമ്പ് ദോശ തയ്യാറാക്കിയാലോ?...

Read More >>
'ചോക്ലേറ്റ് ബനാന ഓട്സ്' സ്മൂത്തി റെസിപ്പി നോക്കാം...

Aug 10, 2022 01:27 PM

'ചോക്ലേറ്റ് ബനാന ഓട്സ്' സ്മൂത്തി റെസിപ്പി നോക്കാം...

ഹെൽത്തിയായൊരു ചോക്ലേറ്റ് ബനാന ഓട്സ് സ്മൂത്തി...

Read More >>
തയ്യാറാക്കാം കിടിലൻ തക്കാളി സൂപ്പ്...

Aug 8, 2022 01:22 PM

തയ്യാറാക്കാം കിടിലൻ തക്കാളി സൂപ്പ്...

വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു സൂപ്പ്...

Read More >>
ഉരുളക്കിഴങ്ങ്- ബ്രഡ് റോള്‍ ഉണ്ടാക്കിയാലോ...

Aug 7, 2022 03:19 PM

ഉരുളക്കിഴങ്ങ്- ബ്രഡ് റോള്‍ ഉണ്ടാക്കിയാലോ...

ഉരുളക്കിഴങ്ങ് വെച്ച് ഒരു അടിപൊളി സ്‌നാക്‌സ്...

Read More >>
ഓട്സ് ദോശ; ബ്രേക്ക്ഫാസ്റ്റ് മിനുറ്റുകള്‍ക്കുള്ളില്‍...

Aug 6, 2022 05:22 PM

ഓട്സ് ദോശ; ബ്രേക്ക്ഫാസ്റ്റ് മിനുറ്റുകള്‍ക്കുള്ളില്‍...

എന്തായാലും വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന, 'ഹെല്‍ത്തി'യായ ഒരു ബ്രേക്ക്ഫാസ്റ്റ് റെസിപിയാണിനി പങ്കുവയ്ക്കുന്നത്. ഓട്ട്സ് കൊണ്ടുള്ള ദോശ . ആദ്യം...

Read More >>
മൂന്ന് പഴങ്ങൾ ചേർത്തൊരു കിടിലൻ ഷേക്ക് ഉണ്ടാക്കിയാലോ...

Aug 5, 2022 04:00 PM

മൂന്ന് പഴങ്ങൾ ചേർത്തൊരു കിടിലൻ ഷേക്ക് ഉണ്ടാക്കിയാലോ...

കുട്ടികൾക്ക് മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്നതാണ് ഈ...

Read More >>
Top Stories