അവധി അനുവദിച്ചില്ല; ജവാന്‍ രണ്ട് മേലുദ്യോഗസ്ഥരെ വെടിവെച്ച് കൊലപ്പെടുത്തി

അവധി അനുവദിച്ചില്ല; ജവാന്‍ രണ്ട് മേലുദ്യോഗസ്ഥരെ വെടിവെച്ച് കൊലപ്പെടുത്തി
Dec 5, 2021 01:18 PM | By Vyshnavy Rajan

അഗര്‍ത്തല : ത്രിപുര സ്റ്റേറ്റ് റൈഫിള്‍സിലെ ജവാന്‍ അവധി അനുവദിക്കാത്തതില്‍ ക്ഷുഭിതനായി രണ്ട് മേലുദ്യോഗസ്ഥരെ വെടിവെച്ച് കൊലപ്പെടുത്തി. രണ്ട് ജൂനിയര്‍ കമ്മീഷണര്‍ ഗ്രേഡിലുള്ള ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. സുകാന്ത ദാസ്(38) എന്ന ജവാനാണ് മുതിര്‍ന്ന ജവാന്മാര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. സുബേദാര്‍ മാര്‍ക സിങ് ജമാതിയ, നെയ്ബ് സുബേദാര്‍ കിരണ്‍ ജമാതിയ എന്നിവരാണ് കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ടവരില്‍ ഒരാള്‍ സുകാന്ത ദാസിന്റെ കമാന്‍ഡിങ് ഓഫിസറാണ്. സെപഹിജാല ജില്ലയില്‍ അര്‍ധ സൈനികരുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന ഒഎന്‍ജിസി ഇന്‍സ്റ്റലേഷന്‍ പ്രവര്‍ത്തിക്കിടെയാണ് സംഭവം. വെടിവെപ്പിന് ശേഷം സ്ഥലത്തുനിന്ന് മുങ്ങിയ സുകാന്ത, പിന്നീട് മധുപുര്‍ പൊലീസില്‍ കീഴടങ്ങി.

ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. സുകാന്ത അവധിക്ക് അപേക്ഷിച്ചെങ്കിലും അനുവദിക്കാത്തതാണ് കൊലപാതകത്തിന് കാരണമെന്ന് ഇയാള്‍ പറഞ്ഞു. അവധിക്ക് പകരം റിഫ്രഷ്‌മെന്റ് ട്രെയിനിങ്ങിന് പോകാനാണ് മേലുദ്യോഗസ്ഥര്‍ നിര്‍ദേശിച്ചത്. ഇതിലും ഇയാള്‍ നിരാശനായിരുന്നു.

കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബത്തെ മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാര്‍ അനുശോചനമറിച്ചു. കുടുംബത്തിന് അഞ്ച് ലക്ഷം വീതം നല്‍കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഛത്തീസ്ഗഢ് സുക്മയില്‍ നാല് സഹപ്രവര്‍ത്തകരെ ജവാന്‍ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിന് ശേഷം സുകാന്ത ദാസും കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നെന്നും സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

Vacation not allowed; The jawan shot and killed two officers

Next TV

Related Stories
#Boataccident | ഒഡീഷയിലെ മഹാനദിയിൽ ബോട്ട് മറിഞ്ഞ് അപകടം; മരണം നാലായി

Apr 20, 2024 11:15 AM

#Boataccident | ഒഡീഷയിലെ മഹാനദിയിൽ ബോട്ട് മറിഞ്ഞ് അപകടം; മരണം നാലായി

അഞ്ച് സ്കൂബ ഡൈവർമാർ സ്ഥലത്തുണ്ട്. ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് നാല് ലക്ഷം രൂപ ധനസഹായം...

Read More >>
#accident | ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ൻ കാ​റി​ടി​ച്ച് മ​രി​ച്ചു; കു​ട​കി​ൽ ഉ​പ​രോ​ധം, നി​രോ​ധ​നാ​ജ്ഞ

Apr 20, 2024 09:59 AM

#accident | ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ൻ കാ​റി​ടി​ച്ച് മ​രി​ച്ചു; കു​ട​കി​ൽ ഉ​പ​രോ​ധം, നി​രോ​ധ​നാ​ജ്ഞ

നി​ർ​ത്താ​തെ പോ​യ കാ​റും ഡ്രൈ​വ​ർ അ​ർ​ഷാ​ദി​നേ​യും പി​ന്നീ​ട് നാ​ട്ടു​കാ​ർ ചി​ക്കി​ളി​ഹോ​ള​യി​ൽ​നി​ന്ന് പി​ടി​കൂ​ടി പൊ​ലീ​സി​ന്...

Read More >>
#bodyfound | യു​വ​തി​യും ര​ണ്ട് മ​ക്ക​ളും മ​രി​ച്ച​നി​ല​യി​ൽ

Apr 20, 2024 08:09 AM

#bodyfound | യു​വ​തി​യും ര​ണ്ട് മ​ക്ക​ളും മ​രി​ച്ച​നി​ല​യി​ൽ

ബാ​ർ​ബ​ർ തൊ​ഴി​ലാ​ളി​യും സ​ലൂ​ൺ ഉ​ട​മ​യു​മാ​യ ന​ര​സിം​ഹ അ​ഞ്ചു വ​ർ​ഷം മു​മ്പാ​ണ്...

Read More >>
#candidatedoctor|ഗര്‍ഭിണിയുടെ നില ഗുരുതരം; പ്രചാരണം നിര്‍ത്തിവെച്ച് പ്രസവശസ്ത്രക്രിയ നടത്തി സ്ഥാനാര്‍ഥി ഡോക്ടര്‍

Apr 20, 2024 07:02 AM

#candidatedoctor|ഗര്‍ഭിണിയുടെ നില ഗുരുതരം; പ്രചാരണം നിര്‍ത്തിവെച്ച് പ്രസവശസ്ത്രക്രിയ നടത്തി സ്ഥാനാര്‍ഥി ഡോക്ടര്‍

വിവരമറിഞ്ഞ് അവിടെയെത്തിച്ചേര്‍ന്ന ലക്ഷ്മി അടിയന്തരശസ്ത്രക്രിയ നടത്തി അമ്മയേയും കുഞ്ഞിനേയും...

Read More >>
#Blast|തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ സ്ഫോടനം: സിആർപിഎഫ് അസിസ്റ്റന്റ് കമാൻഡന്റിന് വീരമൃത്യു

Apr 20, 2024 06:15 AM

#Blast|തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ സ്ഫോടനം: സിആർപിഎഫ് അസിസ്റ്റന്റ് കമാൻഡന്റിന് വീരമൃത്യു

സൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗൽഗാം ഗ്രാമത്തിന് സമീപത്തുള്ള ഒരു പോളിംഗ് ബൂത്തിൽ നിന്ന് ഏകദേശം 500 മീറ്റർ അകലെയാണ്...

Read More >>
#death | റീൽസ് ചിത്രീകരിക്കുന്നതിനിടെ വാട്ടർ ടാങ്കിൽ വീണു; 19-കാരന് ദാരുണാന്ത്യം

Apr 19, 2024 06:03 PM

#death | റീൽസ് ചിത്രീകരിക്കുന്നതിനിടെ വാട്ടർ ടാങ്കിൽ വീണു; 19-കാരന് ദാരുണാന്ത്യം

സുഹൃത്തുക്കളായ ശിവാൻഷും പ്രഭാത് അവസ്‌തിയും റീൽസ് ചിത്രീകരിക്കാനായി വാട്ടർ ടാങ്കിലേക്ക് കയറിയെന്നും ശിവാൻഷ് ബാലൻസ് തെറ്റി വീണതാകാമെന്നുമാണ്...

Read More >>
Top Stories