ആരോഗ്യമന്ത്രിയെ അപമാനിച്ച കേസിൽ നന്ദകുമാറിനെ സൈബർ പൊലീസ് അറസ്റ്റുചെയ്തു

ആരോഗ്യമന്ത്രിയെ അപമാനിച്ച കേസിൽ നന്ദകുമാറിനെ സൈബർ പൊലീസ് അറസ്റ്റുചെയ്തു
Dec 1, 2021 07:33 PM | By Anjana Shaji

കൊച്ചി : ആരോഗ്യമന്ത്രി വീണാ ജോർജിനെ (Health Minister Veena George) സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന കേസിൽ ക്രൈം വാരിക പത്രാധിപർ നന്ദകുമാറിനെ (Crime Weekly Editor Nandakumar) അറസ്റ്റു ചെയ്തു.

എറണാകുളം സൈബർ പൊലീസാണ് (Ernakulam Cyber ​​Police) നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. യു ട്യൂബ്, ഫേസ്ബുക്ക് (YouTube and Facebook) എന്നിവയടക്കമുളള സാമൂഹ്യമാധ്യമങ്ങളിലൂടെ (Social Media) അധിക്ഷേപിച്ചെന്നാരോപിച്ച് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ് പൊലീസിൽ പരാതിപ്പെട്ടത്.

ഡിജിപിക്ക് നൽകിയ പരാതി അന്വേഷണത്തിനായി തൃക്കാക്കര സൈബർ സ്റ്റേഷന് (Thrikkakkara Cyber Police) കൈമാറുകായിരുന്നു. തുടർന്ന് കേസെടുത്ത പൊലീസ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തുകയായിരുന്നു. അറസ്റ്റിലായ നന്ദകുമാറിനെ പൊലീസ് എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കി.

ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രാഥമിക അന്വേഷണത്തില്‍ നന്ദകുമാര്‍ സ്ത്രീത്വത്തെ അപമാനിച്ചതായി കണ്ടെത്തിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ക്രൈം ഓൺലൈനിലൂടെ ആരോഗ്യമന്ത്രിക്കെതിരെ മോശമായ പരാമർശങ്ങളാണ് നന്ദകുമാർ നടത്തിയതെന്ന് പൊലീസ് ചൂണ്ടികാട്ടി.

സംസ്ഥാനത്തിന് അപമാനമാണ് വീണാ ജോര്‍ജെന്ന ആരോഗ്യമന്ത്രിയെന്ന് തുടങ്ങുന്ന അധിക്ഷേപങ്ങളിൽ നന്ദകുമാർ സ്ത്രീ വിരുദ്ധപരാമർശങ്ങളടക്കം നടത്തിയെന്നും പൊലീസ് വ്യക്തമാക്കുന്നു. ഇക്കഴിഞ്ഞ ജൂലൈ മാസത്തിൽ ക്രൈം നന്ദകുമാറിന്‍റെ ഓഫീസിൽ പൊലീസ് പരിശോധന നടത്തിയിരുന്നു.

പരിയാരം മെഡിക്കൽ കോളേജിനെ കുറിച്ച് തെറ്റായ വാർത്ത ചെയ്തു എന്ന പരാതിയിലായിരുന്നു പരിശോധന. തിരുവനന്തപുരം സൈബർ പൊലീസാണ് അന്ന് നന്ദകുമാറിന്‍റെ ഓഫീസിലെത്തി പരിശോധന നടത്തിയത്.

കൊച്ചി കല്ലൂരിലെ ഓഫിസിലായിരുന്നു പരിശോധന. ജൂൺ അഞ്ചാം തിയതി പരിയാരം മെഡിക്കൽ കോളേജിനെ മോശപ്പെടുത്തുന്ന തരത്തിൽ വാർത്ത നൽകിയെന്ന പരാതിയിലായിരുന്നു അന്നത്തെ പൊലീസ് നടപടി.

Nandakumar arrested by cyber police for insulting health minister

Next TV

Related Stories
വടകരയിൽ വാഹനാപകടം;ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

Jan 18, 2022 11:25 PM

വടകരയിൽ വാഹനാപകടം;ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

ദേശീയപാതയിൽ വാഹനാപകടം. ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ...

Read More >>
മുസ്‌ലിംലീഗ് കലക്ട്രേറ്റ് മാർച്ച് മാറ്റിവെച്ചു

Jan 18, 2022 10:29 PM

മുസ്‌ലിംലീഗ് കലക്ട്രേറ്റ് മാർച്ച് മാറ്റിവെച്ചു

കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റി പ്രഖ്യാപിച്ച ജനുവരി 27 ലെ കലക്ട്രേറ്റ് മാര്‍ച്ച്...

Read More >>
എസ്എസ്എൽസി- പ്ലസ് ടു ചോദ്യ പേപ്പർ മാതൃക പ്രസിദ്ധീകരിച്ചു

Jan 18, 2022 09:44 PM

എസ്എസ്എൽസി- പ്ലസ് ടു ചോദ്യ പേപ്പർ മാതൃക പ്രസിദ്ധീകരിച്ചു

സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു മാതൃക ചോദ്യ പേപ്പർ...

Read More >>
കൊവിഡ് വ്യാപനം; ഇടുക്കിയിലും വയനാട്ടിലും കടുത്ത നിയന്ത്രണം

Jan 18, 2022 08:49 PM

കൊവിഡ് വ്യാപനം; ഇടുക്കിയിലും വയനാട്ടിലും കടുത്ത നിയന്ത്രണം

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇടുക്കിയിലും വയനാട്ടിലും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ആരോഗ്യ വകുപ്പ്....

Read More >>
കൂർക്കഞ്ചേരിയിൽ തൈപ്പൂയ ആഘോഷത്തിനിടെ ആനയിടഞ്ഞു

Jan 18, 2022 07:51 PM

കൂർക്കഞ്ചേരിയിൽ തൈപ്പൂയ ആഘോഷത്തിനിടെ ആനയിടഞ്ഞു

കൂർക്കഞ്ചേരിയിൽ തൈപ്പൂയ ആഘോഷ എഴുന്നള്ളിപ്പിനിടയിൽ ആനയിടഞ്ഞു....

Read More >>
താറാവുകൾ ചത്തതിന് പിന്നാലെ തമിഴ്നാട്ടിൽ നിന്ന് ഇറക്കുമതി; പരിശോധന പോലുമില്ലെന്ന് പരാതി

Jan 18, 2022 07:16 PM

താറാവുകൾ ചത്തതിന് പിന്നാലെ തമിഴ്നാട്ടിൽ നിന്ന് ഇറക്കുമതി; പരിശോധന പോലുമില്ലെന്ന് പരാതി

പക്ഷിപ്പനി ബാധിച്ച്‌ താറാവുകള്‍ ചത്ത സ്ഥലങ്ങളില്‍ തമിഴ്‌നാട്ടില്‍ നിന്ന്‌ വ്യാപകമായി താറാവുകളെ ഇറക്കുന്നതായി...

Read More >>
Top Stories