എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; പണം പിൻവലിക്കൽ നിരക്ക് കൂട്ടി

എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; പണം പിൻവലിക്കൽ നിരക്ക് കൂട്ടി
Dec 7, 2021 02:53 PM | By Vyshnavy Rajan

ന്യൂഡല്‍ഹി : രാജ്യത്ത് ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നതിനുള്ള നിരക്കുകൾ പരിഷ്കരിച്ചു. ഇതോടെ എടിഎമ്മിൽ നിന്ന് ബാങ്ക് ഉപഭോക്താക്കൾ പണം പിൻവലിക്കാൻ ഇനി അധിക തുക നൽകേണ്ടി വരും.

2022 ജനുവരി മുതലാണ് എടിഎം പണം പിൻവലിക്കലിന് ഉയർന്ന പണം നൽകേണ്ടത്. പുതിയ മാറ്റം പ്രകാരം എടിഎം ഇടപാടിന് 21 രൂപ വീതം ഈടാക്കാൻ ആണ് അനുമതി. സൗജന്യ ഇടപാടുകൾക്ക് പുറത്തുള്ള ഇടപാടുകൾക്ക് മേലാണ് ഉപഭോക്താവ് അധിക പണം നൽകേണ്ടി വരിക. നിലവിൽ സൗജന്യ ഇടപാടുകൾക്ക് പുറത്തുള്ള ഉപയോഗത്തിന് 20 രൂപയും നികുതിയുമാണ് ഈടാക്കുന്നത്.

ഇതിന് 21 രൂപയും നികുതിയുമാകും. 2022 ജനുവരി ഒന്ന് മുതൽ പുതിയ നിരക്ക് നിലവിൽ വരും. ബാങ്കുകൾ നിലവിൽ സ്വന്തം എടിഎം വഴി അഞ്ച് സൗജന്യ ഇടപാടുകളാണ് അനുവദിക്കുന്നത്. മറ്റ് ബാങ്കുകളുടെ എടിഎം ഇടപാടുകൾ ഉപയോഗിക്കുമ്പോൾ മൂന്ന് സൗജന്യ ഇടപാടാണ് മെട്രോ നഗരങ്ങളിൽ ലഭിക്കുക.

നോൺ മെട്രോ നഗരങ്ങളിൽ ഇത് അഞ്ചാണ്. 2019 ൽ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന്റെ സിഇഒയുടെ നേതൃത്വത്തിലുള്ള സമിതി ഇടപാടിന് 24 രൂപ വീതം ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാൻ ശുപാർശ ചെയ്തിരുന്നു. നിലവിൽ 15 രൂപയുള്ള ഇന്റർചേഞ്ച് ഫീ ഇനി മുതൽ 17 രൂപയാക്കാൻ റിസർവ് ബാങ്ക് അനുവാദം നൽകി.

ഇതും ജനുവരി മുതൽ പ്രാബല്യത്തിൽ വരും. സാമ്പത്തികേതര ഇടപാടുകൾക്ക് നിലവിലെ ഇന്റർചേഞ്ച് ഫീ അഞ്ചിൽ നിന്ന് ആറാക്കി വർധിപ്പിക്കാനും തീരുമാനമുണ്ട്. ഇന്റർചേഞ്ച് ഫീ ഏറ്റവും ഒടുവിൽ പരിഷ്കരിച്ചത് 2012 ലാണ്. 2014 ലാണ് ഏറ്റവുമൊടുവിൽ ഉപഭോക്താക്കളുടെ നിരക്ക് പരിഷ്കരിച്ചത്.

For the attention of those who withdraw money from ATMs; Withdrawal rate increased

Next TV

Related Stories
#death | റീൽസ് ചിത്രീകരിക്കുന്നതിനിടെ വാട്ടർ ടാങ്കിൽ വീണു; 19-കാരന് ദാരുണാന്ത്യം

Apr 19, 2024 06:03 PM

#death | റീൽസ് ചിത്രീകരിക്കുന്നതിനിടെ വാട്ടർ ടാങ്കിൽ വീണു; 19-കാരന് ദാരുണാന്ത്യം

സുഹൃത്തുക്കളായ ശിവാൻഷും പ്രഭാത് അവസ്‌തിയും റീൽസ് ചിത്രീകരിക്കാനായി വാട്ടർ ടാങ്കിലേക്ക് കയറിയെന്നും ശിവാൻഷ് ബാലൻസ് തെറ്റി വീണതാകാമെന്നുമാണ്...

Read More >>
#rape | ക്രൂരമർദ്ദനം, മുറിവുകളിൽ മുളകുപൊടി; 23-കാരിയെ അയൽവാസി മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചത് ഒരുമാസം

Apr 19, 2024 04:30 PM

#rape | ക്രൂരമർദ്ദനം, മുറിവുകളിൽ മുളകുപൊടി; 23-കാരിയെ അയൽവാസി മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചത് ഒരുമാസം

അനധികൃതമായി മദ്യവില്‍പന നടത്തുന്നതിനിടെ ബുധനാഴ്ച രാത്രി പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ്...

Read More >>
#accident | മുൻ ടയറിനടിയിൽ ബൈക്ക്, ഫുട്ബോർഡിൽ യുവാവ്, അപകടമുണ്ടാക്കിയ ലോറി കുതിച്ച് പാഞ്ഞത് കിലോമീറ്ററുകൾ

Apr 19, 2024 12:16 PM

#accident | മുൻ ടയറിനടിയിൽ ബൈക്ക്, ഫുട്ബോർഡിൽ യുവാവ്, അപകടമുണ്ടാക്കിയ ലോറി കുതിച്ച് പാഞ്ഞത് കിലോമീറ്ററുകൾ

യുവാവ് ഫുട്ബോർഡിൽ നിൽക്കുന്നതും മുൻ ടയറിൽ ബൈക്ക് കുരുങ്ങി കിടക്കുന്നതും പരിഗണിക്കാതെ ആയിരുന്നു...

Read More >>
#rape | 'മരണം അടുത്തുകണ്ട മണിക്കൂറുകൾ', ദുരനുഭവം വിവരിക്കുന്ന വീഡിയോയുമായി അതിജീവിതയായ സ്പാനിഷ് യുവതി

Apr 19, 2024 12:06 PM

#rape | 'മരണം അടുത്തുകണ്ട മണിക്കൂറുകൾ', ദുരനുഭവം വിവരിക്കുന്ന വീഡിയോയുമായി അതിജീവിതയായ സ്പാനിഷ് യുവതി

രാത്രി താത്കാലിക ടെന്റ് നിര്‍മിച്ച് താമസിക്കാനായിരുന്നു ഹന്‍സിധ മാര്‍ക്കറ്റിനടുത്ത് വണ്ടിനിര്‍ത്തിയത്....

Read More >>
#Clash |രാമനവമി ഘോഷയാത്രക്കിടെ ബംഗാളിൽ സംഘർഷം; 23 പേർക്ക് പരിക്ക്

Apr 19, 2024 11:54 AM

#Clash |രാമനവമി ഘോഷയാത്രക്കിടെ ബംഗാളിൽ സംഘർഷം; 23 പേർക്ക് പരിക്ക്

സംഘർഷത്തെ തുടർന്ന് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജ് നടത്തിയതായും...

Read More >>
Top Stories