ലഹരി പാർട്ടികൾ; സൈജു തങ്കച്ചനെതിരെ ഒമ്പത് കേസുകൾ

ലഹരി പാർട്ടികൾ; സൈജു തങ്കച്ചനെതിരെ ഒമ്പത് കേസുകൾ
Dec 1, 2021 09:11 PM | By Divya Surendran

കൊച്ചി: കൊച്ചിയിൽ മോഡലുകൾ വാഹനാപകടത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൈജു തങ്കച്ചനെതിരെ ഒമ്പത് കേസുകൾ എടുക്കുമെന്ന് പൊലീസ്. ലഹരിമരുന്ന് ഉപയോഗിച്ചതിനാണ് കേസെടുക്കുക. വിവിധ പൊലീസ് സ്റ്റേഷനുകളിലായി കേസുകൾ രജിസ്റ്റർ ചെയ്യും. തൃക്കാക്കര, ഇൻഫോ പാർക്, മരട്, പനങ്ങാട്, ഫോർട്ടുകൊച്ചി, ഇടുക്കി വെള്ളത്തൂവൽ സ്റ്റേഷനുകളിലാകും കേസെടുക്കുക.

സൈജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലാണ് ലഹരി പാർട്ടികളെപ്പറ്റി വിവരം കിട്ടിയത്. ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് കിട്ടിയ ചിത്രങ്ങളും വീഡിയോകളും അടിസ്ഥാനമാക്കിയാണ് കേസെടുക്കുന്നത്. കാട്ടുപോത്തിനെ വേട്ടയാടിയെന്ന കേസിൽ വനം വകുപ്പും സൈജുവിനെതിരെ കേസെടുത്തേക്കും. സൈജുവിന്‍റെ ലഹരിപാര്‍ട്ടികളി‍ല്‍ പങ്കെടുത്തവര്‍ക്കെതിരെയും കർശന നടപടി ഉണ്ടാകും.

സൈജുവിന്‍റെ മൊബൈല്‍ ഫോണിൽ നിന്ന് മയക്കുമരുന്ന് ഉപയോഗിക്കുന്ന നിരവധി വീഡിയോകൾ കണ്ടെടുത്തിരുന്നു. ഇവ ലഹരിപ്പാര്‍ട്ടികായിരുന്നെന്നാണ് സൈജു പൊലീസിന് മൊഴി നല്‍കിയത്. ഈ വീഡിയോകളിലുള്ളവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കെതിരെ കേസെടുക്കുന്ന കാര്യത്തിൽ നിയമോപദേശം തേടും.

സൈജു തങ്കച്ചന്‍റെ കൂട്ടാളികളെ ചോദ്യം ചെയ്യും. സൈജു ചാറ്റുചെയ്ത ആളുകളോട് അന്വേഷണ സംഘത്തിന്‍റെ മുന്നിൽ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഫോണില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളിൽ മയക്കുമരുന്നു ഉപയോഗിക്കുന്നതായി കണ്ട മുഴുവന്‍ ആളുകളും പൊലീസ് നിരീക്ഷണത്തിലാണ്. സൈജുവിന‍്റെ വാട്സാപ്പ്, ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളുടെ സൈബര്‍ സെല്‍ പരിശോധനയും നടത്തും.

Drunken parties; Nine cases against Saiju Thankachan

Next TV

Related Stories
വടകരയിൽ വാഹനാപകടം;ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

Jan 18, 2022 11:25 PM

വടകരയിൽ വാഹനാപകടം;ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

ദേശീയപാതയിൽ വാഹനാപകടം. ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ...

Read More >>
മുസ്‌ലിംലീഗ് കലക്ട്രേറ്റ് മാർച്ച് മാറ്റിവെച്ചു

Jan 18, 2022 10:29 PM

മുസ്‌ലിംലീഗ് കലക്ട്രേറ്റ് മാർച്ച് മാറ്റിവെച്ചു

കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റി പ്രഖ്യാപിച്ച ജനുവരി 27 ലെ കലക്ട്രേറ്റ് മാര്‍ച്ച്...

Read More >>
എസ്എസ്എൽസി- പ്ലസ് ടു ചോദ്യ പേപ്പർ മാതൃക പ്രസിദ്ധീകരിച്ചു

Jan 18, 2022 09:44 PM

എസ്എസ്എൽസി- പ്ലസ് ടു ചോദ്യ പേപ്പർ മാതൃക പ്രസിദ്ധീകരിച്ചു

സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു മാതൃക ചോദ്യ പേപ്പർ...

Read More >>
കൊവിഡ് വ്യാപനം; ഇടുക്കിയിലും വയനാട്ടിലും കടുത്ത നിയന്ത്രണം

Jan 18, 2022 08:49 PM

കൊവിഡ് വ്യാപനം; ഇടുക്കിയിലും വയനാട്ടിലും കടുത്ത നിയന്ത്രണം

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇടുക്കിയിലും വയനാട്ടിലും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ആരോഗ്യ വകുപ്പ്....

Read More >>
കൂർക്കഞ്ചേരിയിൽ തൈപ്പൂയ ആഘോഷത്തിനിടെ ആനയിടഞ്ഞു

Jan 18, 2022 07:51 PM

കൂർക്കഞ്ചേരിയിൽ തൈപ്പൂയ ആഘോഷത്തിനിടെ ആനയിടഞ്ഞു

കൂർക്കഞ്ചേരിയിൽ തൈപ്പൂയ ആഘോഷ എഴുന്നള്ളിപ്പിനിടയിൽ ആനയിടഞ്ഞു....

Read More >>
താറാവുകൾ ചത്തതിന് പിന്നാലെ തമിഴ്നാട്ടിൽ നിന്ന് ഇറക്കുമതി; പരിശോധന പോലുമില്ലെന്ന് പരാതി

Jan 18, 2022 07:16 PM

താറാവുകൾ ചത്തതിന് പിന്നാലെ തമിഴ്നാട്ടിൽ നിന്ന് ഇറക്കുമതി; പരിശോധന പോലുമില്ലെന്ന് പരാതി

പക്ഷിപ്പനി ബാധിച്ച്‌ താറാവുകള്‍ ചത്ത സ്ഥലങ്ങളില്‍ തമിഴ്‌നാട്ടില്‍ നിന്ന്‌ വ്യാപകമായി താറാവുകളെ ഇറക്കുന്നതായി...

Read More >>
Top Stories