നിയന്ത്രണം വിട്ട ലോറിയിടിച്ച് പൊലീസുകാര്‍ക്ക് പരിക്ക്

  നിയന്ത്രണം വിട്ട ലോറിയിടിച്ച് പൊലീസുകാര്‍ക്ക് പരിക്ക്
Advertisement
Dec 7, 2021 08:18 AM | By Anjana Shaji

എടപ്പാൾ : മണൽ വണ്ടി പിടികൂടി പരിശോധിക്കുന്നതിനിടെ പിറകിൽ എത്തിയ മറ്റൊരു മണൽലോറി ഇടിച്ച് പൊലീസുകാർക്കും ലോറി ഡ്രൈവർക്കും പരിക്കേറ്റു.

Advertisement

കഴിഞ്ഞ ദിവസം മൂന്ന് മണിയോടുകൂടി അണ്ണക്കമ്പാട് - മൂതൂർ റോഡിൽ റേഷൻ കടക്കടുത്താണ് സംഭവം നടന്നത്. അനധികൃതമായി മണൽ കടത്തുകയായിരുന്ന ലോറി പിടികൂടി പരിശോധിക്കുന്നതിനിടെ പിറകെ വന്ന മറ്റൊരു മണൽ ലോറിയിൽ നിന്ന് ഡ്രൈവർ ഇറങ്ങിയോടുകയായിരുന്നു.

ഡ്രൈവറില്ലാതെ ഇറക്കം ഇറങ്ങി വന്ന ലോറി പിടിയിലായ ലോറിയിലും പോലീസിന്റെ ബൈക്കിലും ഇടിക്കുകയായിരുന്നു. രണ്ടു പോലീസുകാർക്ക് പരുക്കേറ്റു. ഡ്രൈവർ ഇറങ്ങി ഓടിയതോടെ ലോറി തനിച്ച് മുന്നോട്ടിറങ്ങുന്നത് കണ്ട് തൊട്ടടുത്ത വീട്ടിലെ യുവാവ് ബഹളമുണ്ടാക്കിയതിനാൽ റോഡിലൂടെ വരികയായിരുന്ന മൂന്നു പേർക്ക് ജീവൻ തിരിച്ചു കിട്ടി.

ലോറികൾ പോലീസ് കസ്റ്റഡിയിലാണ്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ അണ്ണക്കംപാട് – മൂതൂർ റോഡിൽ ആയിരുന്നു നാടകീയ സംഭവങ്ങൾ.

പുഴയിൽനിന്ന് അനധികൃതമായി മണൽ നിറച്ച് ലോറി വരുന്നുണ്ടെന്ന വിവരം ലഭിച്ച ചങ്ങരംകുളം പൊലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ ഉദയകുമാർ, ജസ്റ്റിൻരാജ് എന്നിവർ ബൈക്കിലെത്തി ലോറി തടഞ്ഞിട്ടു. ഡ്രൈവറെ ചോദ്യം ചെയ്യുന്നതിനിടെ പിറകിൽ മറ്റൊരു മണൽലോറിയും എത്തി.

പൊലീസ് പരിശോധനയാണെന്നു മനസ്സിലാക്കിയ ഡ്രൈവർ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽനിന്ന് പുറത്തേക്കു ചാടുകയായിരുന്നു. മുന്നോട്ടു കുതിച്ച ലോറിയുടെ വരവുകണ്ട് സമീപത്തുണ്ടായിരുന്ന യുവാവ് ബഹളം വച്ചതോടെ പൊലീസുകാർ ഓടിമാറിയതിനാൽ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.

ഓടി രക്ഷപ്പെടാൻ ശ്രമിച്ച ലോറി ഡ്രൈവറെ നാട്ടുകാർ ചേർന്ന് തടഞ്ഞുവച്ച് പൊലീസിനു കൈമാറുകയായിരുന്നു. ചങ്ങരംകുളം എസ്ഐ ഒ.പി.വിജയകുമാറിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് എത്തി ഇരുവരെയും കസ്റ്റഡിയിൽ എടുത്തു.

ലോറിയിൽ ഉണ്ടായിരുന്ന മറ്റു 2 പേർ ഓടിക്കളഞ്ഞു. അപകടത്തെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. അപകടമുണ്ടാക്കിയ ലോറിയുടെ മുൻവശം മുന്നിലെ ലോറിയിൽ ഇടിച്ച് തകർന്നിരുന്നു.

ക്രെയിൻ എത്തിച്ച് നാട്ടുകാരുടെ സഹായത്തോടെ ലോറി സ്റ്റേഷനിലേക്കു മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പിടിച്ചെടുത്ത മണൽ റവന്യൂ അധികൃതർക്കു കൈമാറും. അറസ്റ്റ് ചെയ്ത ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Police injured in lorry crash

Next TV

Related Stories
ഹിജാബ് ധരിച്ച പെൺകുട്ടികളെ പരീക്ഷ എഴുതാൻ അനുവദിച്ചു; ഏഴ് അധ്യാപകര്‍ക്ക് സസ്പെൻഷന്‍

Mar 31, 2022 12:00 PM

ഹിജാബ് ധരിച്ച പെൺകുട്ടികളെ പരീക്ഷ എഴുതാൻ അനുവദിച്ചു; ഏഴ് അധ്യാപകര്‍ക്ക് സസ്പെൻഷന്‍

ഹിജാബ് ധരിച്ച പെൺകുട്ടികളെ പരീക്ഷ എഴുതാൻ അനുവദിച്ചതിന് കർണാടകയിലെ ഗദഗ് ജില്ലയിൽ ഏഴ് അധ്യാപകരെ സസ്പെൻഡ് ചെയ്തു. രണ്ടാം ഭാഷാ പരീക്ഷയ്ക്ക് 8,68,206...

Read More >>
30 ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്ത കേസിൽ മുഖ്യപ്രതികൾ അറസ്റ്റിൽ

Dec 22, 2021 10:37 PM

30 ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്ത കേസിൽ മുഖ്യപ്രതികൾ അറസ്റ്റിൽ

സ്വർണ്ണാഭരണ ശുദ്ധീകരണ തൊഴിലാളിയുടെ ബൈക്കിൽ നിന്ന് 30 ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്ത കേസിൽ മുഖ്യപ്രതികൾ അറസ്റ്റിലായി....

Read More >>
കർണാടകയിൽ പുതുവർഷ ആഘോഷങ്ങൾക്ക് കർശന നിയന്ത്രണം

Dec 22, 2021 07:34 AM

കർണാടകയിൽ പുതുവർഷ ആഘോഷങ്ങൾക്ക് കർശന നിയന്ത്രണം

കർണാടകയിൽ പുതുവർഷ ആഘോഷങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. ഡിസംബർ 30 മുതൽ ജനുവരി രണ്ട് വരെയാണ് നിയന്ത്രണങ്ങൾ. പാർട്ടികളും പൊതുപരിപാടികളും...

Read More >>
കൂട്ടിയിട്ട ചാക്കില്‍ ജൈവവളമെന്ന് നാട്ടുകാരെ വിശ്വസിപ്പിച്ചു; പൊലീസെത്തി കണ്ടെത്തിയത് ഹാന്‍സ് ശേഖരം

Dec 21, 2021 07:22 AM

കൂട്ടിയിട്ട ചാക്കില്‍ ജൈവവളമെന്ന് നാട്ടുകാരെ വിശ്വസിപ്പിച്ചു; പൊലീസെത്തി കണ്ടെത്തിയത് ഹാന്‍സ് ശേഖരം

വീട്ടില്‍ കൂട്ടിയിട്ട ചാക്കില്‍ ജൈവവളമെന്ന് നാട്ടുകാരെ വിശ്വസിപ്പിച്ചു. എന്നാല്‍ പൊലീസെത്തി പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് നിരോധിത പുകയില...

Read More >>
പീഡന കേസിലെ ഇരയെയും മാതാവിനെയും ആക്രമിച്ചു; പോക്സോ കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കി

Dec 10, 2021 06:47 AM

പീഡന കേസിലെ ഇരയെയും മാതാവിനെയും ആക്രമിച്ചു; പോക്സോ കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കി

പീഡന കേസിലെ ഇരയെയും മാതാവിനെയും വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ഉൾപ്പെട്ട പോക്സോ കേസിലെ പ്രതിയുടെ ജാമ്യം...

Read More >>
നിയന്ത്രണം വിട്ടെത്തിയ  സ്വകാര്യ ബസ്  അഴുക്കു ചാലിലേക്കു ചെരിഞ്ഞു

Nov 7, 2021 07:47 AM

നിയന്ത്രണം വിട്ടെത്തിയ സ്വകാര്യ ബസ് അഴുക്കു ചാലിലേക്കു ചെരിഞ്ഞു

അമിത വേഗതയിലെത്തിയ സ്വകാര്യബസ്(Private Bus) നിയന്ത്രണം വിട്ടു അഴുക്കു ചാലിലേക്കു...

Read More >>
Top Stories