ഒരു സ്പെഷ്യല്‍ മുയല്‍ ഡിഷ് ആയാലോ…? മുയല്‍ ചിന്താമണി..!

ഒരു സ്പെഷ്യല്‍ മുയല്‍ ഡിഷ് ആയാലോ…? മുയല്‍ ചിന്താമണി..!
Dec 5, 2021 11:28 PM | By Vyshnavy Rajan

ന്ന് ഒരു സ്പെഷ്യല്‍ മുയല്‍ ഡിഷ് ആയാലോ…? പലര്‍ക്കും മുയലിറച്ചിയുടെ പ്രാധാന്യം ഇതുവരെ വ്യക്തമായി അറിയില്ല. ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമായിട്ടുള്ളതില്‍ ഏറ്റവും മികച്ച വൈറ്റ് മീറ്റാണിത്. അതിവേഗം ദഹിക്കുന്ന പ്രോട്ടീന്റെ അളവ് മുയലിറച്ചിയില്‍ കൂടുതലാണ്. മറ്റ് മൃഗങ്ങളുടെ ഇറച്ചിയെ അപേക്ഷിച്ച്‌ കൊഴുപ്പിന്റെ അളവ് വളരെ കുറവ്…‌ വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന മുയല്‍ ചിന്താമണി തയ്യാറാക്കാം.

ചേരുവകള്‍

  1. മുയല്‍ ഇറച്ചി - 1
  2. കിലോഗ്രാം ചെറിയ ഉള്ളി - 400 ഗ്രാം
  3. മുളകുപൊടി - 4 സ്പൂണ്‍
  4. മഞ്ഞള്‍പ്പൊടി - 1/2 സ്പൂണ്‍
  5. പച്ചമുളക് - 5 എണ്ണം
  6. തക്കാളി - 3 എണ്ണം
  7. വെളിച്ചെണ്ണ - 150 ഗ്രാം
  8. വെളുത്തുള്ളി - ഇഞ്ചി പേസ്റ്റ് - ഒരു ടേബിള്‍സ്പൂണ്‍
  9. ഉപ്പ് - 2 സ്പൂണ്‍

പാകം ചെയ്യുന്ന വിധം

ഒരു പാന്‍ എടുക്കുക. അതില്‍ ചതച്ചു വച്ചിരിക്കുന്ന ഉള്ളി, വെള്ളുത്തുള്ളി ഇഞ്ചി പേസ്റ്റ്, പച്ചമുളക്, മഞ്ഞള്‍പ്പൊടി, മുളകുപൊടി, വെളിച്ചെണ്ണ, കറിവേപ്പില, ഉപ്പ്, കഴുകി വച്ചിരിക്കുന്ന മുയല്‍ ഇറച്ചി എന്നിവ നന്നായി യോജിപ്പിച്ച ശേഷം 10 മിനിറ്റ് വയ്ക്കുക. അതിനുശേഷം അടുപ്പില്‍ വയ്ക്കുക. 10 മിനിറ്റ് തീ കൂട്ടി വയ്ക്കുക. വെന്ത് വരുമ്പോള്‍ തീ കുറച്ച്‌ പത്ത് മിനിറ്റ് വയ്ക്കുക. തക്കാളിയും ചേര്‍ത്ത് 10 മിനിറ്റ് കൂടി വേവിച്ചെടുക്കാം. ചൂടോടെ വിളമ്പാം.

How about a special rabbit dish? Rabbit Chintamani ..!

Next TV

Related Stories
തക്കാളിയിട്ട തേങ്ങാപുളി... ഒരു ഒഴിച്ചുകൂട്ടാൻ തയ്യാറാക്കാം

Jan 18, 2022 09:03 PM

തക്കാളിയിട്ട തേങ്ങാപുളി... ഒരു ഒഴിച്ചുകൂട്ടാൻ തയ്യാറാക്കാം

തക്കാളിയിട്ട തേങ്ങാപുളി അതിനെ വല്ലും! തെക്കൻ കേരളത്തിലെ തേങ്ങയരച്ച ഒരു...

Read More >>
എളുപ്പത്തിൽ തയ്യാറാക്കാം റവ കൊണ്ടൊരു കിണ്ണത്തപ്പം...

Jan 17, 2022 10:32 PM

എളുപ്പത്തിൽ തയ്യാറാക്കാം റവ കൊണ്ടൊരു കിണ്ണത്തപ്പം...

വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്നതും എല്ലാവരും ഇഷ്ടപ്പെടുന്നതുമായ ഒരു പലഹാരമാണ് റവ...

Read More >>
 സേമിയ കേസരി എളുപ്പം തയ്യാറാക്കാം

Jan 16, 2022 09:26 AM

സേമിയ കേസരി എളുപ്പം തയ്യാറാക്കാം

സേമിയ കേസരി എളുപ്പം...

Read More >>
കിടു കോളിഫ്‌ലവര്‍ ബജ്ജി കഴിച്ചാലോ...

Jan 11, 2022 11:47 PM

കിടു കോളിഫ്‌ലവര്‍ ബജ്ജി കഴിച്ചാലോ...

കിടിലൻ കോളിഫ്‌ലവര്‍ ബജ്ജി ഉണ്ടാക്കാം...

Read More >>
രുചികരമായ  പാൻ ഫ്രൈഡ് പനീർ ടിക്ക എളുപ്പത്തിൽ തയ്യാറാക്കാം...

Jan 10, 2022 07:58 PM

രുചികരമായ പാൻ ഫ്രൈഡ് പനീർ ടിക്ക എളുപ്പത്തിൽ തയ്യാറാക്കാം...

രുചികരമായ പാൻ ഫ്രൈഡ് പനീർ ടിക്ക എളുപ്പത്തിൽ...

Read More >>
ഉണ്ണിയപ്പത്തിന്റെ മാവ് കൊണ്ട് നാടൻ ഇല അട; റെസിപ്പി

Jan 9, 2022 07:54 AM

ഉണ്ണിയപ്പത്തിന്റെ മാവ് കൊണ്ട് നാടൻ ഇല അട; റെസിപ്പി

നാലു മണി ചായയുടെ സ്ഥിരം വിഭവമാണ് പലർക്കും അട. പലരീതിയിൽ അട തയ്യാറാക്കാം....

Read More >>
Top Stories