നാഗാലാൻഡ് വെടിവെപ്പ്; സംസ്ഥാനത്ത് പലയിടത്തും സംഘർഷ സാഹചര്യം തുടരുന്നു

നാഗാലാൻഡ് വെടിവെപ്പ്; സംസ്ഥാനത്ത് പലയിടത്തും സംഘർഷ സാഹചര്യം തുടരുന്നു
Dec 7, 2021 06:54 AM | By Vyshnavy Rajan

നാഗാലാൻഡ് വെടിവെപ്പിനെ തുടർന്ന് സംസ്ഥാനത്ത് പലയിടത്തും സംഘർഷ സാഹചര്യം തുടരുന്നു. നാട്ടുകാർ റോഡ് ഉപരോധിച്ചു. സൈനിക വാഹനങ്ങൾക്ക് നേരെയും പ്രതിഷേധം ഉണ്ടായി. വെടിവെപ്പുണ്ടായ മോൺ ജില്ല ഉൾപ്പെടെ 2 ജില്ലകളിൽ കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്.അഫ്സ്പ പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

അഫ്സ്പ പിൻവലിക്കണമെന്നു നാഗാലാ‌ൻഡ് മുഖ്യമന്ത്രി നെയ്ഫ്യു റിയോ, മേഘാലയ മുഖ്യമന്ത്രി കോർണാഡ് സാങ്മ എന്നിവർ ആവശ്യപ്പെട്ടു. സംഭാവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് നോട്ടിസ് അയച്ചിരുന്നു. അതേസമയം, നാഗാലാ‌ൻഡ് സർക്കാർ നിയമിച്ച അഞ്ചംഗ പ്രത്യേക അന്വേഷണ സംഘം സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

തൃണമൂൽ കോൺഗ്രസിന്റെ അഞ്ചംഗസംഘം സംഘർഷ മേഖല സന്ദർശിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് പിന്തുണ അറിയിച്ചു. വെടിവെപ്പുമായി ബന്ധപ്പെട്ട് സൈന്യത്തിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ പറഞ്ഞിരുന്നു. അഫ്സ്പ പിൻവലിക്കേണ്ടതിന്റെ ആവശ്യകത കൂടിയാണ് നാഗാലാൻഡ് സംഭവം അടിവരയിടുന്നത്. സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും സിപിഐഎം പിബി ആവശ്യപ്പെട്ടു.

നാഗാലാൻഡിൽ 14 ഗ്രാമീണരെ സൈന്യം വെടിവച്ചുകൊന്ന സംഭവത്തെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ രംഗത്തെത്തിയിരുന്നു. ആത്മരക്ഷാർഥമാണ് സൈന്യം ഗ്രാമീണർക്ക് നേരെ വെടിയുതിർത്തതെന്നാണ് അമിത് ഷായുടെ വിശീകരണം. സംഭവത്തിൽ സൈന്യം ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഇത്തരം ദൗർഭാഗ്യകരമായ സംഭവങ്ങൾ ഒഴിവാക്കാൻ എല്ലാ ഏജൻസികൾക്കും നിർദേശം നൽകിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.

Nagaland shooting; Tensions remain high in many parts of the state

Next TV

Related Stories
ഐഎൻഎസ് രൺവീർ കപ്പലിൽ പൊട്ടിത്തെറി; മൂന്ന് നാവികസേനാ ഉദ്യോഗസ്ഥർ മരിച്ചു

Jan 18, 2022 09:54 PM

ഐഎൻഎസ് രൺവീർ കപ്പലിൽ പൊട്ടിത്തെറി; മൂന്ന് നാവികസേനാ ഉദ്യോഗസ്ഥർ മരിച്ചു

ഐഎൻഎസ് രൺവീർ കപ്പലിൽ പൊട്ടിത്തെറി. മുംബൈ ഡൊക്ക്‌യാർഡിലാണ് സംഭവം. അപകടത്തിൽ മൂന്ന് നാവികസേനാ ഉദ്യോഗസ്ഥർ...

Read More >>
സർക്കാർ സ്‌കൂളുകളെല്ലാം ഇനി ഇംഗ്ലീഷ് മീഡിയത്തിലേക്ക്

Jan 18, 2022 02:51 PM

സർക്കാർ സ്‌കൂളുകളെല്ലാം ഇനി ഇംഗ്ലീഷ് മീഡിയത്തിലേക്ക്

അടുത്ത അധ്യയന വർഷം സംസ്ഥാനത്തെ എല്ലാ സർക്കാർ സ്‌കൂളുകളും ഇംഗ്ലീഷ് മീഡിയമാക്കാൻ തെലങ്കാന മന്ത്രിസഭ...

Read More >>
രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതർ കുറയുന്നു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.22 % ശതമാനമായി കുറഞ്ഞു

Jan 18, 2022 01:09 PM

രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതർ കുറയുന്നു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.22 % ശതമാനമായി കുറഞ്ഞു

രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതർ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 2,38,018 പേർക്കാണ്. 310 മരണവും റിപ്പോർട്ട്...

Read More >>
മീസിൽസ് റുബെല്ല കുത്തിവയ്പ്പെടുത്ത മൂന്ന്‌ കുഞ്ഞുങ്ങൾ മരിച്ചു; സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

Jan 18, 2022 11:57 AM

മീസിൽസ് റുബെല്ല കുത്തിവയ്പ്പെടുത്ത മൂന്ന്‌ കുഞ്ഞുങ്ങൾ മരിച്ചു; സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

കർണാടകയിലെ ബെലഗാവി ജില്ലയിലെ സലാഹള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മീസിൽസ് റുബെല്ല കുത്തിവയ്പ്പെടുത്ത മൂന്ന് കുട്ടികൾ മരിച്ച സംഭവത്തിൽ കർണാടക...

Read More >>
പൊങ്കൽ കിറ്റിന് ഗുണനിലവാരമില്ല; കിറ്റ് പൊട്ടിച്ച് റോഡിൽ വലിച്ചെറിഞ്ഞ് ജനങ്ങൾ

Jan 17, 2022 08:06 PM

പൊങ്കൽ കിറ്റിന് ഗുണനിലവാരമില്ല; കിറ്റ് പൊട്ടിച്ച് റോഡിൽ വലിച്ചെറിഞ്ഞ് ജനങ്ങൾ

പൊങ്കലിന് തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ച റേഷൻ കിറ്റിലെ സാധനങ്ങൾക്ക് ഗുണനിലവാരമില്ലെന്നാരോപിച്ച് തമിഴ്നാട്ടിൽ റോഡ് ഉപരോധിച്ച് ജനങ്ങളുടെ...

Read More >>
 രാത്രി മുഴുവൻ ബാങ്കിൽ ഒളിച്ചിരുന്ന് കവർച്ച നടത്തി; മുൻ ജീവനക്കാരൻ അറസ്റ്റിൽ

Jan 17, 2022 07:50 PM

രാത്രി മുഴുവൻ ബാങ്കിൽ ഒളിച്ചിരുന്ന് കവർച്ച നടത്തി; മുൻ ജീവനക്കാരൻ അറസ്റ്റിൽ

ഒരു രാത്രി മുഴുവൻ ബാങ്കിൽ ഒളിച്ച് കഴിഞ്ഞ് രാവിലെ ബാങ്കിൽ കോടികളുടെ സ്വർണ്ണവുമായി മുങ്ങി മുൻ ബാങ്ക്...

Read More >>
Top Stories