800 കരിയർ ഗോളുകൾ; ചരിത്രം കുറിച്ച് റൊണാള്‍ഡോ

800 കരിയർ ഗോളുകൾ; ചരിത്രം കുറിച്ച് റൊണാള്‍ഡോ
Dec 3, 2021 10:32 PM | By Vyshnavy Rajan

സീനിയർ കരിയറിൽ 800 ഗോളുകൾ തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ പോർച്ചുഗീസ് സ്ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇന്നലെ ആഴ്സണലിനെതിരെ നടന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിലാണ് താരം ഈ നേട്ടം കുറിച്ചത്. ആഴ്സണലിനെതിരെ ഇരട്ട ഗോളടിച്ച ക്രിസ്റ്റ്യാനോ ആകെ ഗോളുകളുടെ എണ്ണം 801 ആയി ഉയർത്തി.

1097 ഔദ്യോഗിക മത്സരങ്ങളിൽ നിന്നാണ് പോർച്ചുഗൽ താരം 801 ഗോളുകൾ സ്വന്തമാക്കിയത്. 2002 ഒക്ടോബർ 7ന് ബ്രാഗക്കെതിരെ സ്പോർട്ടിംഗ് ലിസ്ബണു വേണ്ടി ആദ്യ ഗോൾ നേടിയ ക്രിസ്റ്റ്യാനോ പിന്നീട് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ്, ലാ ലീഗ ക്ലബ് റയൽ മാഡ്രിഡ്, സീരി എ ക്ലബ് യുവൻ്റസ് എന്നീ ടീമുകൾക്കായും ഗോളടി തുടർന്നു.

യുണൈറ്റഡിൽ റയൽ മാഡ്രിഡ് കരിയറിലാണ് റൊണാൾഡോ ഏറ്റവുമധികം ഗോൾ നേടിയത്. 450 തവണ താരം എതിരാളികളുടെ വല തുളച്ചു. രണ്ട് കാലഘട്ടങ്ങളിലായി മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി 130 ഗോളുകൾ നേടിയ താരം യുവൻ്റസ് ജഴ്സിയിൽ 101 ഗോളുകളും ദേശീയ ജഴ്സിയിൽ 115 ഗോളുകളും സ്കോർ ചെയ്തു.

ബ്രസീൽ ഇതിഹാസ താരം പെലെ ആയിരത്തിലധികം ഗോളുകൾ നേടിയെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഔദ്യോഗിക കണക്കനുസരിച്ച് 769 ഗോളുകൾ മാത്രമാണ് പെലെയുടെ പേരിലുള്ളത്. ഹംഗേറിയൻ ഇതിഹാസം ഫെറങ്ക് പുസ്കാസ് (761), അർജൻ്റീനയുടെ പിഎസ്ജി താരം ലയണൽ മെസി (756) എന്നിവരാണ് പെലെയ്ക്ക് പിന്നിലുള്ളത്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ആഴ്സണലിനെ യുണൈറ്റഡ് പരാജയപ്പെടുത്തിയത്.

13ആം മിനിട്ടിൽ എമിൽ റോവ് സ്മിത്തിലൂടെ ആദ്യം ഗോളടിച്ച ആഴ്സണലിനെ 44ആം മിനിട്ടിൽ ബ്രൂണോ ഫെർണാണ്ടസിലൂടെ മാഞ്ചസ്റ്റർ ഒപ്പം പിടിച്ചു. 52ആം മിനിട്ടിൽ ക്രിസ്റ്റ്യാനോയിലൂടെ യുണൈറ്റഡ് ലീഡെടുത്തു. എന്നാൽ, 54ആം മിനിട്ടിൽ മാർട്ടിൻ ഒഡെഗാർഡ് ആഴ്സണലിനു സമനില നൽകി. 70 ആം മിനിട്ടിൽ യുണൈറ്റഡ് വീണ്ടും കളി പിടിച്ചു. 70ആം മിനിട്ടിൽ രണ്ടാം വട്ടം വല ചലിപ്പിച്ച ക്രിസ്റ്റ്യാനോയാണ് യുണൈറ്റഡിനു ജയം സമ്മാനിച്ചത്.

800 career goals; Ronaldo about history

Next TV

Related Stories
#ISL | ഒഡീഷക്കെതിരെ ലീഡെടുത്തശേഷം തോൽവി; ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് സെമി കാണാതെ പുറത്ത്

Apr 19, 2024 10:31 PM

#ISL | ഒഡീഷക്കെതിരെ ലീഡെടുത്തശേഷം തോൽവി; ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് സെമി കാണാതെ പുറത്ത്

നാലാം മിനിറ്റിൽ തന്നെ സെർണിചിന്റെ മികച്ച ഷോട്ട് പോസ്റ്റിനെ തൊട്ടുരുമ്മി പുറത്തേക്ക് പോയിരുന്നു. പരിക്കേറ്റ് ആറു മാസത്തോളം പുറത്തിരുന്നശേഷമാണ്...

Read More >>
#ISL | ഐഎസ്എലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന് നിർണായക മത്സരം; ജയിച്ചാൽ സെമിയിൽ, ലൂണ മടങ്ങിയെത്തിയേക്കും

Apr 19, 2024 11:33 AM

#ISL | ഐഎസ്എലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന് നിർണായക മത്സരം; ജയിച്ചാൽ സെമിയിൽ, ലൂണ മടങ്ങിയെത്തിയേക്കും

ബ്ലാസ്റ്റേഴ്സ് ആക്രമണങ്ങളുടെ ചുക്കാൻ പിടിക്കുന്ന ദിമിത്രിയോസ് ഡയമൻ്റക്കോസ് ഇന്ന് കളിക്കുമോ എന്നത്...

Read More >>
#t20worldcup | സഞ്ജു ലോകകപ്പ് ടീമിലേക്ക്? ഓപ്പണറായി കോലി; കാര്യങ്ങള്‍ സംസാരിച്ച് വച്ച് ദ്രാവിഡും അഗാര്‍ക്കറും രോഹിത്തും

Apr 18, 2024 01:01 PM

#t20worldcup | സഞ്ജു ലോകകപ്പ് ടീമിലേക്ക്? ഓപ്പണറായി കോലി; കാര്യങ്ങള്‍ സംസാരിച്ച് വച്ച് ദ്രാവിഡും അഗാര്‍ക്കറും രോഹിത്തും

അതേസമയം, വിക്കറ്റ് കീപ്പറുടെ കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. കെ എല്‍ രാഹുല്‍, സഞ്ജു സാംസണ്‍, റിഷഭ് പന്ത് എന്നിവരെയാണ് പരിഗണിക്കുന്നത്....

Read More >>
#GlennMaxwell | ‘മാനസികമായും ശാരീരികമായും തളർന്നു’; തന്നെ ടീമിൽ പരിഗണിക്കരുതെന്നാവശ്യപ്പെട്ട് ഗ്ലെൻ മാക്സ്‌വൽ

Apr 16, 2024 10:17 AM

#GlennMaxwell | ‘മാനസികമായും ശാരീരികമായും തളർന്നു’; തന്നെ ടീമിൽ പരിഗണിക്കരുതെന്നാവശ്യപ്പെട്ട് ഗ്ലെൻ മാക്സ്‌വൽ

ടൂർണമെൻ്റിൽ ഇനിയെപ്പോഴെങ്കിലും എൻ്റെ ആവശ്യം വന്നാൽ ഞാൻ തയ്യാറായിരിക്കും.”- മാക്സ്‌വൽ പറഞ്ഞു. ഐപിഎലിൽ വളരെ മോശം പ്രകടനങ്ങളാണ് ആർസിബി...

Read More >>
#football | ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം;

Apr 9, 2024 09:18 AM

#football | ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം;

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിലെ തീപാറും ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് ചൊവ്വാഴ്ച തുടക്കം....

Read More >>
#ViratKohli | ടി20 ലോകകപ്പില്‍ കോലി വേണ്ട; അജിത് അഗാര്‍ക്കറോട് ധീരമായ തീരുമാനമെടുക്കാന്‍ ആവശ്യപ്പെട്ട് മൈക്കല്‍ വോണ്‍

Apr 8, 2024 09:45 PM

#ViratKohli | ടി20 ലോകകപ്പില്‍ കോലി വേണ്ട; അജിത് അഗാര്‍ക്കറോട് ധീരമായ തീരുമാനമെടുക്കാന്‍ ആവശ്യപ്പെട്ട് മൈക്കല്‍ വോണ്‍

വെസ്റ്റ് ഇന്‍ഡീസിലെയും അമേരിക്കയിലേയും സ്ലോ പിച്ചുകള്‍ കോലിയുടെ ശൈലിക്ക് ഉചിതമല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് താരത്തെ ലോകകപ്പ് ടീമില്‍ നിന്ന്...

Read More >>
Top Stories