ഉപതിരഞ്ഞെടുപ്പ്; ഒറ്റ വോട്ടിന് സിപിഎമ്മില്‍ നിന്ന് ഇടമലക്കുടി പിടിച്ചെടുത്ത് ബി ജെ പി

ഉപതിരഞ്ഞെടുപ്പ്; ഒറ്റ വോട്ടിന് സിപിഎമ്മില്‍ നിന്ന് ഇടമലക്കുടി പിടിച്ചെടുത്ത് ബി ജെ പി
Dec 8, 2021 12:59 PM | By Vyshnavy Rajan

ഇടുക്കി : സംസ്ഥാനത്തെ തദ്ദേശ വാർഡുകളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഒറ്റ വോട്ടിന് സിപിഎമ്മില്‍ നിന്ന് ഇടമലക്കുടി പിടിച്ചെടുത്ത് ബി ജെ പി. സംസ്ഥാനത്ത് 32 തദ്ദേശ വാർഡുകളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഒറ്റ വാർഡിൽ മാത്രം വിജയിച്ച് ബി.ജെ.പി. ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ വടക്കേ ഇഡലിപ്പാറക്കുടിയിൽ സിപിഎം സിറ്റിങ് വാർഡ് ബിജെപി പിടിച്ചെടുത്തത് ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്.

2020ൽ സിപിഎമ്മിന്റെ ഉത്തമ്മാൾ ചിന്നസ്വാമി വിജയിച്ച വാർഡിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ ചിന്താമണിക്ക് 39 വോട്ടുകൾ കിട്ടിയപ്പോൾ സിപിഎമ്മിലെ ശ്രീദേവി രാജമുത്തുവിന് 38 വോട്ടുകളാണ് ലഭിച്ചത്. മൂന്നാം സ്ഥാനത്തുള്ള കോൺഗ്രസിന്റെ ചന്ദ്രയ്ക്ക് 15 വോട്ടുകളാണ് ലഭിച്ചത്.

13 വാർഡുകളുള്ള പഞ്ചായത്തിൽ യുഡിഎഫ് ആറ്, ബിജെപി നാല്, എൽ.ഡിഎഫ് മൂന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. സിപിഎം സിറ്റിങ് വാർഡ് ബിജെപി പിടിച്ചെടുത്തതോടെ കക്ഷിനില കോൺഗ്രസ് ആറ്, സിപിഎം സിപിഐ ഒന്ന് വീതം, ബിജെപി അഞ്ച് എന്ന നിലയിലേക്ക് മാറിയിരിക്കുകയാണ്.

By-election; The BJP captured Idamalakkudi from the CPM by a single vote

Next TV

Related Stories
#SavitriJindal | പത്ത് വ‍ർഷം എംഎൽഎ; രാജ്യത്തെ ഏറ്റവും ധനികയായ വനിത നേതാവ്; കോൺ​ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു

Mar 28, 2024 05:08 PM

#SavitriJindal | പത്ത് വ‍ർഷം എംഎൽഎ; രാജ്യത്തെ ഏറ്റവും ധനികയായ വനിത നേതാവ്; കോൺ​ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു

രണ്ടു തവണ പിലിഭിത്തിൽ മത്സരിച്ച് എംപിയായ വരുണിന് ഇത്തവണ ബിജെപി സീറ്റ്...

Read More >>
#MSreekumar | ആലപ്പുഴ ഡിസിസി ജനറൽ സെക്രട്ടറി എം. ശ്രീകുമാർ രാജിവച്ചു; ഭാവി പരിപാടികൾ പിന്നീടെന്ന് കോൺഗ്രസ് നേതാവ്

Mar 28, 2024 03:48 PM

#MSreekumar | ആലപ്പുഴ ഡിസിസി ജനറൽ സെക്രട്ടറി എം. ശ്രീകുമാർ രാജിവച്ചു; ഭാവി പരിപാടികൾ പിന്നീടെന്ന് കോൺഗ്രസ് നേതാവ്

ചെന്നിത്തല പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ചു പാർട്ടിയുണ്ടാക്കിയ കരാർ ലംഘിക്കുന്നതിൽ പ്രതിഷേധിച്ചാണു രാജിയെന്നു...

Read More >>
#VDSatheesan | സംഘ്പരിവാറുകാര്‍ ആട്ടിൻതോലിട്ട ചെന്നായ്ക്കൾ; ഈസ്റ്റർ അവധി റദ്ദാക്കിയതിൽ പ്രതികരിച്ച് വി.ഡി. സതീശൻ

Mar 28, 2024 01:33 PM

#VDSatheesan | സംഘ്പരിവാറുകാര്‍ ആട്ടിൻതോലിട്ട ചെന്നായ്ക്കൾ; ഈസ്റ്റർ അവധി റദ്ദാക്കിയതിൽ പ്രതികരിച്ച് വി.ഡി. സതീശൻ

രാജ്യത്ത് വിഭജനം ഉണ്ടാക്കി ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം പരത്തി അതില്‍ നിന്ന് ലാഭം കൊയ്യാന്‍ ശ്രമിക്കുന്ന വര്‍ഗീയവാദികളാണ്...

Read More >>
#farzinmajeed | 'കെഎം കാണിച്ച പത്തിലൊന്നെ് തന്റേടം എകെയിൽ നിന്ന് കോൺഗ്രസ് പ്രവർത്തകർ പ്രതീക്ഷിക്കുന്നു', വിമർശനവുമായി ഫർസിൻ

Mar 28, 2024 07:03 AM

#farzinmajeed | 'കെഎം കാണിച്ച പത്തിലൊന്നെ് തന്റേടം എകെയിൽ നിന്ന് കോൺഗ്രസ് പ്രവർത്തകർ പ്രതീക്ഷിക്കുന്നു', വിമർശനവുമായി ഫർസിൻ

ഇതിന് മറുപടി എന്നോണമാണ് ആന്റണിയെ അടക്കം വിമർശിച്ചുള്ള ഫർസീന്റെ ഫേസ്ബുക്ക്...

Read More >>
#bjp | തൃശ്ശൂരില്‍ നാല് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

Mar 27, 2024 07:18 PM

#bjp | തൃശ്ശൂരില്‍ നാല് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പത്മജ വേണുഗോപാലിന് പിന്നാലെയാണ് കൂടുതല്‍ നേതാക്കള്‍ ബിജെപിയിലേക്ക്...

Read More >>
Top Stories