പ്ലസ് വൺ വിദ്യാർഥിനിയുടെ ധീരത; അക്രമിച്ച വളയം സ്വദേശിയെ കീഴ്പ്പെടുത്തി പൊലീസിൽ ഏൽപിച്ചു

പ്ലസ് വൺ വിദ്യാർഥിനിയുടെ ധീരത; അക്രമിച്ച വളയം സ്വദേശിയെ കീഴ്പ്പെടുത്തി പൊലീസിൽ ഏൽപിച്ചു
Dec 1, 2021 05:40 PM | By Vyshnavy Rajan

കോഴിക്കോട് : പ്ലസ് വൺ വിദ്യാർഥിനിയുടെ സമയോചിതമായ ഇടപെടല്‍, അക്രമിയെ കീഴ്പ്പെടുത്തി പൊലീസിൽ ഏൽപിച്ചു. റഹ്മാനിയ സ്കൂൾ വിദ്യാർഥിനിയായ ലക്ഷ്മി സജിത്ത് ആണ് ഇന്നലെ രാവിലെ മാനാഞ്ചിറയിൽ വച്ചു പെൺകുട്ടികളെ ശല്യം ചെയ്ത വളയം ഭൂമിവാതുക്കല്‍ കളത്തിൽ ബിജു (31) വിനെ കീഴ്പ്പെടുത്തി മാതൃകയായത്. പ്രതിയെ കസബ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നു രാവിലെ 8.30നാണ് സംഭവം. ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിനു സമീപത്തെ ട്യൂഷൻ സെന്ററിൽനിന്നു ക്ലാസ് കഴിഞ്ഞു ലക്ഷ്മിയും കൂട്ടുകാരിയും ബസ് സ്റ്റോപ്പിലേക്കു പോകുകയായിരുന്നു. ബസ് സ്റ്റോപ്പിലേക്കുള്ള സീബ്ര ക്രോസിനു അൽപം അകലെ വച്ചു ബിജു ലക്ഷ്മിയുടെ ദേഹത്തു പിടിച്ചു. ധൃതിയിൽ നടന്നു പോകുകയും ചെയ്തു.

ഉടൻ മുന്നിൽ നടന്നു പോകുകയായിരുന്ന മറ്റൊരു പെൺകുട്ടിയെ കയറി പിടിച്ചു. പെൺകുട്ടി കുതറി മാറി. ആദ്യത്തെ പരിഭ്രാന്തിയിൽനിന്നു മോചിതയായ ലക്ഷ്മി ഓടി ബിജുവിന്റെ ഷർട്ടിന്റെ കോളറിൽ പിന്നിൽനിന്നു പിടിച്ചു. അയാൾ കുതറി മാറാൻ ശ്രമിച്ചപ്പോൾ ഒരടിയും കൊടുത്തു. പിന്നീട് കൈയും കഴുത്തും ചേർത്തു പിടിച്ചു വച്ച് ബഹളം വച്ചു. അപ്പോഴേക്കും ആളുകൾ എത്തി.

വിവരമറിഞ്ഞ് സമീപത്തുണ്ടായിരുന്ന പിങ്ക് പൊലീസും ട്രാഫിക് പൊലീസും സ്ഥലത്തെത്തി. പിന്നീട് പ്രതിയെ കസബ സ്റ്റേഷനിലേക്കു കൊണ്ടു പോയി. ലക്ഷ്മിയുടെ മൊഴി രേഖപ്പെടുത്തി ബിജുവിനെ അറസ്റ്റ് ചെയ്തു. ജില്ലാ കോടതി ഉദ്യോഗസ്ഥനായ കോട്ടൂളി തായാട്ട് സജിത്തിന്റെയും ഇറിഗേഷൻ വകുപ്പിൽ ഉദ്യോഗസ്ഥയായ നിമ്നയുടെയും മകളാണ് ലക്ഷ്മി. ദേശപോഷിണി സ്പോർട്സ് അക്കാദമിയിൽ കരാട്ടെ അഭ്യസിക്കുന്നുണ്ട്.

The bravery of the Plus One student; The assailant subdued the native and handed him over to the police

Next TV

Related Stories
വടകരയിൽ വാഹനാപകടം;ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

Jan 18, 2022 11:25 PM

വടകരയിൽ വാഹനാപകടം;ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

ദേശീയപാതയിൽ വാഹനാപകടം. ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ...

Read More >>
മുസ്‌ലിംലീഗ് കലക്ട്രേറ്റ് മാർച്ച് മാറ്റിവെച്ചു

Jan 18, 2022 10:29 PM

മുസ്‌ലിംലീഗ് കലക്ട്രേറ്റ് മാർച്ച് മാറ്റിവെച്ചു

കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റി പ്രഖ്യാപിച്ച ജനുവരി 27 ലെ കലക്ട്രേറ്റ് മാര്‍ച്ച്...

Read More >>
എസ്എസ്എൽസി- പ്ലസ് ടു ചോദ്യ പേപ്പർ മാതൃക പ്രസിദ്ധീകരിച്ചു

Jan 18, 2022 09:44 PM

എസ്എസ്എൽസി- പ്ലസ് ടു ചോദ്യ പേപ്പർ മാതൃക പ്രസിദ്ധീകരിച്ചു

സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു മാതൃക ചോദ്യ പേപ്പർ...

Read More >>
കൊവിഡ് വ്യാപനം; ഇടുക്കിയിലും വയനാട്ടിലും കടുത്ത നിയന്ത്രണം

Jan 18, 2022 08:49 PM

കൊവിഡ് വ്യാപനം; ഇടുക്കിയിലും വയനാട്ടിലും കടുത്ത നിയന്ത്രണം

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇടുക്കിയിലും വയനാട്ടിലും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ആരോഗ്യ വകുപ്പ്....

Read More >>
കൂർക്കഞ്ചേരിയിൽ തൈപ്പൂയ ആഘോഷത്തിനിടെ ആനയിടഞ്ഞു

Jan 18, 2022 07:51 PM

കൂർക്കഞ്ചേരിയിൽ തൈപ്പൂയ ആഘോഷത്തിനിടെ ആനയിടഞ്ഞു

കൂർക്കഞ്ചേരിയിൽ തൈപ്പൂയ ആഘോഷ എഴുന്നള്ളിപ്പിനിടയിൽ ആനയിടഞ്ഞു....

Read More >>
താറാവുകൾ ചത്തതിന് പിന്നാലെ തമിഴ്നാട്ടിൽ നിന്ന് ഇറക്കുമതി; പരിശോധന പോലുമില്ലെന്ന് പരാതി

Jan 18, 2022 07:16 PM

താറാവുകൾ ചത്തതിന് പിന്നാലെ തമിഴ്നാട്ടിൽ നിന്ന് ഇറക്കുമതി; പരിശോധന പോലുമില്ലെന്ന് പരാതി

പക്ഷിപ്പനി ബാധിച്ച്‌ താറാവുകള്‍ ചത്ത സ്ഥലങ്ങളില്‍ തമിഴ്‌നാട്ടില്‍ നിന്ന്‌ വ്യാപകമായി താറാവുകളെ ഇറക്കുന്നതായി...

Read More >>
Top Stories