ഇന്ത്യയിൽ ഒമിക്രോൺ ബാധിതരുടെ എണ്ണം കൂടുന്നു; മൂന്നാം തരംഗ സാധ്യത, ബൂസ്റ്റർ ഡോസെന്ന ആവശ്യം ശക്തം

ഇന്ത്യയിൽ ഒമിക്രോൺ ബാധിതരുടെ എണ്ണം കൂടുന്നു; മൂന്നാം തരംഗ സാധ്യത, ബൂസ്റ്റർ ഡോസെന്ന ആവശ്യം ശക്തം
Dec 7, 2021 08:28 AM | By Anjana Shaji

ദില്ലി : രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം കൂടുന്നു. മഹാരാഷ്ട്ര, തെലങ്കാന, ഡൽഹി, രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള കൂടുതൽ സാമ്പിളുകളുടെ ജനിതക ശ്രേണികരണ പരിശോധന ഫലം ഇന്ന് വരും.

രാജ്യത്ത് ഇതുവരെ 23 കേസുകളാണ് സ്ഥിരീകരിച്ചത്. ഒമിക്രോൺ സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർധിച്ചതോടെ വാക്സീൻ ബൂസ്റ്റർ ഡോസെന്ന ആവശ്യം കർണാടകയും മഹാരാഷ്ട്രയും അടക്കം കൂടുതൽ സംസ്ഥാനങ്ങൾ ശക്തമാക്കി.

ഒമിക്രോൺ വ്യാപനം തീവ്രമായാൽ ഫെബ്രുവരിയോടെ രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഉണ്ടായേക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ.

രാജ്യത്ത് പകുതിയിലധികം പേരും വാക്സിൻ സ്വീകരിച്ചതിനാലും ഒമിക്രോണിന് അപകട സാധ്യത കുറവായതിനാലും മൂന്നാം തരംഗം രൂക്ഷമാകില്ലെന്നാണ് കരുതുന്നത്.

മഹാരാഷ്ട്രയിൽ മാത്രം 10 പേരാണ് ഒമിക്രോൺ ബാധിച്ച് ചികിത്സയിലുള്ളത്. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ 36 കാരനും അദ്ദേഹത്തിന്റെ സുഹൃത്ത് അമേരിക്കയിൽ നിന്നെത്തിയ 37 കാരനുമാണ് ഏറ്റവുമൊടുവിലായി ഇന്നലെ ഒമിക്രോൺ സ്ഥിരീകരിച്ചത്.

കൂടുതൽ പേരിൽ രോഗം കണ്ടെത്തുന്ന സാഹചര്യത്തിൽ മഹാരാഷ്ട്ര പരിശോധന വർധിപ്പിച്ചതിനൊപ്പം ആർടിപിസിആർ ടെസ്റ്റ് നിരക്കും കുറച്ചു .

ലാബുകളിൽ ടെസ്റ്റ് നിരക്ക് 500 ൽ നിന്ന് 350 രൂപയാക്കി. വീടുകളിൽ വന്ന് സാമ്പിൾ ശേഖരിക്കുന്നതിന് ഇനി 700 രൂപ മതിയാകും. വിമാനത്താവളത്തിലെ ആർടിപിസിആർ ടെസ്റ്റിന്‍റെ നിരക്കും കുറച്ചു.

The number of Omicron victims in India is increasing; Third wave potential, booster dose demand strong

Next TV

Related Stories
 എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിന നിറവില്‍ രാജ്യം

Jan 26, 2022 06:58 AM

എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിന നിറവില്‍ രാജ്യം

ഇന്ന് എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനം. രാവിലെ പത്ത് മണിക്ക് ദേശീയ യുദ്ധ സ്മാരകത്തില്‍ പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിക്കുന്നതോടെ...

Read More >>
ജനറൽ ബിപിൻ റാവത്തിന് പദ്മവിഭൂഷൺ; നാല് മലയാളികൾക്ക് പദ്മശ്രീ

Jan 25, 2022 08:57 PM

ജനറൽ ബിപിൻ റാവത്തിന് പദ്മവിഭൂഷൺ; നാല് മലയാളികൾക്ക് പദ്മശ്രീ

ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തടക്കം നാല് പേർക്ക് ഈ വർഷത്തെ പദ്മവിഭൂഷൺ...

Read More >>
കശ്മീരിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ എം ശ്രീജിത്തിന് ശൗര്യചക്ര

Jan 25, 2022 04:27 PM

കശ്മീരിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ എം ശ്രീജിത്തിന് ശൗര്യചക്ര

കശ്മീരിൽ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ നായിബ് സുബൈദാർ എം ശ്രീജിത്തിന് ശൗര്യചക്ര. കോഴിക്കോട് സ്വദേശിയാണ് എം...

Read More >>
ഫോണില്‍ അധികസമയം ചെലവഴിച്ചതിന് അച്ഛൻ  മകളെ ബലാത്സംഗം ചെയ്തു

Jan 25, 2022 02:04 PM

ഫോണില്‍ അധികസമയം ചെലവഴിച്ചതിന് അച്ഛൻ മകളെ ബലാത്സംഗം ചെയ്തു

വിശാപട്ടണത്ത് പ്രായപൂർത്തി ആകാത്ത മകളെ തുടര്‍ച്ചയായി പീഡനത്തിനിരയാക്കിയ പിതാവ്(42) അറസ്റ്റില്‍....

Read More >>
ഒരു മാസം പ്രായമായ കുഞ്ഞിനെ 2 ലക്ഷം രൂപയ്ക്ക് വിൽക്കാൻ ശ്രമം; അമ്മ അറസ്റ്റില്‍

Jan 25, 2022 01:34 PM

ഒരു മാസം പ്രായമായ കുഞ്ഞിനെ 2 ലക്ഷം രൂപയ്ക്ക് വിൽക്കാൻ ശ്രമം; അമ്മ അറസ്റ്റില്‍

ഒരു മാസം പ്രായമായ കുഞ്ഞിനെ വിൽക്കാൻ ശ്രമം നടത്തിയ അമ്മയും കൂട്ടാളികളും അറസ്റ്റിൽ. ഡൽഹിയിലാണ് സംഭവം. 2 ലക്ഷം രൂപയ്ക്കാണ് കുഞ്ഞിനെ വിൽക്കാൻ ശ്രമം...

Read More >>
ഗൗതം ഗംഭീറിനു കൊവിഡ്

Jan 25, 2022 01:18 PM

ഗൗതം ഗംഭീറിനു കൊവിഡ്

ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിനു കൊവിഡ്. നേരിയ രോഗലക്ഷണങ്ങളേയുള്ളൂ എന്നും താനുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ...

Read More >>
Top Stories