കാസര്‍ഗോഡ് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്ന സംഭവം; പ്രതി പിടിയില്‍

കാസര്‍ഗോഡ് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്ന സംഭവം; പ്രതി പിടിയില്‍
Dec 6, 2021 10:35 PM | By Vyshnavy Rajan

കാസര്‍ഗോഡ് : പെര്‍ളടുക്കയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഉഷയാണു മരിച്ചത്. ഭര്‍ത്താവ് അശോകനെ ബേഡകം പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഞായറാഴ്ച അര്‍ധരാത്രിക്കു ശേഷമാണു കൊല നടന്നതെന്നാണ് പൊലീസ് പറയുന്നത്.

കൊലപാതകത്തിനു ശേഷം വീടു വിട്ടിറങ്ങിയ അശോകനെ കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വച്ചാണ് കസ്റ്റഡിയില്‍ എടുത്തത്. ട്രെയിന്‍ കയറി രക്ഷപ്പെടാനാണു പ്രതി ഉദ്ദേശിച്ചതെന്നാണു വിവരം. രാവിലെ അശോകന്‍റെ സുഹൃത്തുക്കള്‍ അന്വേഷിച്ച് എത്തിയപ്പോള്‍ പായയില്‍ പൊതിഞ്ഞനിലയില്‍ ഉഷയുടെ മൃതദേഹം കണ്ടെത്തി.

ഭാര്യയെപ്പറ്റിയുള്ള സംശയമാണ് കൊലപാതകത്തിനു കാരണമെന്നാണ് അശോകന്‍റെ മൊഴി. ഉഷ ബീഡി തൊഴിലാളിയും അശോകന്‍ കൂലിപ്പണിക്കാരനുമാണ്. ഏക മകന്‍ വിദേശത്താണ്. അശോകനു മാനസിക പ്രശ്നമുള്ളതായി നാട്ടുകാരിൽ ചിലർ പറഞ്ഞു.

Kasargod wife hacked to death by husband; Defendant arrested

Next TV

Related Stories
#murder |  ആൺകുട്ടിയുമായി ഫോണിൽ സംസാരിച്ചു; പത്താംക്ലാസുകാരിയെ പിതാവ് കൊലപ്പെടുത്തി

Apr 18, 2024 01:09 PM

#murder | ആൺകുട്ടിയുമായി ഫോണിൽ സംസാരിച്ചു; പത്താംക്ലാസുകാരിയെ പിതാവ് കൊലപ്പെടുത്തി

പെൺകുട്ടിയുടെ ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളും കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയെ കുത്തിപ്പരിക്കേൽപ്പിക്കാനായി ഉപയോഗിച്ച...

Read More >>
#murder | ഭാര്യയെയും ഭാര്യാസഹോദരനെയും സ്‌ക്രൂഡ്രൈവർ കൊണ്ട് കുത്തിക്കൊന്ന് യുവാവ്

Apr 18, 2024 12:24 PM

#murder | ഭാര്യയെയും ഭാര്യാസഹോദരനെയും സ്‌ക്രൂഡ്രൈവർ കൊണ്ട് കുത്തിക്കൊന്ന് യുവാവ്

രാവിലെ പത്തുമണിയോടെ വീട്ടില്‍നിന്ന് കരച്ചിലും ബഹളവും കേട്ടതോടെ അയല്‍ക്കാരാണ് പോലീസില്‍...

Read More >>
 #stabbed  | മദ്യക്കുപ്പി പൊട്ടിച്ചിട്ടത് ചോദ്യംചെയ്തു, അയൽവാസിയുടെ കുത്തേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

Apr 18, 2024 08:08 AM

#stabbed | മദ്യക്കുപ്പി പൊട്ടിച്ചിട്ടത് ചോദ്യംചെയ്തു, അയൽവാസിയുടെ കുത്തേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

ശ്വാസകോശത്തിനു മുറിവേറ്റ അമർ ഗുരുതരാവസ്ഥയിൽ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്....

Read More >>
#murder | അവിഹിത ബന്ധമെന്ന് സംശയം; മകളെയും അമ്മാവനേയും കഴുത്തറുത്ത് കൊന്ന് പിതാവും മകനും

Apr 17, 2024 08:25 PM

#murder | അവിഹിത ബന്ധമെന്ന് സംശയം; മകളെയും അമ്മാവനേയും കഴുത്തറുത്ത് കൊന്ന് പിതാവും മകനും

താനും പിതാവും ചേർന്ന് സഹോദരിയെയും അമ്മാവനെയും കൊലപ്പെടുത്തിയെന്നും കീഴടങ്ങാൻ ആഗ്രഹിക്കുന്നുവെന്നും വിളിച്ചയാൾ...

Read More >>
#murder |ഭാര്യയെയും സഹോദരനെയും കൊന്ന് ഐ.ടി ജീവനക്കാരന്‍ പൊലീസിൽ കീഴടങ്ങി

Apr 17, 2024 07:22 PM

#murder |ഭാര്യയെയും സഹോദരനെയും കൊന്ന് ഐ.ടി ജീവനക്കാരന്‍ പൊലീസിൽ കീഴടങ്ങി

സംഭവം നടന്ന് മൂന്ന് മണിക്കൂറുകൾക്ക് ശേഷം പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി....

Read More >>
#Murder | മദ്യപിച്ച് ബഹളമുണ്ടാക്കിയ സഹോദരനെ അനുജൻ കുത്തി കൊന്നു; പ്രതി അറസ്റ്റിൽ

Apr 16, 2024 07:02 PM

#Murder | മദ്യപിച്ച് ബഹളമുണ്ടാക്കിയ സഹോദരനെ അനുജൻ കുത്തി കൊന്നു; പ്രതി അറസ്റ്റിൽ

ആശുപത്രി അധികൃതർക്ക് സംശയം തോന്നിയതിനാൽ അവർ കൊഴിഞ്ഞാമ്പാറ പൊലീസിൽ അറിയിച്ചു. ചോദ്യം ചെയ്യലിലാണ് മഹേന്ദ്രൻ കുറ്റം...

Read More >>
Top Stories