കോഴിക്കോട് വ്യാജ സ്വർണ്ണം പണയംവച്ച് പണം തട്ടുന്ന സംഘം പൊലീസ് പിടിയിൽ

കോഴിക്കോട് വ്യാജ സ്വർണ്ണം പണയംവച്ച് പണം തട്ടുന്ന സംഘം പൊലീസ് പിടിയിൽ
Dec 5, 2021 10:11 PM | By Vyshnavy Rajan

കോഴിക്കോട് : മുക്കുപണ്ടം പണയംവച്ച്‌ അരലക്ഷത്തോളം രൂപ തട്ടിപ്പ് നടത്താൻ എത്തിയ രണ്ടു പേരെ കസബ പൊലീസ് പിടികൂടി. കൊയിലാണ്ടി കാപ്പാട് പാടത്തുകുനി വീട്ടിൽ അലി അക്ബർ (22) കോഴിക്കോട് കോർപ്പറേഷനു സമീപം നൂറി മഹൽ വീട്ടിൽ മുഹമ്മദ് നിയാസ് (29) എന്നിവരെയാണ് കസബ പൊലീസ് സബ്ബ് ഇൻസ്പെക്ടർ ടിഎസ് ശ്രീജിത്തും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം കല്ലായി പാലത്തിന് സമീപത്തുള്ള പണമിടപാട് സ്ഥാപനത്തിൽ ഉച്ചയോടു കൂടി തിരക്കുള്ള സമയത്ത് പണയം വെക്കുന്നതിനായി വ്യാജ സ്വർണ്ണം കൊണ്ടുവരികയും പണത്തിനായി തിരക്കുകൂട്ടുകയും ചെയ്തതിൽ സംശയം തോന്നിയ സ്ഥാപന ഉടമകൾ സ്വർണ്ണം വിശദമായി പരിശോധിക്കുകയും വ്യാജ സ്വർണ്ണമാണെന്ന് മനസ്സിലാക്കിയ ശേഷം ഇവരെ തടഞ്ഞുവെച്ച് പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.

ഇവരെ ചോദ്യം ചെയ്തതിൽ നിന്നും ഇവര്‍ക്ക് വ്യാജ സ്വര്‍ണ്ണം ലഭിച്ച സ്ഥലത്തെ കുറിച്ച് വ്യക്തമായ സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്. മറ്റെതെങ്കിലും സ്ഥാപനത്തിൽ ഇവർ മുക്കുപണ്ടം പണയം വെച്ചിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.

കസബ പൊലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർ എസ് അഭിഷേക് സീനിയർ സിപിഒ-മാരായ എംകെ സജീവൻ, ജെ ജെറി,സിപിഒ വികെ പ്രണീഷ്, വനിതാ സിപിഒ വി.കെ സറീനാബി എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കൊവിഡ് പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Kozhikode: Police nab gang for swindling fake gold

Next TV

Related Stories
വടകരയിൽ വാഹനാപകടം;ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

Jan 18, 2022 11:25 PM

വടകരയിൽ വാഹനാപകടം;ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

ദേശീയപാതയിൽ വാഹനാപകടം. ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ...

Read More >>
മുസ്‌ലിംലീഗ് കലക്ട്രേറ്റ് മാർച്ച് മാറ്റിവെച്ചു

Jan 18, 2022 10:29 PM

മുസ്‌ലിംലീഗ് കലക്ട്രേറ്റ് മാർച്ച് മാറ്റിവെച്ചു

കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റി പ്രഖ്യാപിച്ച ജനുവരി 27 ലെ കലക്ട്രേറ്റ് മാര്‍ച്ച്...

Read More >>
എസ്എസ്എൽസി- പ്ലസ് ടു ചോദ്യ പേപ്പർ മാതൃക പ്രസിദ്ധീകരിച്ചു

Jan 18, 2022 09:44 PM

എസ്എസ്എൽസി- പ്ലസ് ടു ചോദ്യ പേപ്പർ മാതൃക പ്രസിദ്ധീകരിച്ചു

സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു മാതൃക ചോദ്യ പേപ്പർ...

Read More >>
കൊവിഡ് വ്യാപനം; ഇടുക്കിയിലും വയനാട്ടിലും കടുത്ത നിയന്ത്രണം

Jan 18, 2022 08:49 PM

കൊവിഡ് വ്യാപനം; ഇടുക്കിയിലും വയനാട്ടിലും കടുത്ത നിയന്ത്രണം

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇടുക്കിയിലും വയനാട്ടിലും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ആരോഗ്യ വകുപ്പ്....

Read More >>
കൂർക്കഞ്ചേരിയിൽ തൈപ്പൂയ ആഘോഷത്തിനിടെ ആനയിടഞ്ഞു

Jan 18, 2022 07:51 PM

കൂർക്കഞ്ചേരിയിൽ തൈപ്പൂയ ആഘോഷത്തിനിടെ ആനയിടഞ്ഞു

കൂർക്കഞ്ചേരിയിൽ തൈപ്പൂയ ആഘോഷ എഴുന്നള്ളിപ്പിനിടയിൽ ആനയിടഞ്ഞു....

Read More >>
താറാവുകൾ ചത്തതിന് പിന്നാലെ തമിഴ്നാട്ടിൽ നിന്ന് ഇറക്കുമതി; പരിശോധന പോലുമില്ലെന്ന് പരാതി

Jan 18, 2022 07:16 PM

താറാവുകൾ ചത്തതിന് പിന്നാലെ തമിഴ്നാട്ടിൽ നിന്ന് ഇറക്കുമതി; പരിശോധന പോലുമില്ലെന്ന് പരാതി

പക്ഷിപ്പനി ബാധിച്ച്‌ താറാവുകള്‍ ചത്ത സ്ഥലങ്ങളില്‍ തമിഴ്‌നാട്ടില്‍ നിന്ന്‌ വ്യാപകമായി താറാവുകളെ ഇറക്കുന്നതായി...

Read More >>
Top Stories