മൂന്നാറില്‍ 14കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി ; 16കാരനെതിരെ പോക്‌സോ കേസ്

Loading...

മൂന്നാര്‍: പതിനാല് വയസുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ ഇതര സംസ്ഥാന തൊഴിലാളിയുടെ മകനായ പതിനാറുകാരനെതിരെ പോക്‌സോ വകുപ്പു പ്രകാരം കേസെടുത്തു. മൂന്നാര്‍ ഗുണ്ടുമല എസ്റ്റേറ്റില്‍ ആണ് സംഭവം.

കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് ക്യാംപും ബോധവല്‍ക്കരണ ക്ലാസും നടത്തുന്നതിനിടെ കുട്ടി പീഡനക്കാര്യം തുറന്നുപറയുകയായിരുന്നു. ജാര്‍ഖണ്ഡ് സ്വദേശിയുടെ മകളാണ് പീഡിപ്പിക്കപ്പെട്ടത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പീഡനത്തിനിരയായെന്ന സംശയത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി മൂന്നു മാസം ഗര്‍ഭിണി ആണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് 16കാരനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം