അനിലയുടെ തിരോധാനം; ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ബന്ധുക്കള്‍

അനിലയുടെ തിരോധാനം; ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ബന്ധുക്കള്‍
Dec 8, 2021 06:58 PM | By Susmitha Surendran

ആലപ്പുഴ: അനിലയെ കാണാതായിട്ട് രണ്ടര വർഷമാകുന്നു. ഇന്നും ദുരൂഹമായി തുടരുന്ന അനില ബാബുവിന്‍റെ തിരോധാനത്തെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെടുകയാണ് കുടുംബം രംഗത്ത്. ആറുമാസം ഗർഭിണിയായിരിക്കുമ്പോഴാണ് അനില ബാബു എന്ന യുവതിയെ ഭർതൃവീട്ടിൽ നിന്നു കാണാതായത്.

ഭർത്താവുമായുണ്ടായ വഴക്കിനെത്തുടർന്ന് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയെന്നാണ് ഭർതൃവീട്ടുകാരുടെ വിശദീകരണം. മത്സ്യത്തൊഴിലാളിയായ തൃക്കുന്നപ്പുഴ കോട്ടയംമുറി തൈത്തറയിൽ ബാബുവിന്‍റെയും സുധയുടെയും മകളാണ് അനില (27). 2018 ജൂലൈ 11ന് കരുനാഗപ്പള്ളി ചെറിയഴീക്കൽ സ്വദേശി ബിനിൽ ബാഹുലേയനുമായി വിവാഹം കഴിഞ്ഞു.

ഒന്നാം വിവാഹവാർഷികം കഴിഞ്ഞ് 11 ദിവസത്തിന് ശേഷമാണ്, 2019 ജൂലൈ 22ന്, അനിലയെ കാണാതായത്. സംഭവത്തെക്കുറിച്ച് അനിലയുടെ സഹോദരൻ അഖിൽ പറയുന്നതിങ്ങനെ : ‘പുലർച്ചെ 4 മണിക്കാണ് ബിനിലിന്‍റെ വീട്ടിൽ നിന്ന് ഞങ്ങളെ ഫോൺ ചെയ്തത്. പുലർച്ചെ 2 മണിക്ക് അനില വീട്ടിൽ നിന്ന് ഇറങ്ങിപ്പോയെന്നും എല്ലായിടത്തും അന്വേഷ‍ിക്കുന്നുണ്ടെന്നുമായിരുന്നു അവർ പറഞ്ഞത്.

ബിനിലിന്‍റെ വീട്ടുകാർ കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇതുവരെയും ഒരു തുമ്പും ലഭിച്ചില്ല. പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ലാത്തതിനാൽ ഞങ്ങൾ ഹൈക്കോടതിയെ സമീപിച്ചു. ഹേബിയസ് കോർപസ് ഹർജി ഫയൽ ചെയ്തതിനെത്തുടർന്ന് കോടതിയുടെ നിർദേശ പ്രകാരം ബിനിലിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കി.

അനിലയെ കാണാതായ ദിവസം മദ്യപിച്ചു വീട്ടിലെത്തിയ ബിനിലുമായി വഴക്കുണ്ടായെന്നും അതിനെത്തുടർന്ന് അനിലയുടെ ഫോൺ എറിഞ്ഞു തകർത്തുവെന്നും മാത്രമാണ് ആകെ ലഭിച്ച വിവരം.’ അനിലയെ കണ്ടെത്താൻ കരുനാഗപ്പള്ളി പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയിട്ടുണ്ട്.

അനില വീട് വിട്ടിറങ്ങുമ്പോൾ ആഭരണങ്ങളോ വസ്ത്രങ്ങളോ എടുത്തിരുന്നില്ലെന്ന് വീട്ടുകാർ പറയുന്നു. ഫോൺ ഡിസ്പ്ലേ തകർന്ന നിലയിൽ ബിനിലിന്‍റെ വീട്ടിൽ നിന്നും പിന്നീട് കണ്ടെത്തിയിരുന്നു. ചെരിപ്പ് പോലും ധരിക്കാതെയാണ് അനില വീട് വിട്ടുപോയതെന്ന് ഭർതൃവീട്ടുകാർ അനിലയുടെ വീട്ടുകാരോട‍് പറഞ്ഞത്.

അനിലയുടെ ഫോൺ കോൾ വിവരങ്ങൾ പരിശോധിച്ചെങ്കിലും സംശയകരമായ ഒന്ന‍ും കിട്ടിയില്ല. നേരത്തെ ഒരു തവണ ബിനിലുമായി വഴക്കിട്ട് അനില‍ കുറച്ച് ദിവസം ബന്ധു വ‍ീട്ടിൽ മാറിത്താമസിച്ചെങ്കിലും പ്രശ്നം ഒത്തുതീർപ്പാക്കി വീണ്ടും ബിനിലിന്‍റെ വീട്ടിലെത്തിയതാണ്.

ഭർതൃവീട്ടിൽ നിന്ന് എന്തെങ്കിലും ബുദ്ധ‍ിമുട്ടുണ്ട‍ായതായി അനില ബന്ധുക്കളോടൊന്നും പറഞ്ഞിട്ടുമില്ല. അന‍ിലയ്ക്ക് എന്തു സംഭവിച്ചെന്ന് കണ്ടെത്താൻ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്നാണ് വീട്ടുകാരുടെ ആവശ്യം

Anila's disappearance; Relatives want crime branch investigation

Next TV

Related Stories
#accident | ബൈക്ക് യാത്രക്കിടെ ദേഹാസ്വാസ്ഥ്യം, ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ച് പരിക്കേറ്റയാള്‍ മരിച്ചു

Mar 29, 2024 08:51 PM

#accident | ബൈക്ക് യാത്രക്കിടെ ദേഹാസ്വാസ്ഥ്യം, ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ച് പരിക്കേറ്റയാള്‍ മരിച്ചു

കോഴിക്കോട് മുഖദാര്‍ സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ ഏതാനും വര്‍ഷമായി പൂനൂര്‍ തേക്കുംതോട്ടത്തിലാണ്...

Read More >>
#pinkpolling | വനിതാ പ്രാതിനിധ്യം ഉറപ്പാക്കാന്‍ പിങ്ക് പോളിങ് സ്റ്റേഷനുകളും

Mar 29, 2024 08:13 PM

#pinkpolling | വനിതാ പ്രാതിനിധ്യം ഉറപ്പാക്കാന്‍ പിങ്ക് പോളിങ് സ്റ്റേഷനുകളും

ഓരോ നിയോജക മണ്ഡലത്തിലും ഏറ്റവും കൂടുതല്‍ സ്ത്രീ വോട്ടര്‍മാരുള്ള പോളിംഗ് സ്റ്റേഷനാണ് പിങ്ക് പോളിംഗ് സ്റ്റേഷനായി...

Read More >>
#keralarain |  മഴ അറിയിപ്പിൽ മാറ്റം; വരും മണിക്കൂറിൽ ആറ് ജില്ലകളിൽ ഇടിമിന്നൽ മഴ സാധ്യത, ഒപ്പം കാറ്റും

Mar 29, 2024 07:50 PM

#keralarain | മഴ അറിയിപ്പിൽ മാറ്റം; വരും മണിക്കൂറിൽ ആറ് ജില്ലകളിൽ ഇടിമിന്നൽ മഴ സാധ്യത, ഒപ്പം കാറ്റും

ഈ ജില്ലകളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

Read More >>
#drowned | കൂട്ടുകാർക്കൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

Mar 29, 2024 07:38 PM

#drowned | കൂട്ടുകാർക്കൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

അഞ്ചൽ സെൻറ് ജോൺസിൽ രണ്ടാംവർഷ ഡിഗ്രി വിദ്യാർഥിയാണ് മരണപ്പെട്ട വൈഷ്ണവ്. ഇന്ന് വൈകുന്നേരം 5.30 ന് നാലംഗ സംഘം ആണ് ആറ്റിൽ കുളിക്കാൻ...

Read More >>
Top Stories