ആറുവയസ്സുകാരി ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ടു; 38കാരന്‍ അറസ്റ്റില്‍

ആറുവയസ്സുകാരി ലൈംഗിക പീഡനത്തിനിരയായി  കൊല്ലപ്പെട്ടു; 38കാരന്‍ അറസ്റ്റില്‍
Dec 5, 2021 03:59 PM | By Vyshnavy Rajan

ലഖ്‌നൗ : ഉത്തര്‍പ്രദേശില്‍  ആറുവയസ്സുകാരി ലൈംഗിക പീഡനത്തിനിരയായി  കൊല്ലപ്പെട്ടു. ഹാപൂരിലാണ് ദാരുണ സംഭവം. പ്രതിയുടെ വീട്ടിലെ ഇരുമ്പ് പെട്ടിയില്‍ ഒളിപ്പിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ അംജദ് എന്ന 38കാരന്‍ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. 

പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. റിപ്പോര്‍ട്ട് കിട്ടിയാലേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരൂവെന്നും പൊലീസ് പറഞ്ഞു. വ്യാഴാഴ്ച വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ പോയ പെണ്‍കുട്ടിയെ പ്രതി വശീകരിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുകയായിരുന്നെന്ന് ഹാപുര്‍ എസിപി സര്‍വേശ് മിശ്ര പറഞ്ഞു.

പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് വെറും 50 കിലോമീറ്റര്‍ അകലെയാണ് പ്രതിയുടെ വീട്. വീട്ടിലെത്തിച്ച പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. ഈ സമയം പ്രതിയുടെ ഭാര്യയും രണ്ട് കുട്ടികളും വീട്ടില്‍ ഉണ്ടായിരുന്നില്ല. പെണ്‍കുട്ടിയെ കാണാതായതോടെ പ്രദേശമാകെ നാട്ടുകാരും വീട്ടുകാരും തിരച്ചിലാരംഭിക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

ശനിയാഴ്ച പ്രതിയുടെ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ പ്രദേശവാസികള്‍ക്ക് സംശയം തോന്നുകയും പൊലീസിനെ അറിയിക്കുകയും ചെയ്തു. പൊലീസെത്തി വാതില്‍ തകര്‍ത്ത് അകത്തുകയറി പരിശോധിച്ചപ്പോഴാണ് പെട്ടിയില്‍ മൃതദേഹം കണ്ടെത്തിയത്. പ്രതിയെ ത്രിലോക്പുരിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മയക്കുമരുന്നിന് അടിമയാണെന്നും പൊലീസ് പറഞ്ഞു. പ്രതിക്കുനേരെ നാട്ടുകാരില്‍ നിന്ന് ആക്രമണമുണ്ടായി. പൊലീസ് വലയം തീര്‍ത്താണ് ഇയാളെ സ്റ്റേഷനിലെത്തിച്ചു.

Six-year-old girl killed in sexual assault; 38-year-old arrested

Next TV

Related Stories
#brutallybeatenup|സ്വത്ത് ലക്ഷ്യമിട്ട് അയൽക്കാരിയുമായി പ്രണയം, ഐഡിയ പാളിയതോടെ ക്രൂരമർദ്ദനം, യുവതി ഗുരുതരാവസ്ഥയിൽ

Apr 19, 2024 11:29 AM

#brutallybeatenup|സ്വത്ത് ലക്ഷ്യമിട്ട് അയൽക്കാരിയുമായി പ്രണയം, ഐഡിയ പാളിയതോടെ ക്രൂരമർദ്ദനം, യുവതി ഗുരുതരാവസ്ഥയിൽ

പരാതിക്കാരിയുടെ അയൽവാസിയായ യുവാവുമായി ആക്രമിക്കപ്പെട്ട യുവതി സൗഹൃദത്തിലായിരുന്നു....

Read More >>
#murder |  പാർക്കിലേക്കാണെന്ന് മകൾ, സംശയം തോന്നി പിന്തുടർന്ന് അമ്മ; മകളെ കൊലപ്പെടുത്തിയയാളെ കല്ലുകൊണ്ട് മർദ്ദിച്ച് കൊന്നു

Apr 19, 2024 11:28 AM

#murder | പാർക്കിലേക്കാണെന്ന് മകൾ, സംശയം തോന്നി പിന്തുടർന്ന് അമ്മ; മകളെ കൊലപ്പെടുത്തിയയാളെ കല്ലുകൊണ്ട് മർദ്ദിച്ച് കൊന്നു

പാർക്കിൽ വെച്ച് അനുഷയെ സുരേഷ് കത്തി കൊണ്ട് കുത്തുന്നത് കണ്ട അമ്മ ഉടൻ തന്നെ ആക്രമണത്തെ...

Read More >>
#Maoist | ബി.ജെ.പിക്കാരെ ലക്ഷ്യമിട്ട് മാവോയിസ്റ്റുകൾ; പ്രാദേശിക നേതാവിനെ കുടുംബത്തിന് മുന്നിലിട്ട് കൊലപ്പെടുത്തി

Apr 19, 2024 08:43 AM

#Maoist | ബി.ജെ.പിക്കാരെ ലക്ഷ്യമിട്ട് മാവോയിസ്റ്റുകൾ; പ്രാദേശിക നേതാവിനെ കുടുംബത്തിന് മുന്നിലിട്ട് കൊലപ്പെടുത്തി

പൊതുഇടത്തിൽ വെച്ചാണ് മറ്റൊരു ബി.ജെ.പി പ്രവർത്തകനെ കൊലപ്പെടുത്തിയത്. ഒരു വിവാഹ ചടങ്ങിൽ പ​ങ്കെടുക്കാൻ പോകുന്നതിനിടയിലായിരുന്നു ഇയാൾക്കുനേരെ...

Read More >>
#murder |നിരന്തരം പ്രണയം നിരസിച്ചു; കോൺ​ഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി, അറസ്റ്റ്

Apr 19, 2024 08:21 AM

#murder |നിരന്തരം പ്രണയം നിരസിച്ചു; കോൺ​ഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി, അറസ്റ്റ്

കോളേജ് അധികൃതരും മറ്റ് വിദ്യാർത്ഥികളും ചേർന്ന് നേഹയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം...

Read More >>
#murder |  ആൺകുട്ടിയുമായി ഫോണിൽ സംസാരിച്ചു; പത്താംക്ലാസുകാരിയെ പിതാവ് കൊലപ്പെടുത്തി

Apr 18, 2024 01:09 PM

#murder | ആൺകുട്ടിയുമായി ഫോണിൽ സംസാരിച്ചു; പത്താംക്ലാസുകാരിയെ പിതാവ് കൊലപ്പെടുത്തി

പെൺകുട്ടിയുടെ ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളും കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയെ കുത്തിപ്പരിക്കേൽപ്പിക്കാനായി ഉപയോഗിച്ച...

Read More >>
Top Stories