പ്രിയങ്ക ചോപ്രയുടെ ഫ്ലോറൽ വസ്ത്രം ഭംഗിയായി ഒരുക്കി നിക് ജോനാസ്

പ്രിയങ്ക ചോപ്രയുടെ ഫ്ലോറൽ വസ്ത്രം ഭംഗിയായി ഒരുക്കി നിക് ജോനാസ്
Dec 2, 2021 06:21 PM | By Kavya N

പതിനെട്ടാം വയസ്സില്‍ ലോകസുന്ദരിപ്പട്ടം നേടിയ താരമാണ് പ്രിയങ്ക ചോപ്ര (Priyanka Chopra). ബോളിവുഡും ഹോളിവുഡും കീഴടക്കിയ താരം തന്‍റേതായ ഫാഷന്‍ സ്റ്റേറ്റ്‌മെന്‍റ് (Fashion statement) സമ്മാനിക്കാന്‍ എപ്പോഴും ശ്രമിക്കാറുണ്ട്. തന്‍റേതായ കൈയൊപ്പ് എന്നും പ്രിയങ്കയുടെ ഫാഷനില്‍ ഉണ്ടായിരിക്കും. പ്രിയങ്ക ധരിക്കുന്ന വസ്ത്രങ്ങള്‍ എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുമുണ്ട്.

കഴിഞ്ഞ ദിവസം ലണ്ടന്‍ ഫാഷന്‍ വീക്കില്‍ പങ്കെടുത്ത പ്രിയങ്കയുടെയും ഭര്‍ത്താവ് നിക് ജൊനാസിന്‍റെയും വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഫ്ലോറൽ വസ്ത്രത്തില്‍ അതിസുന്ദരിയായിരിക്കുകയാണ് പ്രിയങ്ക. വീഡിയോയില്‍ പ്രിയങ്കയുടെ വസ്ത്രം ശരിയായി ഇട്ടുകൊണ്ടുക്കുന്ന നികിനെയും കാണാം.

റെഡ് കാര്‍പെറ്റില്‍ ഫോട്ടോഷൂട്ടിനിടെയാണ് നിക് പ്രിയങ്കയുടെ ഫ്ലോറൽ വസ്ത്രം ഭംഗിയായി ഒരുക്കിയത്. വീഡിയോ വൈറലായതോടെ സോഷ്യല്‍ മീഡിയ അദ്ദേഹത്തെ പ്രശംസിക്കുകയും ചെയ്തു. ഈ പ്രവൃത്തി നിരവധി ആളുകളുടെ ഹൃദയം കവര്‍ന്നു. "മാന്യന്‍" എന്നാണ് സോഷ്യല്‍ മീഡിയ നികിനെ വിശേഷിപ്പിച്ചത്‌.

എന്തായാലും ഇതോടെ ഇരുവരും വേർപിരിയാനൊരുങ്ങുന്നുവെന്ന വാർത്തകള്‍ക്ക് താല്‍ക്കാലിക വിരാമം ഉണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇതിനുമുമ്പും പാപ്പരാസികളുടെ കണ്ണില്‍പ്പെടാതെ പ്രിയങ്കയുടെ വസ്ത്രം ശരിയായി ഇട്ടുകൊണ്ടുക്കുന്ന നിക്കനെ നാം കണ്ടിട്ടുണ്ട്.

Priyanka Chopra's floral dress is beautifully designed by Nick Jonas

Next TV

Related Stories
#fashion | സാരിയില്‍ സുന്ദരിയായി നയന്‍സ്; സ്നേഹം വാരി വിതറി ആരാധകര്‍

Apr 18, 2024 02:53 PM

#fashion | സാരിയില്‍ സുന്ദരിയായി നയന്‍സ്; സ്നേഹം വാരി വിതറി ആരാധകര്‍

ചിത്രത്തില്‍ അതീവ സുന്ദരിയായി കാണപ്പെട്ട നയന്‍സിന് ഫാന്‍സിന്‍റെ ഗംഭീര പ്രശംസകളാണ്...

Read More >>
#fashion | മഞ്ഞ ലഹങ്കയിൽ സുന്ദരിയായി ആതിര മാധവ്, ചിത്രങ്ങൾ

Apr 12, 2024 08:17 PM

#fashion | മഞ്ഞ ലഹങ്കയിൽ സുന്ദരിയായി ആതിര മാധവ്, ചിത്രങ്ങൾ

ഗീതാഗോവിന്ദത്തിൽ അതിഥി വേഷമായിരുന്നു...

Read More >>
#fashion | പർപ്പിൾ ലഹങ്കയില്‍ അതിസുന്ദരിയായി അപ്പു

Apr 7, 2024 03:43 PM

#fashion | പർപ്പിൾ ലഹങ്കയില്‍ അതിസുന്ദരിയായി അപ്പു

ലിസ്ക്രിയേഷൻ ബൊട്ടിക്കാണ് വസ്ത്രം തയാറാ്കിയിരിക്കുന്നത്. കമൻറിൽ മുഴുവനും അപ്പു എന്നുള്ള വിളിയാണ് ഉയർന്ന് കേൾക്കുന്നത്. പണ്ടയോട ഗലാട്ട, തൊപ്പി...

Read More >>
#fashion |  മിനി ഗൗണിൽ സുന്ദരിയായി അനുമോൾ, ചിത്രങ്ങൾ

Apr 4, 2024 11:22 AM

#fashion | മിനി ഗൗണിൽ സുന്ദരിയായി അനുമോൾ, ചിത്രങ്ങൾ

അനുമോള്‍ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം വളരെ വേഗത്തിലാണ്...

Read More >>
#fashion | 'കണ്ണിൽ പതിഞ്ഞതിനേക്കാൾ കൂടുതൽ മനസ്സിൽ പതിഞ്ഞവൾ' : സാരിയിൽ സുന്ദരിയായി സാധിക

Mar 29, 2024 09:13 AM

#fashion | 'കണ്ണിൽ പതിഞ്ഞതിനേക്കാൾ കൂടുതൽ മനസ്സിൽ പതിഞ്ഞവൾ' : സാരിയിൽ സുന്ദരിയായി സാധിക

2012ല്‍ പുറത്തിറങ്ങിയ ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക്...

Read More >>
#fashion | പൊള്ളലേറ്റ പാടുകള്‍ മേക്കപ്പ് ചെയ്ത് മറച്ചില്ല; ലാക്‌മെ ഫാഷന്‍ വീക്കില്‍ കൈയടി നേടി സാറ അലി ഖാന്‍

Mar 27, 2024 03:32 PM

#fashion | പൊള്ളലേറ്റ പാടുകള്‍ മേക്കപ്പ് ചെയ്ത് മറച്ചില്ല; ലാക്‌മെ ഫാഷന്‍ വീക്കില്‍ കൈയടി നേടി സാറ അലി ഖാന്‍

എന്നാല്‍ ആളുകള്‍ ശ്രദ്ധിച്ചത് സാറയുടെ ശരീരത്തിലെ പൊള്ളിയ പാടുകളാണ്....

Read More >>
Top Stories