തദ്ദേശ ഉപതെരഞ്ഞെടുപ്പ്; 17 ഇടത്ത് എല്‍ഡിഎഫ്, 13 വാര്‍ഡുകളില്‍ യുഡിഎഫ്, ഒരു ബിജെപി

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; 17 ഇടത്ത് എല്‍ഡിഎഫ്, 13 വാര്‍ഡുകളില്‍ യുഡിഎഫ്, ഒരു ബിജെപി
Dec 8, 2021 03:28 PM | By Vyshnavy Rajan

തിരുവനന്തപുരം : തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് നേട്ടം. തിരുവനന്തപുരം, കൊച്ചി കോർപ്പറേഷനിലടക്കം 17 ഇടങ്ങളിൽ എൽഡിഎഫ് വിജയിച്ചു. നിർണായക വിജയം നേടി പിറവം നഗരസഭയും നിലനിർത്തി. അരൂർ, നന്മണ്ട, ശ്രീകൃഷ്‌ണപുരം പഞ്ചായത്ത് ഡിവിഷനുകളിൽ വിജയം എൽ ഡി എഫിനൊപ്പം.

ഉപതെരഞ്ഞെടുപ്പ് നടന്ന ഇടമലക്കുടി ഡിവിഷൻ എൽഡിഎഫിൽ നിന്നും ബിജെപി പിടിച്ചെടുത്തപ്പോൾ പാലക്കാട് എരിമയൂർ സീറ്റിൽ സിപിഎം വിമതസ്ഥാനാർത്ഥി അപ്രതീക്ഷിത വിജയം നേടി. മൂന്നു ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും ഇടതു മുന്നണിയാണ് വിജയിച്ചത്. ആകെ തെരഞ്ഞെടുപ്പ് നടന്ന 32 വാർഡുകളിൽ 17 എണ്ണം എൽഡിഎഫും 13 എണ്ണം യുഡിഎഫും നേടിയപ്പോൾ ഒരിടത്ത് ബിജെപിയും ജയിച്ചു.

ജില്ല തിരിച്ചുള്ള ഫലങ്ങൾ

തിരുവനന്തപുരം

വിതുര ഗ്രാമപഞ്ചായത്ത് – വാർഡ് 3 പൊന്നാംചുണ്ട് 45 വോട്ടിന് എൽഡിഎഫ് സ്ഥാനാർത്ഥി എസ്.രവികുമാർ ജയിച്ചു. യുഡിഎഫ് സിറ്റിംഗ് സീറ്റായിരുന്നു ഇത്. പോത്തൻകോട് ബ്ലോക്ക് ഡിവിഷൻ എൽഡിഎഫ് സ്ഥാനാർത്ഥി മലയിൽകോണം സുനിൽ വിജയിച്ചു .നേരത്തെ എൽഡിഎഫ് വിജയിച്ച സീറ്റാണ് നിലനിർത്തിയത്. ബ്ലോക്ക് മെമ്പറായിരുന്ന ശ്രീകണ്ഠൻ കോവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്.വെട്ടുകാട് വാർഡ് 1490 വോട്ടിന് എൽഡിഎഫിലെ ക്ലൈനസ് റൊസാരിയോ വിജയിച്ചു.

കൊല്ലം

ചിതറ ഗ്രാമപഞ്ചായത്തിലെ സത്യമംഗലം വാർഡ് യുഡിഎഫ് നിലനിർത്തി. യുഡിഎഫ് സ്ഥാനാർഥി എസ്.ആശയാണ് വിജയിച്ചത്. വിജയം 16 വോട്ടിന്. തേവലക്കര പഞ്ചായത്ത് മൂന്നാം വാർഡ് യുഡിഎഫ് പിടിച്ചെടുത്തു. ആർ.എസ്.പിയിലെ ജി പ്രദീപ്കുമാർ 317 വോട്ടുകൾക്ക് വിജയിച്ചു. ബി.ജെ.പിയുടെ സിറ്റിങ് വാർഡാണ് യുഡിഎഫ് പിടിച്ചെടുത്തത്.

ഇടുക്കി

ഇടമലക്കുടി പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മിൻ്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് ബിജെപി. താമര ചിഹ്നത്തിൽ മത്സരിച്ച ചിന്താമണി കാമരാജിന്റെ ജയം ഒരു വോട്ടിന്. രാജാക്കാട് പഞ്ചായത്തിലെ ഒൻപതാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ വാർഡ് യുഡിഎഫ് നിലനിർത്തി. പ്രിൻസ് തോമസ് ജയിച്ചത് 678 വോട്ടുകൾക്ക് വിജയിച്ചു. വോട്ടുനില – പ്രിൻസ് തോമസ് (യുഡിഎഫ്) – 678,കെ.പി അനിൽ (എൽഡിഎഫ്) – 249, ലീഡ് – 429

കോട്ടയം

കാണക്കാരി പഞ്ചായത്ത് ഒൻപതാം വാർഡിൽ എൽഡിഎഫിന് ജയം. കോൺഗ്രസിൻ്റെ സിറ്റിങ് സീറ്റ് സിപിഎം പിടിച്ചെടുത്തു. സിപിഎമ്മിൻ്റെ വി.ജി. അനിൽകുമാർ ജയിച്ചത് 338 വോട്ടിന്. മാഞ്ഞൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് യുഡിഎഫ് നിലനിർത്തി. കോൺഗ്രസിലെ സുനു ജോർജ് 252 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കഴിഞ്ഞ തവണ കോൺഗ്രസിന് 112 വോട്ടുകളുടെ ഭൂരിപക്ഷം ആയിരുന്നു ഇവിടെ ഉണ്ടായിരുന്നു.

എറണാകുളം

കൊച്ചി കോ‍ർപ്പറേഷനിലെ 63-ാം ഡിവിഷൻ എൽഡിഎഫിൻ്റെ ബിന്ദു ശിവൻ 687 വോട്ടിന് വിജയിച്ചു. എൽഡിഎഫ് സിറ്റിംഗ് സീറ്റാണിത്. പിറവം നഗരസഭ – 14-ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി അജേഷ് മനോഹർ 20 വോട്ടിന് ജയിച്ചു. എൽഡിഎഫ് സിറ്റിംഗ് സീറ്റാണിത്.

തൃശ്ശൂർ

ഇരിങ്ങാലക്കുട നഗരസഭയിലെ ചാലാംപാടം ഡിവിഷൻ UDF നിലനിർത്തി. മിനി ജോസ് ചാക്കോളയുടെ ഭൂരിപക്ഷം 149. കടപ്പുറം പഞ്ചായത്തിലെ 16-ാം വാർഡിൽ LDF ന് തോൽവി. യു ഡിഎഫ് വാർഡ് തിരിച്ചു പിടിച്ചു

പാലക്കാട്

തരൂർ പഞ്ചായത്തിലെ ഒന്നാം വാർഡ് എൽ. ഡി. എഫ്. നിലനിർത്തി. എം.സന്ധ്യ യാണ്153 വോട്ടിന് ജയിച്ചത് സി.പി. എം. വിമതന് വിജയം. പാലക്കാട് എരിമയൂർ എരിമയൂർ പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് CPM വിമതൻ അട്ടിമറി വിജയം നേടിയത്. ജെ. അമീർ വിജയിച്ചത് 377 വോട്ടിന്. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു അമീർ. യു ഡി. എഫിന്റെ സിറ്റിങ് വാർഡിൽ സി.പിഎം സ്ഥാനാർത്ഥി മൂന്നാമതായി. ഓങ്ങല്ലൂർ പഞ്ചായത്ത് എട്ടാം വാർഡ് എൽ ഡി എഫ് നിലനിർത്തി. 380 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സിപിഐ എമ്മിലെ കെ അശോകൻ വിജയിച്ചു.

മലപ്പുറം

മലപ്പുറം തിരുവാലി ഏഴാം വാർഡ് യു.ഡി.എഫ് വിജയിച്ചു. അല്ലേക്കാട് അജീസ് 106 വോട്ടുകൾക്കാണ് വിജയിച്ചത്. ഊർങ്ങാട്ടിരി വാർഡ് അഞ്ചിൽ സത്യൻ കോൺഗ്രസ് 354 വോട്ടുകൾക്ക് വിജയിച്ചു. മക്കരപറമ്പിൽ ഒന്നാം വാർഡിൽ സി.ഗഫൂർ മുസ്ലീം ലീഗ് 90 വോട്ടുകൾക്ക് വിജയിച്ചു. പൂക്കോട്ടൂർ വാർഡ് 14 ൽ സത്താർ മുസ്ലീം ലീഗ് 221 വോട്ടുകൾക്ക് വിജയിച്ചു. കാലടി പഞ്ചായത്ത് ആറാം വാർഡിൽ 278 വോട്ടിന് രജിത (യുഡിഎഫ്) വിജയിച്ചു.

കോഴിക്കോട്

കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ വാർഡ് എൽഡിഎഫ് നിലനിർത്തി. ആദർശ് ജോസഫിൻ്റെ വിജയം ഏഴ് വോട്ടിന്. ലിൻ്റോ ജോസഫ് എംഎൽഎയായതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വന്നത്. ഉണ്ണിക്കുളം പഞ്ചായത്തിലെ 15 ആം വാർഡായ വള്ളിയോത്ത് UDF നിലനിർത്തി. OM ശശീന്ദ്രൻ 530 വോട്ടിന് വിജയിച്ചു. വള്ളിയോത്ത് വാർഡിലെ സിറ്റിംഗ് മെമ്പറുടെ മരണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ്.

കാസർഗോഡ്

കാഞ്ഞങ്ങാട് നഗരസഭ 30-ാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ.കെ ബാബു വിജയിച്ചു. 116 വോട്ടുകളുടെ ഭൂരി പക്ഷത്തിനാണ് വിജയം. ഇതോടെ വാർഡ് യുഡിഎഫ് നിലനിർത്തി.

Local by-elections; LDF in 17 wards, UDF in 13 wards and one BJP

Next TV

Related Stories
#death | ഓടുന്ന ട്രെയിനിൽ ചാടിക്കയറുന്നതിനിടെ ട്രാക്കിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

Mar 28, 2024 05:12 PM

#death | ഓടുന്ന ട്രെയിനിൽ ചാടിക്കയറുന്നതിനിടെ ട്രാക്കിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

ഉച്ചക്ക് രണ്ടരയോടെ കാസർകോട് റെയിൽവേ സ്‌റ്റേഷനിലാണ് അപകടം...

Read More >>
#sexualasult |  പീഡനക്കേസിൽ പേരാമ്പ്ര സ്വദേശിക്ക് പതിനേഴരവർഷം കഠിനതടവ്

Mar 28, 2024 04:47 PM

#sexualasult | പീഡനക്കേസിൽ പേരാമ്പ്ര സ്വദേശിക്ക് പതിനേഴരവർഷം കഠിനതടവ്

മേപ്പയ്യൂർ പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതി സീനിയർ സിവിൽ പോലീസ് ഓഫീസർ എൻ.എം. ഗീത...

Read More >>
#fireforce | ആയഞ്ചേരിയിൽ വൃത്തിയാക്കുന്നതിനിടെ കിണറ്റിൽ അകപ്പെട്ട യുവാവിനെ രക്ഷപ്പെടുത്തി

Mar 28, 2024 04:44 PM

#fireforce | ആയഞ്ചേരിയിൽ വൃത്തിയാക്കുന്നതിനിടെ കിണറ്റിൽ അകപ്പെട്ട യുവാവിനെ രക്ഷപ്പെടുത്തി

വിവരമറിയിച്ചതിനെ തുടർന്ന്, എ എസ് ടി ഒ വിജിത്ത് കുമാറിൻ്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ വടകര അഗ്നി രക്ഷസേന റെസ്ക്യൂ നെറ്റിന്റെ സഹായത്തോടെ യുവാവിനെ...

Read More >>
#robbed  |  എടിഎമ്മില്‍ നിറയ്ക്കാനുള്ള 50 ലക്ഷം കവര്‍ന്നത് ഒരാളല്ല, സംഘമെന്ന് നിഗമനം; അന്വേഷണം കര്‍ണാടകത്തിലേക്കും

Mar 28, 2024 04:34 PM

#robbed | എടിഎമ്മില്‍ നിറയ്ക്കാനുള്ള 50 ലക്ഷം കവര്‍ന്നത് ഒരാളല്ല, സംഘമെന്ന് നിഗമനം; അന്വേഷണം കര്‍ണാടകത്തിലേക്കും

ഇന്നലെ ഉച്ചയ്ക്കാണ് ഉപ്പളയിലെ എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ട് വന്ന അരക്കോടി രൂപ വാഹനത്തില്‍ നിന്ന്...

Read More >>
#MVGovindan | സ്മൃതികുടീരങ്ങൾ വികൃതമാക്കിയത് സംഘർഷം സൃഷ്ടിക്കുവാനുള്ള ബോധപൂർവ്വ ശ്രമം - എം വി ​ഗോവിന്ദൻ

Mar 28, 2024 04:34 PM

#MVGovindan | സ്മൃതികുടീരങ്ങൾ വികൃതമാക്കിയത് സംഘർഷം സൃഷ്ടിക്കുവാനുള്ള ബോധപൂർവ്വ ശ്രമം - എം വി ​ഗോവിന്ദൻ

മറ്റ്‌ സ്‌തൂപങ്ങളുടെ പേര്‌ എഴുതിയ ഭാഗങ്ങൾ അപ്പാടെ കരി ഓയിൽ ഒഴിച്ച...

Read More >>
#death |ആദ്യം കണ്ടത് സുമേഷിന്‍റെ മൃതദേഹം, വിവരം പറയാൻ വീട്ടിലെത്തി, വാതിൽ തുറന്നില്ല; കൂട്ട മരണത്തിന്‍റെ ഞെട്ടലിൽ നാട്

Mar 28, 2024 04:16 PM

#death |ആദ്യം കണ്ടത് സുമേഷിന്‍റെ മൃതദേഹം, വിവരം പറയാൻ വീട്ടിലെത്തി, വാതിൽ തുറന്നില്ല; കൂട്ട മരണത്തിന്‍റെ ഞെട്ടലിൽ നാട്

ഇന്ന് രാവിലെയാണ് കോഴിക്കോട് പയ്യോളിയില്‍ അച്ഛനും രണ്ട് പെണ്‍കുട്ടികളും മരിച്ച നിലയില്‍ കണ്ടെത്തിയ നാടിനെ നടുക്കിയ സംഭവം ഉണ്ടായത്....

Read More >>
Top Stories