കേരളത്തില്‍ ഇന്ന് 4450 പേര്‍ക്ക് കോവിഡ്-19

കേരളത്തില്‍ ഇന്ന് 4450 പേര്‍ക്ക് കോവിഡ്-19
Dec 5, 2021 06:13 PM | By Vyshnavy Rajan

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 4450 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 791, എറണാകുളം 678, കോഴിക്കോട് 523, കോട്ടയം 484, കൊല്ലം 346, തൃശൂര്‍ 345, കണ്ണൂര്‍ 246, പത്തനംതിട്ട 219, ഇടുക്കി 193, മലപ്പുറം 158, ആലപ്പുഴ 147, പാലക്കാട് 141, വയനാട് 128, കാസര്‍ഗോഡ് 51 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 57,722 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,67,693 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

ഇവരില്‍ 1,63,323 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4370 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 256 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 43,454 കോവിഡ് കേസുകളില്‍, 7.6 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 138 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 41,600 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 26 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4163 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 226 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 35 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4606 പേര്‍ രോഗമുക്തി നേടി.

തിരുവനന്തപുരം 692, കൊല്ലം 469, പത്തനംതിട്ട 249, ആലപ്പുഴ 137, കോട്ടയം 351, ഇടുക്കി 268, എറണാകുളം 702, തൃശൂര്‍ 355, പാലക്കാട് 193, മലപ്പുറം 105, കോഴിക്കോട് 542, വയനാട് 185, കണ്ണൂര്‍ 295, കാസര്‍ഗോഡ് 63 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 43,454 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 50,80,211 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കോവിഡ് 19 വിശകലന റിപ്പോര്‍ട്ട്

· വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 96.5 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,57,79,252), 67.6 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,80,63,519) നല്‍കി.

· ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (12,28,107)

· ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 4450 പുതിയ രോഗികളില്‍ 3793 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 450 പേര്‍ ഒരു ഡോസ് വാക്‌സിനും 2218 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 1125 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്‌സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.

· നവംബര്‍ 27 മുതല്‍ ഡിസംബര്‍ 3 വരെയുള്ള കാലയളവില്‍, ശരാശരി 45,255 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 1.8 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 1.6 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 2473 കുറവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 7 ശതമാനം കുറവ് ഉണ്ടായിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 16%, 11%, 22%, 12%, 11%, 9% കുറഞ്ഞു. ആശുപത്രിവാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്.

covid-19 for 4450 people in Kerala today

Next TV

Related Stories
#wildelephantattack | കാട്ടാനയുടെ ആക്രമണം: യുവതിയുടെ മൃതശരീരവുമായി പൊലീസും ബന്ധുക്കളും ഉള്‍ക്കാട്ടിലൂടെ നടന്നത് 20 കിലോമീറ്റര്‍

Mar 28, 2024 10:49 PM

#wildelephantattack | കാട്ടാനയുടെ ആക്രമണം: യുവതിയുടെ മൃതശരീരവുമായി പൊലീസും ബന്ധുക്കളും ഉള്‍ക്കാട്ടിലൂടെ നടന്നത് 20 കിലോമീറ്റര്‍

വിവരമറിഞ്ഞ് മേപ്പാടിയില്‍ നിന്നുള്ള പൊലീസ് സംഘം ഉള്‍ക്കാട്ടിലെത്തി ഗുരുതര പരിക്കേറ്റ സുരേഷിനെ ഉടന്‍ ആശുപത്രിയിലേക്ക്...

Read More >>
#KKShailaja | മോഡി ഭരണം ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയും വര്‍ഗ്ഗീയതയും നിറഞ്ഞ ഭരണകൂടം: കെ കെ ശൈലജ

Mar 28, 2024 09:57 PM

#KKShailaja | മോഡി ഭരണം ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയും വര്‍ഗ്ഗീയതയും നിറഞ്ഞ ഭരണകൂടം: കെ കെ ശൈലജ

പ്രവാസി കുടുംബങ്ങള്‍ക്കുവേണ്ടി ഒട്ടനവധി കാര്യങ്ങള്‍ ചെയ്തിട്ടുള്ള കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന് പ്രവാസി കുടുംബങ്ങളുടെ...

Read More >>
#motherpleading | ഈ കണ്ണുനീര്‍ കാണാതെ പോകരുത്; മുന്നിലുള്ളത് 19 ദിവസം മാത്രം, മകനെ രക്ഷിക്കാന്‍ സഹായത്തിന് അപേക്ഷിച്ച് ഈ ഉമ്മ

Mar 28, 2024 09:31 PM

#motherpleading | ഈ കണ്ണുനീര്‍ കാണാതെ പോകരുത്; മുന്നിലുള്ളത് 19 ദിവസം മാത്രം, മകനെ രക്ഷിക്കാന്‍ സഹായത്തിന് അപേക്ഷിച്ച് ഈ ഉമ്മ

തന്റെ മകനെ ഒരുനോക്ക് കാണാനായുള്ള രണ്ട് പതിറ്റാണ്ടോടുത്ത കാത്തിരിപ്പിന്റെ കഥ ഏവരുടെയും മിഴികള്‍ ഈറനണിയിക്കുന്നതായിരുന്നു ആ ഉമ്മയുടെ...

Read More >>
#rain |കൊടും ചൂടില്‍ കോട്ടയത്തിന് കുളിരേകി വേനല്‍ മഴ; ഇടിയോട് കൂടി ശക്തമായ മഴ ലഭിച്ചു

Mar 28, 2024 09:30 PM

#rain |കൊടും ചൂടില്‍ കോട്ടയത്തിന് കുളിരേകി വേനല്‍ മഴ; ഇടിയോട് കൂടി ശക്തമായ മഴ ലഭിച്ചു

കോട്ടയം അടക്കം നാല് ജില്ലകളില്‍ വരും മണിക്കൂറുകളില്‍ മഴ ലഭിക്കുമെന്ന് നേരത്തെ തന്നെ കാലാവസ്ഥാ...

Read More >>
#fraud | ‘അഞ്ജനയെ പരിചയപ്പെട്ടത് ഫോണിലൂടെ, സംശയം തോന്നിയില്ല; വീസ തട്ടിപ്പിലൂടെ നേടിയത് കോടികൾ’

Mar 28, 2024 09:22 PM

#fraud | ‘അഞ്ജനയെ പരിചയപ്പെട്ടത് ഫോണിലൂടെ, സംശയം തോന്നിയില്ല; വീസ തട്ടിപ്പിലൂടെ നേടിയത് കോടികൾ’

അവരുടെ പെരുമാറ്റത്തിലോ ഇടപെടലിലോ സംശയം തോന്നിയില്ല. നിരവധി പേരാണ് യുകെയിൽ അവർ വഴി പോയതെന്ന് ഞങ്ങളെ പറഞ്ഞ്...

Read More >>
#arrest | കൂര്‍ക്ക വ്യാപാരിയെ അടിച്ചിട്ട് 17,000 രൂപയും ഫോണും മോഷ്ടിച്ചയാള്‍ പിടിയില്‍

Mar 28, 2024 09:02 PM

#arrest | കൂര്‍ക്ക വ്യാപാരിയെ അടിച്ചിട്ട് 17,000 രൂപയും ഫോണും മോഷ്ടിച്ചയാള്‍ പിടിയില്‍

ഇതിന് ശേഷം ഒളിവിൽ പോയ പ്രതിയെ മണ്ണാർക്കാട് ഇൻസ്പെക്ടർ ഇആർ ബൈജുവിൻ്റെ നേതൃത്വത്തിലാണ് അറസ്റ്റ്...

Read More >>
Top Stories