സംസ്ഥാനത്ത് ഇന്ന് 5038 പേര്‍ക്ക് കൊവിഡ് 19

സംസ്ഥാനത്ത്  ഇന്ന് 5038 പേര്‍ക്ക് കൊവിഡ് 19
Dec 8, 2021 06:04 PM | By Vyshnavy Rajan

തിരുവനന്തപുരം : സംസ്ഥാനത്ത്  ഇന്ന് 5038 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 773, എറണാകുളം 764, കോഴിക്കോട് 615, കോട്ടയം 453, കൊല്ലം 432, തൃശൂര്‍ 425, കണ്ണൂര്‍ 327, പത്തനംതിട്ട 261, വയനാട് 203, മലപ്പുറം 202, ആലപ്പുഴ 200, ഇടുക്കി 183, പാലക്കാട് 108, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 17 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4724 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 244 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 53 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 35 മരണങ്ങളാണ് കൊവിഡ് 19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.

ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 77 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 42,014 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4039 പേര്‍ രോഗമുക്തി നേടി.

തിരുവനന്തപുരം 921, കൊല്ലം 369, പത്തനംതിട്ട 186, ആലപ്പുഴ 188, കോട്ടയം 44, ഇടുക്കി 173, എറണാകുളം 559, തൃശൂര്‍ 343, പാലക്കാട് 189, മലപ്പുറം 195, കോഴിക്കോട് 431, വയനാട് 136, കണ്ണൂര്‍ 231, കാസര്‍ഗോഡ് 74 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 40,959 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 50,95,263 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,427 സാമ്പിളുകളാണ് പരിശോധിച്ചത്.

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,63,682 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

ഇവരില്‍ 1,58,990 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4692 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 261 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 40,959 കൊവിഡ് കേസുകളില്‍, 7.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്

covid19 for 5038 people in the state today

Next TV

Related Stories
#traindeath | മൂന്ന് വ‍ര്‍ഷം മുൻപ് ട്രെയിനിടിച്ച് അബോധാവസ്ഥയിലായി, തലക്കേറ്റ പരിക്കിൽ നിന്ന് മോചിതനായില്ല, യുവാവ് മരിച്ചു

Apr 23, 2024 07:45 PM

#traindeath | മൂന്ന് വ‍ര്‍ഷം മുൻപ് ട്രെയിനിടിച്ച് അബോധാവസ്ഥയിലായി, തലക്കേറ്റ പരിക്കിൽ നിന്ന് മോചിതനായില്ല, യുവാവ് മരിച്ചു

റെയിൽവേ സ്റ്റേഷന് സമീപം വെച്ചായിരുന്നു അപകടം. വിദഗ്ധ ചികിത്സ ലഭ്യമാക്കിയിരുന്നെങ്കിലും അപകടനില തരണം...

Read More >>
#ShafiParambil | വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്ന ആരോപണം; എംവി ഗോവിന്ദനും കെകെ ശൈലജക്കുമെതിരെ ഡിജിപിക്ക് പരാതി നൽകി ഷാഫി പറമ്പിൽ

Apr 23, 2024 07:35 PM

#ShafiParambil | വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്ന ആരോപണം; എംവി ഗോവിന്ദനും കെകെ ശൈലജക്കുമെതിരെ ഡിജിപിക്ക് പരാതി നൽകി ഷാഫി പറമ്പിൽ

രാഷ്ട്രീയ ലക്ഷ്യത്തോടെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു എന്ന് പരാതിയിൽ...

Read More >>
#KKShailaja |'ഷാഫി മാപ്പുപറയണം', വടകരയിൽ നിര്‍ണായക നീക്കവുമായി കെകെ ശൈലജ; വക്കീൽ നോട്ടീസ് അയച്ചു

Apr 23, 2024 07:29 PM

#KKShailaja |'ഷാഫി മാപ്പുപറയണം', വടകരയിൽ നിര്‍ണായക നീക്കവുമായി കെകെ ശൈലജ; വക്കീൽ നോട്ടീസ് അയച്ചു

യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്ന വ്യാജ വീഡിയോകളും മോര്‍ഫ് ചെയ്ത ചിത്രങ്ങളും അശ്ലീല കമന്‍റുകളും പിന്‍വലിച്ച് ഷാഫി മാപ്പു...

Read More >>
#assault |ട്രെയിനിൽ വനിത ടിടിഇക്ക് നേരെ കയ്യേറ്റ ശ്രമം; പ്രതി അറസ്റ്റിൽ

Apr 23, 2024 07:25 PM

#assault |ട്രെയിനിൽ വനിത ടിടിഇക്ക് നേരെ കയ്യേറ്റ ശ്രമം; പ്രതി അറസ്റ്റിൽ

ടിടിഇയുടെ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്താനും ഇയാൾ...

Read More >>
#aneeshyadeath | അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എസ്.അനീഷ്യയുടെ ആത്മഹത്യ; സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ

Apr 23, 2024 07:19 PM

#aneeshyadeath | അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എസ്.അനീഷ്യയുടെ ആത്മഹത്യ; സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ

ജോലി സംബന്ധമായ രഹസ്യ റിപ്പോർട്ടുകൾ സഹപ്രവർത്തകരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും മുന്നിൽ വായിച്ചതടക്കമുള്ള കാര്യങ്ങളും...

Read More >>
#akshaydeath |വിങ്ങിപ്പൊട്ടി അമ്മ; അക്ഷയ്‌ യുടെ ദൂരൂഹ മരണം വീട് മുല്ലപ്പള്ളി രാമചന്ദ്രൻ സന്ദർശിച്ചു

Apr 23, 2024 07:13 PM

#akshaydeath |വിങ്ങിപ്പൊട്ടി അമ്മ; അക്ഷയ്‌ യുടെ ദൂരൂഹ മരണം വീട് മുല്ലപ്പള്ളി രാമചന്ദ്രൻ സന്ദർശിച്ചു

മരണത്തിൽ ദുരൂഹതയുണ്ടെന്നും, നിരവധിയായ സംശയങ്ങൾ ഉൾപ്പെടുത്തി തങ്ങൾ നൽകിയ കേസിൻ മേൽ സമഗ്രമായി അന്വേഷിക്കാൻ ഇടപെടൽ ഉണ്ടാകണമെന്നും കുടുംബവും...

Read More >>
Top Stories

News from Regional Network