വിവാഹത്തിന് പിറ്റേദിവസം തന്നെ വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ; കഴുത്ത് ഞെരിച്ച്‌ കൊന്ന് യുവാവ്

വിവാഹത്തിന്  പിറ്റേദിവസം തന്നെ വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ; കഴുത്ത് ഞെരിച്ച്‌ കൊന്ന് യുവാവ്
Dec 6, 2021 10:55 PM | By Vyshnavy Rajan

വിവാഹത്തിനു പിറ്റേദിവസം തന്നെ വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യയെ കഴുത്ത് ഞെരിച്ച്‌ കൊന്ന് യുവാവ്. 39 കാരനായ താരിഖ് അല്‍ഖയ്യാലി എന്നയാളാണ് ഭാര്യയെ കൊലപ്പെടുത്തിയത്. അമേരിക്കയിലെ ടെക്സസിലെ ആര്‍ലിംഗ്ടണിലാണ് സംഭവം നടന്നത്. ജോര്‍ദാനിലെ അമ്മാന്‍ സ്വദേശിയായ വാസം മൂസ എന്ന 23-കാരിയെയാണ് ഇയാള്‍ വിവാഹം ചെയ്തിരുന്നത്.

വിവാഹം കഴിച്ചതിന്റെ പിറ്റേ ദിവസം തന്നെ ഭര്‍ത്താവുമായി പിണങ്ങിയ യുവതി വിവാഹമോചനം ആവശ്യപ്പെട്ടപ്പോഴാണ് ആര്‍ലിംഗ്ടണിലെ അപ്പാര്‍ട്ട്മെന്റില്‍ വച്ച്‌ ഇയാള്‍ യുവതിയെ കഴുത്ത് ഞെരിച്ചു കൊണ്ട് ആക്രമിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ ഭാര്യയെ വീട്ടിലാക്കി പ്രതി ജോലിക്കു പോയി തിരിച്ചു വന്നപ്പോഴേക്കും യുവതി മരിച്ചിരുന്നു.

ശ്വാസംമുട്ടിയാണ് ഇവര്‍ മരിച്ചതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാവുന്നത്. പ്രതി താമസിച്ചിരുന്ന അപ്പാര്‍ട്ടമെന്റില്‍ എന്തോ പ്രശ്നം നടന്നതായി തൊട്ടടുത്ത് താമസിക്കുന്ന ഒരാള്‍ പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്.

തുടര്‍ന്ന് പൊലീസ് മൃതദേഹം കണ്ടെത്തുകയായിരുന്നു. വിവാഹത്തിനു മുമ്പ് തന്നെ പ്രതിയും ഭാര്യയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നതായി യുവതിയുടെ സഹോദരന്‍ പറഞ്ഞതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ത്തശേഷമാണ് വിവാഹം നടന്നത്. എന്നാല്‍, ഇയാളുടെ രഹസ്യബന്ധത്തെക്കുറിച്ച്‌ അറിഞ്ഞ യുവതി പ്രശ്‌നമുണ്ടാക്കുകയും തര്‍ക്കത്തിനൊടുവില്‍ വിവാഹമോചനം ആവശ്യപ്പെടുകയും ക്രൂദ്ധനായ ഇയാള്‍ കൊലനടത്തുകയായിരുന്നുവെന്നും സഹോദരന്‍ പറഞ്ഞതായും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കേസില്‍ പ്രതിയെ അമേരിക്കയിലെ ടറാന്റ് കൗണ്ടി കോടതി 23 വര്‍ഷം തടവിന് ശിക്ഷിച്ചു. ഭാര്യയെ അപ്പാര്‍ട്മെന്റില്‍വെച്ച്‌ കഴുത്തുഞെരിച്ചു കൊന്നുവെന്ന കുറ്റം ചുമത്തിയാണ് തടവുശിക്ഷ.

The wife filed for divorce the day after the wedding; Young man strangled to death

Next TV

Related Stories
#brutallybeatenup|സ്വത്ത് ലക്ഷ്യമിട്ട് അയൽക്കാരിയുമായി പ്രണയം, ഐഡിയ പാളിയതോടെ ക്രൂരമർദ്ദനം, യുവതി ഗുരുതരാവസ്ഥയിൽ

Apr 19, 2024 11:29 AM

#brutallybeatenup|സ്വത്ത് ലക്ഷ്യമിട്ട് അയൽക്കാരിയുമായി പ്രണയം, ഐഡിയ പാളിയതോടെ ക്രൂരമർദ്ദനം, യുവതി ഗുരുതരാവസ്ഥയിൽ

പരാതിക്കാരിയുടെ അയൽവാസിയായ യുവാവുമായി ആക്രമിക്കപ്പെട്ട യുവതി സൗഹൃദത്തിലായിരുന്നു....

Read More >>
#murder |  പാർക്കിലേക്കാണെന്ന് മകൾ, സംശയം തോന്നി പിന്തുടർന്ന് അമ്മ; മകളെ കൊലപ്പെടുത്തിയയാളെ കല്ലുകൊണ്ട് മർദ്ദിച്ച് കൊന്നു

Apr 19, 2024 11:28 AM

#murder | പാർക്കിലേക്കാണെന്ന് മകൾ, സംശയം തോന്നി പിന്തുടർന്ന് അമ്മ; മകളെ കൊലപ്പെടുത്തിയയാളെ കല്ലുകൊണ്ട് മർദ്ദിച്ച് കൊന്നു

പാർക്കിൽ വെച്ച് അനുഷയെ സുരേഷ് കത്തി കൊണ്ട് കുത്തുന്നത് കണ്ട അമ്മ ഉടൻ തന്നെ ആക്രമണത്തെ...

Read More >>
#Maoist | ബി.ജെ.പിക്കാരെ ലക്ഷ്യമിട്ട് മാവോയിസ്റ്റുകൾ; പ്രാദേശിക നേതാവിനെ കുടുംബത്തിന് മുന്നിലിട്ട് കൊലപ്പെടുത്തി

Apr 19, 2024 08:43 AM

#Maoist | ബി.ജെ.പിക്കാരെ ലക്ഷ്യമിട്ട് മാവോയിസ്റ്റുകൾ; പ്രാദേശിക നേതാവിനെ കുടുംബത്തിന് മുന്നിലിട്ട് കൊലപ്പെടുത്തി

പൊതുഇടത്തിൽ വെച്ചാണ് മറ്റൊരു ബി.ജെ.പി പ്രവർത്തകനെ കൊലപ്പെടുത്തിയത്. ഒരു വിവാഹ ചടങ്ങിൽ പ​ങ്കെടുക്കാൻ പോകുന്നതിനിടയിലായിരുന്നു ഇയാൾക്കുനേരെ...

Read More >>
#murder |നിരന്തരം പ്രണയം നിരസിച്ചു; കോൺ​ഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി, അറസ്റ്റ്

Apr 19, 2024 08:21 AM

#murder |നിരന്തരം പ്രണയം നിരസിച്ചു; കോൺ​ഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി, അറസ്റ്റ്

കോളേജ് അധികൃതരും മറ്റ് വിദ്യാർത്ഥികളും ചേർന്ന് നേഹയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം...

Read More >>
#murder |  ആൺകുട്ടിയുമായി ഫോണിൽ സംസാരിച്ചു; പത്താംക്ലാസുകാരിയെ പിതാവ് കൊലപ്പെടുത്തി

Apr 18, 2024 01:09 PM

#murder | ആൺകുട്ടിയുമായി ഫോണിൽ സംസാരിച്ചു; പത്താംക്ലാസുകാരിയെ പിതാവ് കൊലപ്പെടുത്തി

പെൺകുട്ടിയുടെ ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളും കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയെ കുത്തിപ്പരിക്കേൽപ്പിക്കാനായി ഉപയോഗിച്ച...

Read More >>
Top Stories