കരിപ്പൂര്‍ വിമാനത്താവളം വഴി ​ജര്‍മനിയില്‍നിന്ന്​ എത്തിയയാള്‍ക്ക്​ കോവിഡ്​

കരിപ്പൂര്‍ വിമാനത്താവളം വഴി ​ജര്‍മനിയില്‍നിന്ന്​ എത്തിയയാള്‍ക്ക്​ കോവിഡ്​
Dec 3, 2021 11:19 PM | By Vyshnavy Rajan

മലപ്പുറം : കരിപ്പൂര്‍ വിമാനത്താവളം വഴി വെള്ളിയാഴ്​ച ജര്‍മനിയില്‍നിന്ന്​ എത്തിയയാള്‍ക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. ഇയാളെ കൂടുതല്‍ നിരീക്ഷണത്തിനായി മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക്​ മാറ്റി.

ഒമിക്രോണ്‍ ഭീതിയെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍​ ഹൈ റിസ്ക്കില്‍ ഉള്‍പ്പെടുത്തിയ രാജ്യങ്ങളില്‍പെടുന്നതാണ്​ ജര്‍മനി. വിമാനത്താവളത്തില്‍ വെച്ചുതന്നെ​ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തിയതില്‍നിന്നാണ്​ രോഗം സ്ഥിരീകരിച്ചത്​. ഡിസംബര്‍ ഒന്നു മുതല്‍ വെള്ളിയാഴ്​ച ഉച്ചവരെ അറുപതോളം പേരാണ്​ ഹൈറിസ്​ക്​ രാജ്യങ്ങളില്‍നിന്ന്​ കരിപ്പൂര്‍ വഴി സംസ്ഥാനത്ത്​ എത്തിയത്​.

അതേസമയം, കഴിഞ്ഞ മാസം 21ന്​ ഇംഗ്ലണ്ടില്‍നിന്ന് കോഴിക്കോട്​ എത്തിയ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സ്രവം ഒമി​​ക്രോണ്‍ പരിശോധനക്കയച്ചിരിക്കുകയാണ്. 25 നാണ്​ ഡോക്​ടര്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. ഇംഗ്ലണ്ടില്‍ ഒമിക്രോണ്‍ സ്​ഥിരീകരിച്ച സാഹചര്യത്തില്‍ ഡോകട്​റുടെ സ്രവം ഒമിക്രോണ്‍ പരിശോധനക്ക്​ അയക്കാന്‍ തീരുമാനിക്കുകയായിരുന്നു. രോഗിയുടെ അമ്മക്കും പോസിറ്റീവാണ്.

covid, who arrived from Germany via Karipur Airport

Next TV

Related Stories
#arrest | കൂര്‍ക്ക വ്യാപാരിയെ അടിച്ചിട്ട് 17,000 രൂപയും ഫോണും മോഷ്ടിച്ചയാള്‍ പിടിയില്‍

Mar 28, 2024 09:02 PM

#arrest | കൂര്‍ക്ക വ്യാപാരിയെ അടിച്ചിട്ട് 17,000 രൂപയും ഫോണും മോഷ്ടിച്ചയാള്‍ പിടിയില്‍

ഇതിന് ശേഷം ഒളിവിൽ പോയ പ്രതിയെ മണ്ണാർക്കാട് ഇൻസ്പെക്ടർ ഇആർ ബൈജുവിൻ്റെ നേതൃത്വത്തിലാണ് അറസ്റ്റ്...

Read More >>
#Adityanmurder |തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊന്ന കേസ്: നാല് പ്രതികള്‍ പിടിയില്‍

Mar 28, 2024 08:46 PM

#Adityanmurder |തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊന്ന കേസ്: നാല് പ്രതികള്‍ പിടിയില്‍

രാത്രി 7.30ഓടെ നെയ്യാറ്റിൻകര കൊടങ്ങാവിളയിൽ വെട്ടാണ് വെട്ടേറ്റത്....

Read More >>
#stabbed | മരുമകന്റെ കുത്തേറ്റ് വീട്ടമ്മക്ക് പരിക്ക്; വീട്ടമ്മയുടെ നില ഗുരുതരം

Mar 28, 2024 08:30 PM

#stabbed | മരുമകന്റെ കുത്തേറ്റ് വീട്ടമ്മക്ക് പരിക്ക്; വീട്ടമ്മയുടെ നില ഗുരുതരം

ഷമീറിന്റെ ബാഗിൽ നിന്നും വടിവാളും എയർഗണ്ണും കണ്ടെത്തി....

Read More >>
#Siddharthdeath | സിദ്ധാർത്ഥന്റെ മരണം: അന്വേഷണ കമ്മീഷനെ നിയമിച്ച് ഗവർണ‍ര്‍

Mar 28, 2024 07:30 PM

#Siddharthdeath | സിദ്ധാർത്ഥന്റെ മരണം: അന്വേഷണ കമ്മീഷനെ നിയമിച്ച് ഗവർണ‍ര്‍

കേസന്വേഷണം സിബിഐയ്ക്കു വിട്ട് അന്നു വൈകിട്ട് ആഭ്യന്തരവകുപ്പ് വിജ്ഞാപനം...

Read More >>
#rupees |  കോഴിക്കോട് എലത്തൂരിന് സമീപം പരിശോധനയിൽ പിടിച്ചെടുത്തത് രേഖകളില്ലാതെ കൊണ്ടു പോയ 58,000 രൂപ

Mar 28, 2024 07:22 PM

#rupees | കോഴിക്കോട് എലത്തൂരിന് സമീപം പരിശോധനയിൽ പിടിച്ചെടുത്തത് രേഖകളില്ലാതെ കൊണ്ടു പോയ 58,000 രൂപ

കോഴിക്കോട് എലത്തൂരിന് സമീപം നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്....

Read More >>
Top Stories