ഭിന്നശേഷിക്കരെ വിവാഹം കഴിച്ച് തട്ടിപ്പ്; സഹോദരിമാര്‍ക്ക് കഠിന തടവും പിഴയും

ഭിന്നശേഷിക്കരെ വിവാഹം കഴിച്ച് തട്ടിപ്പ്; സഹോദരിമാര്‍ക്ക് കഠിന തടവും പിഴയും
Dec 5, 2021 07:02 AM | By Kavya N

കൊച്ചി: വിവാഹ തട്ടിപ്പ് കേസില്‍ (Marriage Fraud) ഇന്‍ഡോര്‍ സ്വദേശികളായ യുവതികള്‍ക്ക് (Indore womans) മൂന്ന് വര്‍ഷം കഠിന തടവും, 9.5 ലക്ഷം രൂപ പിഴയും വിധിച്ച് എറണാകുളം മജിസ്ട്രേറ്റ് കോടതി. ഭിന്നശേഷിക്കാരായാവരെ ( disabled men) വിവാഹം കഴിച്ച് പണവും സ്വര്‍ണ്ണവും തട്ടിയതിനാണ് മേഘ ഭാര്‍ഗവ (30), സഹോദരിയായ പ്രചി ശര്‍മ്മ ഭാര്‍ഗവ എന്നിവര്‍ക്ക് ശിക്ഷ വിധിച്ചത്.

ഇവര്‍ തട്ടിയെടുത്ത സ്വര്‍ണ്ണവും പണവും പരാതിക്കാരന് തിരിച്ചുനല്‍കാനും കോടതി ഉത്തരവായിട്ടുണ്ട്. മലയാളികളായ നാലുപേര്‍ ഉള്‍പ്പടെ 11 പേരാണ് ഇവരുടെ തട്ടിപ്പിന് ഇരയായത്. ഇതേ കേസില്‍ മറ്റു രണ്ട് പ്രതികള്‍ ഉണ്ടായിരുന്നെങ്കിലും അവരെ തെളിവിന്‍റെ അഭാവത്തില്‍ വിട്ടയച്ചു. വൈറ്റിലയില്‍ താമസമാക്കിയ സംസാര ശേഷി പ്രശ്നമുള്ള വ്യക്തി നല്‍കിയ പരാതിയില്‍ കടവന്ത്ര പൊലീസ് കേസ് റജിസ്ട്രര്‍ ചെയ്തത്.

വിവാഹ തട്ടിപ്പ് നടന്നുവെന്ന് മനസിലാക്കിയതിന് പിന്നാലെ വാദിയുടെ പിതാവ് ഈ വിഷമത്തില്‍ ഹൃദയാഘാതം വന്ന് മരണപ്പെട്ടിരുന്നു. 2015 സെപ്തംബറിലാണ് വൈറ്റില സ്വദേശിയെ മേഘ വിവാഹം ചെയ്തത്. വിവാഹലോചന നടത്തിയത് മേഘയുടെ വീട്ടുകാരാണ്. നഗരത്തിലെ ഒരു അമ്പലത്തില്‍ വച്ചായിരുന്നു വിവാഹം.

പിന്നീട് രണ്ട് ദിവസം വൈറ്റിലയില്‍ ഭര്‍ത്താവിന്‍റെ വീട്ടില്‍ താമസിച്ച ശേഷം ആഭരണങ്ങളും വസ്ത്രങ്ങളും 9.5 ലക്ഷം രൂപയുമായി ഇവര്‍ ഇന്‍ഡോറിലേക്ക് പോയി. തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ഫലം കാണാത്തതോടെയാണ് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയത്. സമ്പന്ന കുടുംബങ്ങളിലെ അംഗപരിമിതരായ യുവാക്കളെ ലക്ഷ്യം വച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്.

ഈ കേസിന്‍റെ അന്വേഷണത്തിലാണ് ഇത് ഇവരുടെ സ്ഥിരം രീതിയാണ് എന്ന് പൊലീസ് മനസിലാക്കിയത്. സമാനമായ കേസുകള്‍ വേറെയും ഇവര്‍ക്കെതിരെ ഉണ്ട്. അതേ സമയം പലരും നാണക്കേട് ഭയന്ന് സംഭവം പുറത്ത് പറയില്ല എന്നതാണ് ഇവര്‍ വീണ്ടും വീണ്ടും തട്ടിപ്പ് നടത്താന്‍ ഇടയാക്കിയത്. മജിസ്ട്രേറ്റ് എല്‍ദോസ് മാത്യുവാണ് വിധി പുറപ്പെടുവിച്ചത്. പ്രൊസിക്യൂഷന് വേണ്ടി അസി. പബ്ലിക്ക് പ്രൊസിക്യൂട്ടര്‍മാരായ ലെനില്‍ പി സുകുമാരന്‍, എസ് സൈജു എന്നിവര്‍ ഹാജറായി.

Cheating by marrying dissidents; Sisters face harsh imprisonment and fines

Next TV

Related Stories
#bombthreat |'ചന്ദനത്തിരി കത്തിത്തീരും മുൻപ് ബോംബ് പൊട്ടും', അങ്കമാലി നഗരസഭയിൽ ബോംബ് ഭീഷണി

Apr 24, 2024 11:41 AM

#bombthreat |'ചന്ദനത്തിരി കത്തിത്തീരും മുൻപ് ബോംബ് പൊട്ടും', അങ്കമാലി നഗരസഭയിൽ ബോംബ് ഭീഷണി

അഞ്ച് നാടന്‍ ബോംബുകള്‍ നഗരസഭയില്‍ വെച്ചിട്ടുണ്ടെന്നും അതിനോടുചേര്‍ന്ന് കത്തിച്ചുവെച്ചിട്ടുള്ള ചന്ദനത്തിരി കത്തിത്തീരും മുന്‍പ് ബോംബുകള്‍...

Read More >>
#vaccine |വയോധികയെ കുത്തിയത് മരുന്നില്ലാത്ത സിറിഞ്ച് കൊണ്ട്; കൊവിഡ് വാക്‌സിൻ എടുത്തപ്പോഴുള്ള ആഗ്രഹമായിരുന്നുവെന്ന് പ്രതി

Apr 24, 2024 11:35 AM

#vaccine |വയോധികയെ കുത്തിയത് മരുന്നില്ലാത്ത സിറിഞ്ച് കൊണ്ട്; കൊവിഡ് വാക്‌സിൻ എടുത്തപ്പോഴുള്ള ആഗ്രഹമായിരുന്നുവെന്ന് പ്രതി

കൊവിഡ് വാക്‌സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് അതേപോലെ കുത്തിവെയ്പ്പ് നൽകണം എന്ന് ആഗ്രഹം ഉണ്ടായിരുന്നുവെന്നാണ് പ്രതി പൊലീസിന് നല്‍കിയ...

Read More >>
#attempttomurder |ജിം ഉടമ യുവാവിനെ കുത്തിയ കേസ്; ശ്വാസകോശത്തിലും കയ്യിലും മുറിവ്, വധശ്രമത്തിന് കേസ്

Apr 24, 2024 11:28 AM

#attempttomurder |ജിം ഉടമ യുവാവിനെ കുത്തിയ കേസ്; ശ്വാസകോശത്തിലും കയ്യിലും മുറിവ്, വധശ്രമത്തിന് കേസ്

ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്ന സമയത്തെച്ചൊല്ലി കഴിഞ്ഞ ദിവസം തര്‍ക്കമുണ്ടായിരുന്നു....

Read More >>
#firstvote | കന്നിവോട്ട് ചെയ്യാൻ പോവുകയാണോ? വോട്ട് ചെയ്തിട്ട് ഒരു സെൽഫി എടുത്തോ, സൗജന്യ ഹൗസ് ബോട്ട് യാത്ര സമ്മാനം

Apr 24, 2024 11:22 AM

#firstvote | കന്നിവോട്ട് ചെയ്യാൻ പോവുകയാണോ? വോട്ട് ചെയ്തിട്ട് ഒരു സെൽഫി എടുത്തോ, സൗജന്യ ഹൗസ് ബോട്ട് യാത്ര സമ്മാനം

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തിയവർക്ക് മത്സരത്തിൽ...

Read More >>
#KSurendran |വയനാട്ടിൽ പൊലീസും കെ സുരേന്ദ്രനും തമ്മിൽ തര്‍ക്കം; കാരണം അണ്ണാമലൈയെ സ്വാഗതം ചെയ്തുള്ള ബോര്‍ഡുകൾ നീക്കിയത്

Apr 24, 2024 11:03 AM

#KSurendran |വയനാട്ടിൽ പൊലീസും കെ സുരേന്ദ്രനും തമ്മിൽ തര്‍ക്കം; കാരണം അണ്ണാമലൈയെ സ്വാഗതം ചെയ്തുള്ള ബോര്‍ഡുകൾ നീക്കിയത്

പൊലീസിനോട് ബലപ്രയോഗം നടത്തി ബിജെപി പ്രവര്‍ത്തകര്‍ ബോര്‍ഡുകൾ തിരികെ...

Read More >>
Top Stories