സര്‍ക്കാറുദ്യോഗസ്ഥനും ഭാര്യയും ഉറങ്ങിക്കിടക്കവെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍

സര്‍ക്കാറുദ്യോഗസ്ഥനും ഭാര്യയും ഉറങ്ങിക്കിടക്കവെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍
Nov 30, 2021 11:34 AM | By Vyshnavy Rajan

അസംഗഢ്  : ഉത്തര്‍പ്രദേശിലെ അസംഗഢില്‍ ദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍. സര്‍ക്കാറുദ്യോഗസ്ഥനായ നഗിന(55), ഭാര്യ നഗിന ദേവി(52) എന്നിവരാണ് കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെയാണ് ഇവരുടെ മൃതദേഹം സമീപവാസികള്‍ കണ്ടത്.

മൗ ജില്ലയിലെ റവന്യൂ റെക്കോര്‍ഡ് കീപ്പറായി ജോലി നോക്കുന്നയാളാണ് നഗിന. തര്‍വാന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തിതൗപുര്‍ ഗ്രാമത്തിലെ വീട്ടില്‍ അന്തിയുറങ്ങുന്നതിനിടെയായിരുന്നു കൊലപാതകമെന്ന് അസംഗഢ് എസ്പി അനുരാഗ് ആര്യ പറഞ്ഞു. അജ്ഞാതരായ ചിലര്‍ വീട്ടില്‍ക്കയറി മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

അയല്‍വാസികളാണ് കൊലപാതക വിവരം പൊലീസിനെ അറിയിച്ചത്. കൊല്ലപ്പെട്ട നഗിനയും ഭാര്യയും ദലിത് വിഭാഗത്തില്‍പ്പെട്ടവരാണ്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനയച്ചു. അന്വേഷണം ഊര്‍ജിതമാക്കിയെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

പ്രഗ്യാരാജില്‍ നാലംഗ ദലിത് കുടുംബം കൊല്ലപ്പെട്ട് ഒരാഴ്ച കഴിയും മുമ്പാണ് മറ്റൊരു ദലിത് കുടുംബം കൊല്ലപ്പെടുന്നത്. അതിര്‍ത്തി തര്‍ക്കത്തിനൊടുവിലാണ് നാലംഗം കുടുംബം കൊല്ലപ്പെട്ടത്. ഭര്‍ത്താവ്, ഭാര്യ, 16, 10 വയസ്സുള്ള മക്കള്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. 16കാരിയായ മകള്‍ കൊല്ലപ്പെടും മുമ്പ് ബലാത്സംഗത്തിനിരയായിരുന്നു.

Government official and his wife were beheaded while they slept

Next TV

Related Stories
കോട്ടയത്തെ കൊലപാതകം; പൊലീസിനെതിരെ കൊല്ലപ്പെട്ട ഷാനിന്റെ അമ്മ രംഗത്ത്

Jan 17, 2022 02:13 PM

കോട്ടയത്തെ കൊലപാതകം; പൊലീസിനെതിരെ കൊല്ലപ്പെട്ട ഷാനിന്റെ അമ്മ രംഗത്ത്

കോട്ടയത്തെ കൊലപാതകത്തിൽ പൊലീസിനെതിരെ കൊല്ലപ്പെട്ട ഷാനിന്റെ അമ്മ ത്രേസ്യാമ്മ. ഷാനിനെ ജോമോൻ കൂട്ടികൊണ്ട് പോയെന്ന് പൊലീസിൽ...

Read More >>
 കോട്ടയം നഗരത്തെ നടുക്കിയ അരുംകൊല; ഗുണ്ടകള്‍ തമ്മിലുള്ള കുടിപ്പകയാകാം കാരണമെന്ന് പൊലീസ്

Jan 17, 2022 10:59 AM

കോട്ടയം നഗരത്തെ നടുക്കിയ അരുംകൊല; ഗുണ്ടകള്‍ തമ്മിലുള്ള കുടിപ്പകയാകാം കാരണമെന്ന് പൊലീസ്

കോട്ടയം നഗരത്തെ നടുക്കിയ അരുംകൊല; ഗുണ്ടകള്‍ തമ്മിലുള്ള കുടിപ്പകയാകാം കാരണമെന്ന്...

Read More >>
സ്വത്തിനായി സഹോദരിയെ തലയ്ക്കടിച്ചുകൊന്നു;  നാല്‍പത്തിയൊന്നുകാരൻ അറസ്റ്റില്‍

Jan 17, 2022 07:56 AM

സ്വത്തിനായി സഹോദരിയെ തലയ്ക്കടിച്ചുകൊന്നു; നാല്‍പത്തിയൊന്നുകാരൻ അറസ്റ്റില്‍

മാനസിക വെല്ലുവിളികള്‍ നേരിടുന്ന സഹോദരിയെ സ്വത്തിനായി തലയ്ക്കടിച്ച് കൊലപ്പെടുത്തി സഹോദരന്‍ ....

Read More >>
പതിമൂന്നുകാരിക്ക് ബസ്സിനുള്ളിൽ ക്രൂര പീഡനം

Jan 17, 2022 07:40 AM

പതിമൂന്നുകാരിക്ക് ബസ്സിനുള്ളിൽ ക്രൂര പീഡനം

പതിമൂന്നുകാരിയായ സ്കൂൾ വിദ്യാർഥിനിയെ ബസിനുള്ളിൽ പീഡിപ്പിച്ച കണ്ടക്ടർ അറസ്റ്റിൽ. സംക്രാന്തി സ്വദേശി 31കാരനായ തുണ്ടിപ്പറമ്പിൽ അഫ്സലാണ് പാലാ...

Read More >>
നിര്‍ത്തിയിട്ട ബസിനുളളില്‍ എട്ടാംക്ലാസുകാരിയെ പീഡിപ്പിച്ച കണ്ടക്ടര്‍ അറസ്റ്റില്‍

Jan 16, 2022 11:23 PM

നിര്‍ത്തിയിട്ട ബസിനുളളില്‍ എട്ടാംക്ലാസുകാരിയെ പീഡിപ്പിച്ച കണ്ടക്ടര്‍ അറസ്റ്റില്‍

നിര്‍ത്തിയിട്ട ബസിനുളളില്‍ എട്ടാംക്ലാസുകാരിയെ പീഡിപ്പിച്ച കണ്ടക്ടര്‍...

Read More >>
മദ്യപിക്കാന്‍ പണം നല്‍കിയില്ല; ഭാര്യയെ ഭര്‍ത്താവ്‌ കൊലപ്പെടുത്തി

Jan 16, 2022 11:13 PM

മദ്യപിക്കാന്‍ പണം നല്‍കിയില്ല; ഭാര്യയെ ഭര്‍ത്താവ്‌ കൊലപ്പെടുത്തി

മദ്യപിക്കാന്‍ പണം നല്‍കാത്തത്തിന്റെ പേരില്‍ ഏഴുമാസം ഗര്‍ഭിണിയായ സ്ത്രീയെ ഭര്‍ത്താവ്...

Read More >>
Top Stories