അട്ടപ്പാടിയില്‍ ആദിവാസി യുവതി മരിച്ചു

അട്ടപ്പാടിയില്‍ ആദിവാസി യുവതി മരിച്ചു
Dec 1, 2021 09:31 PM | By Kavya N

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവതി മരിച്ചു. താവളം കരിവടം ഊരിലെ മീനാക്ഷിയാണ് പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയില്‍ വെച്ച് മരിച്ചത്. തിങ്കളാഴ്ച്ചയാണ് യുവതിയെ ഗുരുതരാവസ്ഥയില്‍ കോട്ടത്തറ ട്രൈബല്‍ ആശുപത്രിയിലെത്തിച്ചത്.

ഹൃദയമിടിപ്പ് നിലച്ച നിലയിലായിരുന്നു ആശുപത്രിയിലെത്തിച്ചത്. വൈദ്യ സഹായത്തോടെ ഹൃദയമിടിപ്പ് വീണ്ടെടുത്ത് പെരിന്തല്‍മണ്ണ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് വൈകുന്നേരത്തോടെ യുവതി മരിച്ചു.

Tribal woman dies in Attappadi

Next TV

Related Stories
Top Stories