ഇന്തോനേഷ്യയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു; പതിമൂന്ന് മരണം

ഇന്തോനേഷ്യയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു; പതിമൂന്ന് മരണം
Dec 5, 2021 11:02 AM | By Vyshnavy Rajan

ന്തോനേഷ്യയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം പതിമൂന്നായി. നിരവധി പേർക്ക് പരുക്കേറ്റു. കുടുങ്ങി കിടന്ന പത്തുപേരെ സുരക്ഷിത സ്ഥലത്തേയ്ക്ക് മാറ്റിപ്പാർപ്പിച്ചതായി രാജ്യത്തിന്റെ ദുരന്ത നിവാരണ സേനയായ ബിഎൻപിബി അറിയിച്ചു.

ഇന്നലെ ഉച്ച കഴിഞ്ഞ് ഇന്ത്യൻ സമയം മൂന്ന് മണിയോടെയാണ് ലാവ പ്രവാഹം ആരംഭിച്ചതെന്നാണ് റിപ്പോർട്ട്. സമീപഗ്രാമങ്ങളിലേക്ക് ലാവ അതിവേഗം ഒഴുകിയെത്തുകയായിരുന്നു. സ്‌ഫോടനത്തെ തുടർന്ന് 13 പേരാണ് മരിച്ചതെന്നും, മരിച്ചവരിൽ രണ്ട് പേരെ തിരിച്ചറിഞ്ഞതായും ബിഎൻപിബി ഉദ്യോഗസ്ഥൻ അബ്ദുൾ മുഹരി വാർത്താക്കുറിപ്പിൽ അറിയിച്ചു.

രണ്ട് ഗർഭിണികൾ ഉൾപ്പെടെ തൊണ്ണൂറ്റിയെട്ട് പേർക്ക് പരുക്കേറ്റതായും 902 പേരെ മാറ്റിപ്പാർപ്പിച്ചതായും പ്രസ്താവനയിൽ പറയുന്നു. ജാവാദ്വീപിലെ ഏറ്റവും ഉയരമുള്ള പര്‍വ്വതമായ സെമേരു അഗ്നിപര്‍വ്വതമാണ് വീണ്ടും പൊട്ടിത്തെറിച്ചത്. കഴിഞ്ഞ ജനുവരിയിലാണ് അഗ്നിപർവ്വതം ഇതിന് മുമ്പ് പൊട്ടിത്തെറിച്ചത്.

2017-ലും 2019-ലും അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിനെ തുടർന്ന് വലിയ നാശനഷ്ടങ്ങൾ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ആകാശമാകെ പുക ഉയരുന്നത് കണ്ട് ജനങ്ങൾ പരിഭ്രാന്തരായി ഓടുന്നതിന്റെ ദൃശ്യങ്ങൾ ഇന്തോനേഷ്യയിലെ ദുരന്ത നിവാരണ ഏജന്‍സി പുറത്തു വിട്ടിരുന്നു. പ്രദേശത്ത് കൂടി പറക്കുന്ന വിമാനങ്ങൾക്കെല്ലാം മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

Volcano erupts in Indonesia; Thirteen deaths

Next TV

Related Stories
കാമുകന് വൃക്ക ദാനം ചെയ്തു; ഏഴ് മാസങ്ങൾക്ക് ശേഷം ഉപേക്ഷിച്ചെന്ന പരാതിയുമായി യുവതി

Jan 26, 2022 05:10 PM

കാമുകന് വൃക്ക ദാനം ചെയ്തു; ഏഴ് മാസങ്ങൾക്ക് ശേഷം ഉപേക്ഷിച്ചെന്ന പരാതിയുമായി യുവതി

പ്രണയം‌ തലയ്ക്ക്‌ പിടിച്ച് കാമുകന് വൃക്ക ദാനം ചെയ്തതിന് പിന്നാലെ കാമുകൻ തന്നെ ഉപേക്ഷിച്ചെന്ന പരാതിയുമായി യുവതി രംഗത്ത്. കോളിൻ ലെ എന്ന 30കാരിയാണ്...

Read More >>
36 സ്ത്രീകളെ പീഡിപ്പിച്ച അഞ്ചു മുൻ സൈനികർക്ക് 30 വർഷം തടവ്

Jan 25, 2022 08:53 PM

36 സ്ത്രീകളെ പീഡിപ്പിച്ച അഞ്ചു മുൻ സൈനികർക്ക് 30 വർഷം തടവ്

ഗ്വാട്ടിമലയിൽ തദ്ദേശീയരായ 36 സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച മുൻ പാരാമിലിട്ടറി സൈനികർരായ അഞ്ചുപേർക്ക് 30 വർഷം തടവ് വിധിച്ചു .രാജ്യത്തെ ആഭ്യന്തര...

Read More >>
ഒമിക്രോണ്‍; വിവാഹം മാറ്റി വെച്ച് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി

Jan 23, 2022 12:58 PM

ഒമിക്രോണ്‍; വിവാഹം മാറ്റി വെച്ച് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി

ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതിനാല്‍ ഞായറാഴ്ച നടക്കാനിരുന്ന തന്റെ വിവാഹം മാറ്റി...

Read More >>
മരിച്ചു കിടന്ന ഗൃഹനാഥന്റെ ചുറ്റും 125 പാമ്പുകള്‍; ഞെട്ടിത്തരിച്ച്‌ പോലീസ്

Jan 22, 2022 11:03 PM

മരിച്ചു കിടന്ന ഗൃഹനാഥന്റെ ചുറ്റും 125 പാമ്പുകള്‍; ഞെട്ടിത്തരിച്ച്‌ പോലീസ്

വീടിനുള്ളില്‍ മരിച്ച്‌ കിടക്കുകയായിരുന്ന 49കാരന് ചുറ്റും 125 പാമ്പുകള്‍. യുഎസിലെ മേരിലാന്‍ഡില്‍ സ്ഥിതിചെയ്യുന്ന ചാള്‍സ് കൗണ്ടിയിലാണ് സംഭവം....

Read More >>
ഒമിക്രോണിനെതിരെ ബൂസ്റ്റര്‍ ഡോസ് ഫലപ്രദം

Jan 22, 2022 11:14 AM

ഒമിക്രോണിനെതിരെ ബൂസ്റ്റര്‍ ഡോസ് ഫലപ്രദം

ഒമിക്രോണിനെതിരെ ബൂസ്റ്റര്‍ ഡോസ് ഫലപ്രദമാണെന്ന് അമേരിക്കന്‍ പഠനം റിപ്പോർട്ട് ചെയ്തു....

Read More >>
ലാഹോറിൽ സ്ഫോടനം; മൂന്ന് പേർ കൊല്ലപ്പെട്ടു, 20 പേർക്ക് പരിക്ക്

Jan 20, 2022 04:50 PM

ലാഹോറിൽ സ്ഫോടനം; മൂന്ന് പേർ കൊല്ലപ്പെട്ടു, 20 പേർക്ക് പരിക്ക്

ലാഹോറിൽ ഉണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേറ്റെന്നാണ് വിവരം. ലാഹോറിലെ ലൊഹാരിയ ​ഗേറ്റ് ഏരിയയിലാണ് സ്ഫോടനമുണ്ടായത്....

Read More >>
Top Stories