സിനിമ കഴിഞ്ഞ് മടങ്ങിയ യുവതിയെ ബലാത്സംഗം ചെയ്ത പൊലീസുകാരന്‍ അറസ്റ്റില്‍

സിനിമ കഴിഞ്ഞ് മടങ്ങിയ യുവതിയെ ബലാത്സംഗം ചെയ്ത പൊലീസുകാരന്‍ അറസ്റ്റില്‍
Nov 30, 2021 09:16 PM | By Vyshnavy Rajan

ചെന്നൈ : സുഹൃത്തുക്കള്‍ക്കൊപ്പം സിനിമ കഴിഞ്ഞ് മടങ്ങിയ യുവതിയെ ബലാത്സംഗം ചെയ്ത പൊലീസുകാരന്‍ അറസ്റ്റില്‍. സിനിമക്ക് ശേഷം സുഹൃത്തായ യുവാവിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ ശനിയാഴ്ച രാത്രിയാണ് സംഭവം. തിലഗര്‍ തിഡല്‍ പൊലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിളായ 41കാരന്‍ മുരുകനാണ് അറസ്റ്റിലായത്.

യുവതിയുടെ സുഹൃത്തിന്റെ ഡെബിറ്റ് കാര്‍ഡില്‍നിന്ന് ഇയാള്‍ 40,000 രൂപ പിന്‍വലിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ബലാത്സംഗം, ക്രിമിനല്‍ ഗൂഡാലോചന, കവര്‍ച്ച തുടങ്ങിയവയുടെ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. ബൈക്കില്‍ പട്രോളിങ് നടത്തുന്നതിനിടെ യുവാവിനെയും യുവതിയെയും മുരുകന്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. ഇരുവരുടെയും സംസാരത്തില്‍നിന്ന് ഇവര്‍   ദമ്പതികളല്ലെന്ന്‍ മനസിലാക്കിയ പൊലീസുകാരന്‍ ഇവരുടെ ബന്ധത്തെക്കുറിച്ച്‌ കുടുംബങ്ങളെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

തുടര്‍ന്ന് യുവാവിന്റെ ഡെബിറ്റ് കാര്‍ഡ് കൈക്കലാക്കി എ.ടി.എമ്മില്‍നിന്ന് 40,000 രൂപ പിന്‍വലിച്ചു. പിന്നീട് യുവാവിനെ അവിടെനിന്ന് പറഞ്ഞയക്കുകയും യുവതിയെ വീട്ടിലാക്കാമെന്ന വ്യാജേന യുവതിയെ കൂട്ടിക്കൊണ്ടുപോകുകയുമായിരുന്നു. എന്നാല്‍, തൊട്ടടുത്ത ലോഡ്ജിലേക്ക് യുവതിയെ ഇയാള്‍ കൂട്ടിക്കൊണ്ടുപോകുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. ശേഷം യുവതിയെ ഓട്ടോയില്‍ വീട്ടിലേക്ക്? അയച്ചു. തുടര്‍ന്ന് സുഹൃത്തിനോട്? യുവതി സംഭവം വിവരിക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

Policeman arrested for raping girl

Next TV

Related Stories
#murder |  ആൺകുട്ടിയുമായി ഫോണിൽ സംസാരിച്ചു; പത്താംക്ലാസുകാരിയെ പിതാവ് കൊലപ്പെടുത്തി

Apr 18, 2024 01:09 PM

#murder | ആൺകുട്ടിയുമായി ഫോണിൽ സംസാരിച്ചു; പത്താംക്ലാസുകാരിയെ പിതാവ് കൊലപ്പെടുത്തി

പെൺകുട്ടിയുടെ ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളും കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയെ കുത്തിപ്പരിക്കേൽപ്പിക്കാനായി ഉപയോഗിച്ച...

Read More >>
#murder | ഭാര്യയെയും ഭാര്യാസഹോദരനെയും സ്‌ക്രൂഡ്രൈവർ കൊണ്ട് കുത്തിക്കൊന്ന് യുവാവ്

Apr 18, 2024 12:24 PM

#murder | ഭാര്യയെയും ഭാര്യാസഹോദരനെയും സ്‌ക്രൂഡ്രൈവർ കൊണ്ട് കുത്തിക്കൊന്ന് യുവാവ്

രാവിലെ പത്തുമണിയോടെ വീട്ടില്‍നിന്ന് കരച്ചിലും ബഹളവും കേട്ടതോടെ അയല്‍ക്കാരാണ് പോലീസില്‍...

Read More >>
 #stabbed  | മദ്യക്കുപ്പി പൊട്ടിച്ചിട്ടത് ചോദ്യംചെയ്തു, അയൽവാസിയുടെ കുത്തേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

Apr 18, 2024 08:08 AM

#stabbed | മദ്യക്കുപ്പി പൊട്ടിച്ചിട്ടത് ചോദ്യംചെയ്തു, അയൽവാസിയുടെ കുത്തേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

ശ്വാസകോശത്തിനു മുറിവേറ്റ അമർ ഗുരുതരാവസ്ഥയിൽ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്....

Read More >>
#murder | അവിഹിത ബന്ധമെന്ന് സംശയം; മകളെയും അമ്മാവനേയും കഴുത്തറുത്ത് കൊന്ന് പിതാവും മകനും

Apr 17, 2024 08:25 PM

#murder | അവിഹിത ബന്ധമെന്ന് സംശയം; മകളെയും അമ്മാവനേയും കഴുത്തറുത്ത് കൊന്ന് പിതാവും മകനും

താനും പിതാവും ചേർന്ന് സഹോദരിയെയും അമ്മാവനെയും കൊലപ്പെടുത്തിയെന്നും കീഴടങ്ങാൻ ആഗ്രഹിക്കുന്നുവെന്നും വിളിച്ചയാൾ...

Read More >>
#murder |ഭാര്യയെയും സഹോദരനെയും കൊന്ന് ഐ.ടി ജീവനക്കാരന്‍ പൊലീസിൽ കീഴടങ്ങി

Apr 17, 2024 07:22 PM

#murder |ഭാര്യയെയും സഹോദരനെയും കൊന്ന് ഐ.ടി ജീവനക്കാരന്‍ പൊലീസിൽ കീഴടങ്ങി

സംഭവം നടന്ന് മൂന്ന് മണിക്കൂറുകൾക്ക് ശേഷം പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി....

Read More >>
#Murder | മദ്യപിച്ച് ബഹളമുണ്ടാക്കിയ സഹോദരനെ അനുജൻ കുത്തി കൊന്നു; പ്രതി അറസ്റ്റിൽ

Apr 16, 2024 07:02 PM

#Murder | മദ്യപിച്ച് ബഹളമുണ്ടാക്കിയ സഹോദരനെ അനുജൻ കുത്തി കൊന്നു; പ്രതി അറസ്റ്റിൽ

ആശുപത്രി അധികൃതർക്ക് സംശയം തോന്നിയതിനാൽ അവർ കൊഴിഞ്ഞാമ്പാറ പൊലീസിൽ അറിയിച്ചു. ചോദ്യം ചെയ്യലിലാണ് മഹേന്ദ്രൻ കുറ്റം...

Read More >>
Top Stories