ഐ.എസ്.എല്‍; സീസണിലെ ആദ്യ ജയവുമായി കേരള ബ്ലാസ്റ്റേഴ്സ്

ഐ.എസ്.എല്‍; സീസണിലെ ആദ്യ ജയവുമായി കേരള ബ്ലാസ്റ്റേഴ്സ്
Dec 5, 2021 11:42 PM | By Vyshnavy Rajan

.എസ്.എല്ലിൽ ഈ സീസണിലെ ആദ്യ ജയവുമായി കേരളബ്ലാസ്റ്റേഴ്‌സ് . പോയിന്റ് പട്ടികയിൽ മുന്നിലുള്ള ഒഡീഷ എഫ്.സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് തോൽപിച്ചത്. അൽവാരോ വാസ്‌ക്വസ്, മലയാളി താരം പ്രശാന്ത് എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനായി ഗോളുകൾ നേടിയത്.

മൂന്ന് ഗോളുകളും സംഭവിച്ചത് രണ്ടാം പകുതിയിലായിരുന്നു. രണ്ടാം പകുതിയടെ 62ാം മിനുറ്റിലായിരുന്നു ബ്ലാസ്റ്റേഴ്‌സ് കാത്തിരുന്ന ഗോൾ എത്തിയത്. വാസ്‌കെസാണ് പന്ത് വലക്കുള്ളിലാക്കിയത്. അഡ്രിയാൻ ലൂണയുടെ പാസാണ് വാസ്‌കെസ് വലയിലെത്തിച്ച് ബ്ലാസ്റ്റേഴ്‌സിനെ നിലനിർത്തിയത്. 85ാം മിനുറ്റിൽ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഗോൾ എത്തി. ഗോളിന് വഴിയൊരുക്കിയതും അഡ്രിയാൻ ലൂണയായിരുന്നു.

പന്ത് വലയിലെത്തിച്ചത് മലായളി താരം പ്രശാന്തായിരുന്നു. ഇതിനിടെ എതിരില്ലാത്ത രണ്ട് ഗോളിന്റെ ജയം ബ്ലാസ്റ്റേഴ്‌സ് ഉറപ്പിക്കുമെന്ന ഘട്ടത്തിൽ ഇഞ്ച്വറി ടൈമിൽ ഒഡീഷ ഒരു ഗോൾ മടക്കി. നിഖിൽ രാജ് മുരുകേഷ് കുമാറാണ് ഒഡീഷയ്ക്കായി ഗോൾ നേടിയത്. ബ്ലാസ്റ്റേഴ്സിന് നാല് മത്സരങ്ങളിൽനിന്ന് ഒരു ജയവും രണ്ട് സമനിലയും ഒരു തോൽവിയുമാണുള്ളത്. ആദ്യ രണ്ട് മത്സരങ്ങൾ ജയിച്ചു തുടങ്ങിയ ഒഡീഷയ്ക്ക് അപ്രതീക്ഷിത തിരിച്ചടിയാണ്ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ആറ് പോയിന്റുള്ള ഒഡിഷ മൂന്നാം സ്ഥാനത്താണ്.

Kerala Blasters with their first win of the season

Next TV

Related Stories
ദക്ഷിണാഫ്രിക്കൻ ടീമിൽ നിന്നും പേസ് ബൗളർ കാഗിസോ റബാദയെ ഒഴിവാക്കി

Jan 18, 2022 09:36 PM

ദക്ഷിണാഫ്രിക്കൻ ടീമിൽ നിന്നും പേസ് ബൗളർ കാഗിസോ റബാദയെ ഒഴിവാക്കി

ഇന്ത്യക്കെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിൽ നിന്നും പേസ് ബൗളർ കാഗിസോ റബാദയെ ഒഴിവാക്കി....

Read More >>
  ഇന്ത്യന്‍ ക്യാപ്റ്റനാവുക എന്നത് ഒരു ബഹുമതിയാണ്; ജസ്പ്രീത് ബുമ്ര

Jan 17, 2022 07:47 PM

ഇന്ത്യന്‍ ക്യാപ്റ്റനാവുക എന്നത് ഒരു ബഹുമതിയാണ്; ജസ്പ്രീത് ബുമ്ര

ഇന്ത്യന്‍ ക്യാപ്റ്റനാവാന്‍ അവസരം ലഭിച്ചാല്‍ സ്വീകരിക്കുമെന്ന് തുറന്നു പറയുകയാണ്...

Read More >>
ടെസ്റ്റ് ടീമിന്റെ നായക സ്ഥാനം ഒഴിഞ്ഞ് കോലി

Jan 15, 2022 08:44 PM

ടെസ്റ്റ് ടീമിന്റെ നായക സ്ഥാനം ഒഴിഞ്ഞ് കോലി

വിരാട് കോലി ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായക സ്ഥാനം ഒഴിഞ്ഞു. ദക്ഷിണാഫ്രിക്കൻ പരമ്പരയിലെ തോൽവിക്ക് പിന്നാലെയാണ് രാജി. ട്വിറ്ററിലൂടെയായിരുന്നു...

Read More >>
പൂജാരയുടെയും രഹാനെയുടെയും ഭാവി പറയേണ്ടത് സെലക്ടർമാരെന്ന് കോലി

Jan 15, 2022 03:46 PM

പൂജാരയുടെയും രഹാനെയുടെയും ഭാവി പറയേണ്ടത് സെലക്ടർമാരെന്ന് കോലി

ചേതേശ്വർ പൂജാരയുടെയും അജിങ്ക്യ രഹാനെയുടെയും ഭാവി പറയേണ്ടത് സെലക്ടർമാരെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി. ഇക്കാര്യത്തെപ്പറ്റി സെലക്ടർമാരോട്...

Read More >>
യോനെക്‌സ്-സൺറൈസ് ഇന്ത്യ ഓപ്പൺ ബാഡ്മിന്റണിൽ പി വി സിന്ധു സെമിയിൽ

Jan 14, 2022 11:13 PM

യോനെക്‌സ്-സൺറൈസ് ഇന്ത്യ ഓപ്പൺ ബാഡ്മിന്റണിൽ പി വി സിന്ധു സെമിയിൽ

യോനെക്‌സ്-സൺറൈസ് ഇന്ത്യ ഓപ്പൺ ബാഡ്മിന്റണിൽ പി വി സിന്ധു...

Read More >>
കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ജെസൽ സീസണിൽ ഇനി കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്

Jan 13, 2022 05:40 PM

കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ജെസൽ സീസണിൽ ഇനി കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്

കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ജെസൽ സീസണിൽ ഇനി കളിച്ചേക്കില്ലെന്ന്...

Read More >>
Top Stories