ഇടപ്പള്ളിയിൽ നാല് നില കെട്ടിടത്തിൽ തീപ്പിടുത്തം

ഇടപ്പള്ളിയിൽ നാല് നില കെട്ടിടത്തിൽ തീപ്പിടുത്തം
Nov 30, 2021 09:09 AM | By Divya Surendran

കൊച്ചി: ഇടപ്പള്ളി കുന്നുംപുറത്ത് നാല് നില കെട്ടിടത്തിൽ വൻ തീപ്പിടുത്തം (FIRE ACCIDENT).ലോഡ്ജ് ആയി പ്രവ൪ത്തി വരുന്ന കെട്ടിടത്തിനാണ് പുലർച്ചെ തീപ്പിടുത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ട് ആണ് തീപടരാൻ കാരണമെന്നാണ് പ്രാഥമിക നിഗമന൦. കെട്ടിടത്തിൽ കുടുങ്ങിയ ആളുകളെ പുറത്തെത്തിച്ചു. ഫയർഫോഴ്സ് എത്തി തീയണച്ചു.

രാവിലെ ആറ് മണിയോടാണ് കെട്ടിടത്തിൽ നിന്നും പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഒരുമണിക്കൂറിനുള്ളിൽ നാല് നിലകളിലേക്കും തീപടർന്നു. ഇത് വഴി വാഹനത്തിൽ പോകുകയായിരുന്നു ഒരു കെഎസ് ഇബി ഉദ്യോഗസ്ഥൻ തീപടരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ കെട്ടിടത്തിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ചു.

കെഎസ്ഇബിയുടെ ഓഫീസിലും വിവരമറിച്ചു. വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടതോടെ നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചു. ഫയർഫോഴ്സും ഉടൻ സ്ഥലത്തെത്തി. തീ ഉയര്ന്ന‍തോടെ കെട്ടിടത്തിൽ ഉണ്ടായിരുന്ന രണ്ട് പേർ രക്ഷപ്പെടാനായി പുറത്തേക്ക് ചാടി. പരിക്കേറ്റ ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഗ്നി സുരക്ഷ സംവിധാനങ്ങൾ ഒന്നുമില്ലാതെ ആയിരുന്നു ലോഡ്ജിന്റെ പ്രവ൪ത്തനമെന്ന് ജില്ല ഫയ൪ ഓഫീസ൪ പറഞ്ഞു. പുലർച്ചെ ആളുകൾ കുറവായതിനാലാണ് വൻ അപകടം ഒഴിവായത്.

A fire broke out in a four storey building in Edappally

Next TV

Related Stories
വടകരയിൽ വാഹനാപകടം;ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

Jan 18, 2022 11:25 PM

വടകരയിൽ വാഹനാപകടം;ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

ദേശീയപാതയിൽ വാഹനാപകടം. ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ...

Read More >>
മുസ്‌ലിംലീഗ് കലക്ട്രേറ്റ് മാർച്ച് മാറ്റിവെച്ചു

Jan 18, 2022 10:29 PM

മുസ്‌ലിംലീഗ് കലക്ട്രേറ്റ് മാർച്ച് മാറ്റിവെച്ചു

കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റി പ്രഖ്യാപിച്ച ജനുവരി 27 ലെ കലക്ട്രേറ്റ് മാര്‍ച്ച്...

Read More >>
എസ്എസ്എൽസി- പ്ലസ് ടു ചോദ്യ പേപ്പർ മാതൃക പ്രസിദ്ധീകരിച്ചു

Jan 18, 2022 09:44 PM

എസ്എസ്എൽസി- പ്ലസ് ടു ചോദ്യ പേപ്പർ മാതൃക പ്രസിദ്ധീകരിച്ചു

സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു മാതൃക ചോദ്യ പേപ്പർ...

Read More >>
കൊവിഡ് വ്യാപനം; ഇടുക്കിയിലും വയനാട്ടിലും കടുത്ത നിയന്ത്രണം

Jan 18, 2022 08:49 PM

കൊവിഡ് വ്യാപനം; ഇടുക്കിയിലും വയനാട്ടിലും കടുത്ത നിയന്ത്രണം

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇടുക്കിയിലും വയനാട്ടിലും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ആരോഗ്യ വകുപ്പ്....

Read More >>
കൂർക്കഞ്ചേരിയിൽ തൈപ്പൂയ ആഘോഷത്തിനിടെ ആനയിടഞ്ഞു

Jan 18, 2022 07:51 PM

കൂർക്കഞ്ചേരിയിൽ തൈപ്പൂയ ആഘോഷത്തിനിടെ ആനയിടഞ്ഞു

കൂർക്കഞ്ചേരിയിൽ തൈപ്പൂയ ആഘോഷ എഴുന്നള്ളിപ്പിനിടയിൽ ആനയിടഞ്ഞു....

Read More >>
താറാവുകൾ ചത്തതിന് പിന്നാലെ തമിഴ്നാട്ടിൽ നിന്ന് ഇറക്കുമതി; പരിശോധന പോലുമില്ലെന്ന് പരാതി

Jan 18, 2022 07:16 PM

താറാവുകൾ ചത്തതിന് പിന്നാലെ തമിഴ്നാട്ടിൽ നിന്ന് ഇറക്കുമതി; പരിശോധന പോലുമില്ലെന്ന് പരാതി

പക്ഷിപ്പനി ബാധിച്ച്‌ താറാവുകള്‍ ചത്ത സ്ഥലങ്ങളില്‍ തമിഴ്‌നാട്ടില്‍ നിന്ന്‌ വ്യാപകമായി താറാവുകളെ ഇറക്കുന്നതായി...

Read More >>
Top Stories