രാജ്യത്ത് ഒമിക്രോൺ ആശങ്കയേറുന്നു; ഇതുവരെ സ്ഥിരീകരിച്ചത് 23 കേസുകൾ

രാജ്യത്ത് ഒമിക്രോൺ ആശങ്കയേറുന്നു; ഇതുവരെ സ്ഥിരീകരിച്ചത് 23 കേസുകൾ
Dec 7, 2021 07:51 AM | By Vyshnavy Rajan

ന്യൂഡല്‍ഹി : രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം വർധിക്കുന്നു. ഇതുവരെ 23 കേസുകളാണ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര, ഡൽഹി, തെലങ്കാന അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള സാമ്പിളുകളുടെ ജനിതക ശ്രേണികരണ പരിശോധന ഫലം ഇന്ന് വരും. ഒമിക്രോൺ സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർധിച്ചതോടെ വാക്സീൻ ബൂസ്റ്റർ ഡോസെന്ന ആവശ്യവും ശക്തമായി ഉയരുന്നു.

അതേസമയം, ഒമിക്രോൺ വ്യാപനം വഴി ഫെബ്രുവരിയോടെ കൊവിഡ് മൂന്നാം തരംഗം ഇന്ത്യയിലെത്തുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ. ഏറ്റവും കൂടുതൽ കേസുകൾ സ്ഥിരീകരിച്ച ജയ്പൂർ അതീവ ജാഗ്രതയിലാണ്. സംസ്ഥാനത്തെ സാഹചര്യം കേന്ദ്ര ആരോഗ്യ മന്ത്രാലയം നിരീക്ഷിക്കുകയാണ്. കർണാടകയിൽ 66ഉം 46ഉം വയസ്സുള്ള രണ്ടു പേർക്കാണ് ഇന്ത്യയിൽ ആദ്യമായി ഒമിക്രോൺ വകദേദം സ്ഥിരീകരിച്ചത്.

തുടർന്ന് ഗുജറാത്തിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. സിംബാബ്‌വെയിൽ നിന്നെത്തിയ 72 വയസുകാരനായ ജാം നഗർ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് വിവിധ ഇടങ്ങളിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത്, രാജസ്ഥാൻ കർണാടക എന്നിവിടങ്ങളിലായി 21 കേസുകളാണ് രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചത്. ആർക്കും കാര്യമായ രോഗലക്ഷണങ്ങൾ ഇല്ല. ഏറ്റവും കൂടുതൽ കേസുകൾ സ്ഥിരീകരിച്ച ജയ്പൂർ അതീവ ജാഗ്രതയിലാണ്.

സംസ്ഥാനത്തെ സാഹചര്യം കേന്ദ്ര ആരോഗ്യ മന്ത്രാലയം നിരീക്ഷിക്കുകയാണ്. അതേസമയം, പല രാജ്യങ്ങളിലും ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ യാത്രക്കാരെ സുരക്ഷിതമായി വരവേൽക്കാൻ സംസ്ഥാന ആരോഗ്യ വകുപ്പ് സജ്ജമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു.

രോഗബാധിതരെ വളരെ നേരത്തെ കണ്ടെത്തുന്നതിനും വിദഗ്ധ ചികിത്സ ഉറപ്പാക്കാനും രോഗ വ്യാപനം തടയുകയുകയുമാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. വിദേശ രാജ്യങ്ങളിൽ നിന്നും എത്തുന്നവരിൽ പോസിറ്റീവാകുന്നവരെ ആശുപത്രികളിലെ പ്രത്യേക വാർഡിലേക്കും റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്നവരിൽ നെഗറ്റീവാകുന്നവരെ ഹോം ക്വാറന്റൈലേക്കുമാണ് മാറ്റുന്നത്. അല്ലാത്തവർക്ക് സ്വയം നിരീക്ഷണമാണ്.

വിമാനത്തിൽ കയറുന്നത് മുതൽ എയർപോർട്ടിലും വീട്ടിലേക്ക് പോകുമ്പോഴും വീട്ടിലെത്തിയ ശേഷവും ജാഗ്രത തുടരേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി. എയർപോർട്ടുകളിൽ യാത്രക്കാരുടെ ആർ.ടി.പി.സി.ആർ പരിശോധനയ്ക്കും ആരോഗ്യ നില വിലയിരുത്തുന്നതിനും കിയോസ്‌കുകൾ സ്ഥാപിച്ചിട്ടുണ്ട്. യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് എയർപോർട്ടുകളിൽ 5 മുതൽ 10 വരെ കിയോസ്‌കുകൾ ഒരുക്കുന്നതാണ്.

Omicron concerned in the country; So far 23 cases have been confirmed

Next TV

Related Stories
#death | റീൽസ് ചിത്രീകരിക്കുന്നതിനിടെ വാട്ടർ ടാങ്കിൽ വീണു; 19-കാരന് ദാരുണാന്ത്യം

Apr 19, 2024 06:03 PM

#death | റീൽസ് ചിത്രീകരിക്കുന്നതിനിടെ വാട്ടർ ടാങ്കിൽ വീണു; 19-കാരന് ദാരുണാന്ത്യം

സുഹൃത്തുക്കളായ ശിവാൻഷും പ്രഭാത് അവസ്‌തിയും റീൽസ് ചിത്രീകരിക്കാനായി വാട്ടർ ടാങ്കിലേക്ക് കയറിയെന്നും ശിവാൻഷ് ബാലൻസ് തെറ്റി വീണതാകാമെന്നുമാണ്...

Read More >>
#rape | ക്രൂരമർദ്ദനം, മുറിവുകളിൽ മുളകുപൊടി; 23-കാരിയെ അയൽവാസി മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചത് ഒരുമാസം

Apr 19, 2024 04:30 PM

#rape | ക്രൂരമർദ്ദനം, മുറിവുകളിൽ മുളകുപൊടി; 23-കാരിയെ അയൽവാസി മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചത് ഒരുമാസം

അനധികൃതമായി മദ്യവില്‍പന നടത്തുന്നതിനിടെ ബുധനാഴ്ച രാത്രി പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ്...

Read More >>
#accident | മുൻ ടയറിനടിയിൽ ബൈക്ക്, ഫുട്ബോർഡിൽ യുവാവ്, അപകടമുണ്ടാക്കിയ ലോറി കുതിച്ച് പാഞ്ഞത് കിലോമീറ്ററുകൾ

Apr 19, 2024 12:16 PM

#accident | മുൻ ടയറിനടിയിൽ ബൈക്ക്, ഫുട്ബോർഡിൽ യുവാവ്, അപകടമുണ്ടാക്കിയ ലോറി കുതിച്ച് പാഞ്ഞത് കിലോമീറ്ററുകൾ

യുവാവ് ഫുട്ബോർഡിൽ നിൽക്കുന്നതും മുൻ ടയറിൽ ബൈക്ക് കുരുങ്ങി കിടക്കുന്നതും പരിഗണിക്കാതെ ആയിരുന്നു...

Read More >>
#rape | 'മരണം അടുത്തുകണ്ട മണിക്കൂറുകൾ', ദുരനുഭവം വിവരിക്കുന്ന വീഡിയോയുമായി അതിജീവിതയായ സ്പാനിഷ് യുവതി

Apr 19, 2024 12:06 PM

#rape | 'മരണം അടുത്തുകണ്ട മണിക്കൂറുകൾ', ദുരനുഭവം വിവരിക്കുന്ന വീഡിയോയുമായി അതിജീവിതയായ സ്പാനിഷ് യുവതി

രാത്രി താത്കാലിക ടെന്റ് നിര്‍മിച്ച് താമസിക്കാനായിരുന്നു ഹന്‍സിധ മാര്‍ക്കറ്റിനടുത്ത് വണ്ടിനിര്‍ത്തിയത്....

Read More >>
#Clash |രാമനവമി ഘോഷയാത്രക്കിടെ ബംഗാളിൽ സംഘർഷം; 23 പേർക്ക് പരിക്ക്

Apr 19, 2024 11:54 AM

#Clash |രാമനവമി ഘോഷയാത്രക്കിടെ ബംഗാളിൽ സംഘർഷം; 23 പേർക്ക് പരിക്ക്

സംഘർഷത്തെ തുടർന്ന് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജ് നടത്തിയതായും...

Read More >>
Top Stories