സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത
Dec 1, 2021 04:16 PM | By Vyshnavy Rajan

സംസ്ഥാനത്ത് ഡിസംബർ മൂന്ന്, നാല് തീയതികളിൽ ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശം പുറത്തിറക്കി.

കാറ്റിലും മഴയിലും വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കെ.എസ്.ഇ.ബി.യുടെ 1912 എന്ന കൺട്രോൾ റൂം നമ്പരിലോ 1077 എന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കണം. ഉച്ചക്ക് രണ്ടുമണി മുതൽ രാത്രി പത്തുവരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള സാധ്യത കൂടുതൽ. ഈ സമയത്ത് കൂടുതൽ ജാഗ്രത പുലർത്തണം.

ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും, ചില്ലകൾ ഒടിഞ്ഞുവീണും അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടില്ല. മരച്ചുവട്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്. വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം.

അപകടകരമായ അവസ്ഥയിലുള്ള മരങ്ങൾ പൊതു ഇടങ്ങളിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളെ അറിയിക്കണം. ഓല മേഞ്ഞതും ഷീറ്റ് പാകിയതും അടച്ചുറപ്പില്ലാത്തതുമായ വീടുകളിൽ താമസിക്കുന്നവർ 1077 എന്ന നമ്പറിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമുമായി ബന്ധപ്പെടണം. അധികൃതർ ആവശ്യപ്പെടുമ്പോൾ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറിത്താമസിക്കണം.

കാറ്റിൽ വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടിവെക്കണം. പത്രം,പാൽ വിതരണക്കാരും അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവരും വഴികളിലെ വെള്ളക്കെട്ടുകളിൽ വൈദ്യുതി ലൈൻ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കണം. അപകടം സംശയിക്കുന്നപക്ഷം കൺട്രോൾ റൂമിൽ അറിയിച്ച് അപകടം ഇല്ലെന്ന് ഉറപ്പ് വരുത്തി മാത്രം മുന്നോട്ട് പോകണം. നിർമ്മാണ ജോലികളിൽ ഏർപ്പെടുന്നവർ കാറ്റും മഴയും ശക്തമാകുമ്പോൾ ജോലി നിർത്തി വെച്ച് സുരക്ഷിതമായ ഇടത്തേക്ക് മാറണം.

ഇടിമിന്നൽ ലക്ഷണം കണ്ടാൽ തുറസായസ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണം. ജനലും വാതിലും അടച്ചിടണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമിപ്യം ഒഴിവാക്കണം. ഇടിമിന്നൽ സമയത്ത് ടെറസിലോ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.

പട്ടം പറത്തുന്നത് ഒഴിവാക്കണം തുണികൾ എടുക്കാൻ ടെറസിലോ, മുറ്റത്തോ ഇടിമിന്നലുള്ള സമയത്ത് പോകരുത്. കുട്ടികളെ ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണി വരെ തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കാൻ അനുവദിക്കരുത്. മിന്നലാഘാതമേറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഉണ്ടാകില്ല.

മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കണം. ജലാശയത്തിൽ മീൻ പിടിക്കാനും കുളിക്കാനും ഇറങ്ങരുത്. ഇടിമിന്നൽ സമയങ്ങളിൽ വാഹനത്തിനുള്ളിൽ സുരക്ഷിതരായിരിക്കുമെന്നതിനാൽ വാഹനമോടിക്കുന്നവർ അതിനുള്ളിൽ തുടരണം.സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഒഴിവാക്കണമെന്നും ജാഗ്രത നിർദേശത്തിൽ പറയുന്നു.

Chance of strong winds and thundershowers in the coming days in the state

Next TV

Related Stories
#kitseized |ഭക്ഷ്യക്കിറ്റിന് പിന്നാലെ വസ്ത്രങ്ങളും; കാവിമുണ്ടും നൈറ്റികളും ഉള്‍പ്പടെ കെട്ടുകണക്കിന് വസ്ത്രങ്ങള്‍

Apr 25, 2024 10:54 PM

#kitseized |ഭക്ഷ്യക്കിറ്റിന് പിന്നാലെ വസ്ത്രങ്ങളും; കാവിമുണ്ടും നൈറ്റികളും ഉള്‍പ്പടെ കെട്ടുകണക്കിന് വസ്ത്രങ്ങള്‍

കാവിമുണ്ടുകളും നൈറ്റികളും ഉള്‍പ്പടെ എട്ട് ബണ്ടിലുകളാണ് കണ്ടെത്തിയത്....

Read More >>
 #MKRaghavan | ഭൂരിപക്ഷം ഉയർത്താൻ പഴുതടച്ച് എം.കെ രാഘവൻ

Apr 25, 2024 10:18 PM

#MKRaghavan | ഭൂരിപക്ഷം ഉയർത്താൻ പഴുതടച്ച് എം.കെ രാഘവൻ

ഗുരുവായൂർ ദർശനത്തിനു ശേഷം വ്യാഴാഴ്ച രാവിലെ ഏഴ്‌ മണിയോടെ തിരിച്ചെത്തിയ അദ്ദേഹം മണ്ഡലത്തിലെ പ്രധാനയിടങ്ങളിൽ വോട്ടർമാരെ ഒരുതവണ കൂടിനേരിൽ കാണാൻ ആണ്...

Read More >>
#LokSabhaElections | വടകരയില്‍ പരാതികള്‍ തീര്‍ന്നില്ല; എല്‍ഡിഎഫും യുഡിഎഫും പരാതി നല്‍കി, സ്‌ക്രീന്‍ഷോട്ട് സഹിതം

Apr 25, 2024 10:07 PM

#LokSabhaElections | വടകരയില്‍ പരാതികള്‍ തീര്‍ന്നില്ല; എല്‍ഡിഎഫും യുഡിഎഫും പരാതി നല്‍കി, സ്‌ക്രീന്‍ഷോട്ട് സഹിതം

വര്‍ഗീയ വിഭജനം ഉണ്ടാക്കി സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണെന്നും ശക്തമായ നടപടി എടുക്കണമെന്നും യുഡിഎഫ്...

Read More >>
#ksudhakaran | നിശബ്ദദിനത്തിലും സജീവമായി കെ.സുധാകരന്‍

Apr 25, 2024 09:43 PM

#ksudhakaran | നിശബ്ദദിനത്തിലും സജീവമായി കെ.സുധാകരന്‍

നടാല്‍ പ്രദേശം കേന്ദ്രീകരിച്ചായിരുന്നു രാവിലെ വോട്ടര്‍മാരെ കണ്ടത്. ധര്‍മ്മടം,കണ്ണൂര്‍ മേഖലകളിലെ മരണവീടുകളും അദ്ദേഹം സന്ദര്‍ശിച്ചു....

Read More >>
Top Stories