പബ്ലിക് ഹെല്‍ത്ത് ലാബില്‍ 14 പുതിയ തസ്തികകള്‍ : കെ കെ ശൈലജ ടീച്ചര്‍

Loading...

ആരോഗ്യ വകുപ്പിന് കീഴിലെ സംസ്ഥാന പബ്ലിക് ഹെല്‍ത്ത് ആന്റ് ക്ലിനിക്കല്‍ ലബോറട്ടറിയിലും മറ്റ് റീജിയണല്‍/ജില്ല പബ്ലിക് ഹെല്‍ത്ത് ലബോറട്ടറികളിലുമായി 14 തസ്തികകള്‍ പുതുതായി സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയതായി കെ കെ ശൈലജ ടീച്ചര്‍ .  ആരോഗ്യ മന്ത്രി തന്‍റെ ഒഫീഷ്യല്‍ ഫേസ്ബുക്ക്‌ പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത് .

ആരോഗ്യമന്ത്രിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ……………….

 

ആരോഗ്യ വകുപ്പിന് കീഴിലെ സംസ്ഥാന പബ്ലിക് ഹെല്‍ത്ത് ആന്റ് ക്ലിനിക്കല്‍ ലബോറട്ടറിയിലും മറ്റ് റീജിയണല്‍/ജില്ല പബ്ലിക് ഹെല്‍ത്ത് ലബോറട്ടറികളിലുമായി 14 തസ്തികകള്‍ പുതുതായി സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി. 2 സീനിയര്‍ കണ്‍സള്‍ട്ടന്റ്, 2 കണ്‍സള്‍ട്ടന്റ്, 2 ജൂനിയര്‍ കണ്‍സള്‍ട്ടന്റ്, 3 മൈക്രോബയോളജി സയന്റിഫിക് ഓഫീസര്‍, 2 ചീഫ് ലാബ് ടെക്‌നീഷ്യന്‍, 3 ജൂനിയര്‍ ലാബ് അസിസ്റ്റന്റ് എന്നിങ്ങനെയാണ് തസ്തികകള്‍ സൃഷ്ടിച്ചത്. രോഗികള്‍ക്ക് ലബറോട്ടറി പരിശോധനകളുമായി ബന്ധപ്പെട്ട മികച്ച സേവനം വേഗത്തില്‍ ലഭ്യമാക്കാന്‍ ഇതിലൂടെ സാധിക്കും.

ആരോഗ്യ വകുപ്പിന് കീഴില്‍ സ്തുത്യര്‍ഹ സേവനം വഹിക്കുന്ന സ്ഥാപനമാണ് തിരുവനന്തപുരത്തെ സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ആന്റ് ക്ലിനിക്കല്‍ ലബോറട്ടറി. ഈ സ്ഥാപനത്തിന്റെ മേല്‍നോട്ടത്തില്‍ എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, പത്തനംതിട്ട എന്നിവിടങ്ങളില്‍ റീജിയണല്‍ ലബോറട്ടറികളും കൊല്ലം, ആലപ്പുഴ, വയനാട്, മലപ്പുറം എന്നിവിടങ്ങളില്‍ ജില്ലാ ലബോറട്ടറികളും പ്രവര്‍ത്തിക്കുന്നുണ്ട്. പത്തനംതിട്ട റീജിയണല്‍ ലാബും മലപ്പുറം, വയനാട് എന്നീ ജില്ലാ ലാബുകളും ഈ സര്‍ക്കാരിന്റെ കാലത്താണ് പ്രവര്‍ത്തന സജ്ജമായത്. ഇതിനായി 35 ഓളം പുതിയ തസ്തികകളും സൃഷ്ടിച്ചു.

ദിവസേന 400ലധികം രോഗികള്‍ സ്റ്റേറ്റ് ലബോറട്ടറിയിലും 200 ഓളം രോഗികള്‍ റീജിയണല്‍ ലബോറട്ടറിയിലും 150 ഓളം രോഗികള്‍ ജില്ലാ ലാബുകളിലും പരിശോധനയ്ക്കായി എത്താറുണ്ട്. ബി.പി.എല്‍ രോഗികള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് നാമമാത്രവുമായ തുകയാണ് പരിശോധനയ്ക്കായി ഈടാക്കുന്നത്.

ആരോഗ്യ വകുപ്പിന് കീഴിലെ സംസ്ഥാന പബ്ലിക് ഹെല്‍ത്ത് ആന്റ് ക്ലിനിക്കല്‍ ലബോറട്ടറിയിലും മറ്റ് റീജിയണല്‍/ജില്ല പബ്ലിക്…

K K Shailaja Teacher ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಬುಧವಾರ, ಸೆಪ್ಟೆಂಬರ್ 25, 2019

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം