തെലങ്കാന: (truevisionnews.com) സർക്കാർ നിയന്ത്രണത്തിലുള്ള കാകതീയ മെഡിക്കൽ കോളേജിൽ പഠിക്കുന്ന ഏഴ് എം.ബി.ബിഎസ് വിദ്യാർത്ഥികൾക്കെതിരെ വാറങ്കൽ പൊലീസ് റാഗിങിന് കേസെടുത്തു.
മൂന്നാം വർഷ സീനിയർ വിദ്യാർത്ഥികളാണ് രണ്ടാം വർഷ ജൂനിയർ വിദ്യാർത്ഥിയെ മർദ്ദിച്ചത്. ഹൈദരാബാദിലെ ഗാന്ധി മെഡിക്കൽ കോളേജിൽ ജൂനിയർ വിദ്യാർത്ഥികളെ റാഗിംഗ് നടത്തിയതിനെ തുടർന്ന് 10 വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തതിന് ശേഷം ഒരു മാസത്തിനുള്ളിൽ സംസ്ഥാനത്ത് നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്.
റാഗിങ്ങിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്ന് മാറ്റെവാഡ പൊലീസ് ഇൻസ്‌പെക്ടർ എൻ. വെങ്കിടേവർലു പറഞ്ഞു. രാജസ്ഥാൻ സ്വദേശിയായ രണ്ടാം വർഷ വിദ്യാർത്ഥിയോട് സീനിയേഴ്‌സ് വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെട്ടതായും വിസമ്മതിച്ചപ്പോൾ അവർ തന്നെ മർദ്ദിക്കുകയായിരുന്നെന്നും വിദ്യാർത്ഥി പരാതി നൽകിയിരുന്നു.
വിദ്യാർത്ഥിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. ഏഴ് വിദ്യാർത്ഥികൾക്കെതിരെ ഐ.പി.സി. വിവിധ വകുപ്പുകൾ പ്രകാരവും റാഗിംഗ് നിരോധന നിയമ പ്രകാരവും കേസെടുത്തിട്ടുണ്ട്.
കോളേജിലെ ആന്‍റി റാഗിംഗ് കമ്മിറ്റി ചൊവ്വാഴ്ച ചേരുമെന്നും യോഗത്തിന്റെ ഫലത്തെ ആശ്രയിച്ചിരിക്കും ഭാവി നടപടികളെന്നും കെ.എം.സി പ്രിൻസിപ്പൽ ഡോ ദിവ്വേല മോഹൻദാസ് അറിയിച്ചു.
#Medical #students #beat #junior #student #not #getting #water