സിപിഐഎം പ്രാദേശിക നേതാവിന്‍റെ കൊലപാതകം; തിരുവല്ലയിൽ നാളെ ഹർത്താല്‍

സിപിഐഎം പ്രാദേശിക നേതാവിന്‍റെ കൊലപാതകം; തിരുവല്ലയിൽ നാളെ ഹർത്താല്‍
Dec 3, 2021 12:03 AM | By Vyshnavy Rajan

തിരുവല്ല : സിപിഐഎം പ്രാദേശിക നേതാവ് പി ബി സന്ദീപ് കുമാറിന്റെ കൊലപാതകത്തിൽ തിരുവല്ലയിൽ നാളെ ഹർത്താലിന് ആഹ്വാനം ചെയ്തു. തിരുവല്ല നഗരസഭയിലും അഞ്ച് പഞ്ചായത്തുകളിലും രാവിലെ ആറു മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. ഇന്ന് രാത്രി എട്ട് മണിയോടെയാണ് തിരുവല്ല മേപ്രാലിൽ വച്ച് സന്ദീപിനെ കുത്തി കൊലപ്പെടുത്തിയത്.

വയലിന് സമീപത്ത് ഒരു കലുങ്കിൽ ഇരിക്കുകയായിരുന്ന സന്ദീപിനെ ഒരു സംഘമാളുകൾ ബൈക്കിലെത്തി വയലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി വെട്ടുകയായിരുന്നു. ആക്രമത്തില്‍ ആഴത്തിലുള്ള മുറിവാണ് സന്ദീപിന് ഏറ്റത്. ആക്രമണം നടന്നയുടൻ സന്ദീപിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും മരിക്കുകയായിരുന്നു. അക്രമികൾ ഉടൻ തന്നെ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.

തിരുവല്ലയിലെ സിപിഐഎം പ്രാദേശിക നേതാവ് പി ബി സന്ദീപ് കുമാറിന്റെ കൊലപാതകം ആസൂത്രിതമെന്ന് സിപി ഐ എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പ്രതികരിച്ചു. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ക്രിമിനലുകളാണെന്ന് അദ്ദേഹം പറഞ്ഞു. നാടിൻറെ സമാധാനം തകർക്കാനുള്ള ആർഎസ് എസ് ശ്രമത്തിന്റെ ഭാഗമാണിത്. ജനകീയ നേതാവിനെയാണ് അരും കൊല ചെയ്തതെന്ന് എ വിജയരാഘവൻ പറഞ്ഞു.

Assassination of local CPI (M) leader; Hartal in Thiruvalla tomorrow

Next TV

Related Stories
#sexualasult |  പീഡനക്കേസിൽ പേരാമ്പ്ര സ്വദേശിക്ക് പതിനേഴരവർഷം കഠിനതടവ്

Mar 28, 2024 04:47 PM

#sexualasult | പീഡനക്കേസിൽ പേരാമ്പ്ര സ്വദേശിക്ക് പതിനേഴരവർഷം കഠിനതടവ്

മേപ്പയ്യൂർ പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതി സീനിയർ സിവിൽ പോലീസ് ഓഫീസർ എൻ.എം. ഗീത...

Read More >>
#fireforce | ആയഞ്ചേരിയിൽ വൃത്തിയാക്കുന്നതിനിടെ കിണറ്റിൽ അകപ്പെട്ട യുവാവിനെ രക്ഷപ്പെടുത്തി

Mar 28, 2024 04:44 PM

#fireforce | ആയഞ്ചേരിയിൽ വൃത്തിയാക്കുന്നതിനിടെ കിണറ്റിൽ അകപ്പെട്ട യുവാവിനെ രക്ഷപ്പെടുത്തി

വിവരമറിയിച്ചതിനെ തുടർന്ന്, എ എസ് ടി ഒ വിജിത്ത് കുമാറിൻ്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ വടകര അഗ്നി രക്ഷസേന റെസ്ക്യൂ നെറ്റിന്റെ സഹായത്തോടെ യുവാവിനെ...

Read More >>
#robbed  |  എടിഎമ്മില്‍ നിറയ്ക്കാനുള്ള 50 ലക്ഷം കവര്‍ന്നത് ഒരാളല്ല, സംഘമെന്ന് നിഗമനം; അന്വേഷണം കര്‍ണാടകത്തിലേക്കും

Mar 28, 2024 04:34 PM

#robbed | എടിഎമ്മില്‍ നിറയ്ക്കാനുള്ള 50 ലക്ഷം കവര്‍ന്നത് ഒരാളല്ല, സംഘമെന്ന് നിഗമനം; അന്വേഷണം കര്‍ണാടകത്തിലേക്കും

ഇന്നലെ ഉച്ചയ്ക്കാണ് ഉപ്പളയിലെ എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ട് വന്ന അരക്കോടി രൂപ വാഹനത്തില്‍ നിന്ന്...

Read More >>
#MVGovindan | സ്മൃതികുടീരങ്ങൾ വികൃതമാക്കിയത് സംഘർഷം സൃഷ്ടിക്കുവാനുള്ള ബോധപൂർവ്വ ശ്രമം - എം വി ​ഗോവിന്ദൻ

Mar 28, 2024 04:34 PM

#MVGovindan | സ്മൃതികുടീരങ്ങൾ വികൃതമാക്കിയത് സംഘർഷം സൃഷ്ടിക്കുവാനുള്ള ബോധപൂർവ്വ ശ്രമം - എം വി ​ഗോവിന്ദൻ

മറ്റ്‌ സ്‌തൂപങ്ങളുടെ പേര്‌ എഴുതിയ ഭാഗങ്ങൾ അപ്പാടെ കരി ഓയിൽ ഒഴിച്ച...

Read More >>
#death |ആദ്യം കണ്ടത് സുമേഷിന്‍റെ മൃതദേഹം, വിവരം പറയാൻ വീട്ടിലെത്തി, വാതിൽ തുറന്നില്ല; കൂട്ട മരണത്തിന്‍റെ ഞെട്ടലിൽ നാട്

Mar 28, 2024 04:16 PM

#death |ആദ്യം കണ്ടത് സുമേഷിന്‍റെ മൃതദേഹം, വിവരം പറയാൻ വീട്ടിലെത്തി, വാതിൽ തുറന്നില്ല; കൂട്ട മരണത്തിന്‍റെ ഞെട്ടലിൽ നാട്

ഇന്ന് രാവിലെയാണ് കോഴിക്കോട് പയ്യോളിയില്‍ അച്ഛനും രണ്ട് പെണ്‍കുട്ടികളും മരിച്ച നിലയില്‍ കണ്ടെത്തിയ നാടിനെ നടുക്കിയ സംഭവം ഉണ്ടായത്....

Read More >>
 #imprisonment  | മാഹി പെട്രോൾ പമ്പിൽ നിന്നും പണവുമായി കടന്ന ജീവനക്കാരന് 3 വർഷം തടവും പിഴയും

Mar 28, 2024 04:11 PM

#imprisonment | മാഹി പെട്രോൾ പമ്പിൽ നിന്നും പണവുമായി കടന്ന ജീവനക്കാരന് 3 വർഷം തടവും പിഴയും

പമ്പിൽ ജോലിക്കെത്തിയ ആദ്യ ദിനം തന്നെ ലഭിച്ച മുഴുവൻ കലക്ഷനായ ഒരു ലക്ഷത്തി അമ്പത്തി ഒന്നായിരം രൂപയുമായി ഇയാൾ കടന്നു കളയുകയായിരുന്നു....

Read More >>
Top Stories