വയനാട്ടില്‍ ഒരാൾ വെടിയേറ്റ് മരിച്ചു; സംഭവത്തിൽ ദുരൂഹത

വയനാട്ടില്‍ ഒരാൾ വെടിയേറ്റ് മരിച്ചു; സംഭവത്തിൽ ദുരൂഹത
Nov 30, 2021 09:01 AM | By Divya Surendran

കൽപ്പറ്റ: വയനാട് (Wayanad) കമ്പളക്കാട് ഒരാൾ വെടിയേറ്റ് മരിച്ചു (Shot Dead). കോട്ടത്തറ സ്വദേശി ജയനാണ് മരിച്ചത്. പാടത്ത് കാട്ടുപന്നിയെ (Wild boar) ഓടിക്കാൻ പോയപ്പോൾ മറ്റാരോ വെടിവയ്ക്കുകയായിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്നവർ പറയുന്നത്.

ഇയാൾക്കൊപ്പമുണ്ടായിരുന്ന ബന്ധു ശരുൺ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ജയന് കഴുത്തിലാണ് വെടിയേറ്റതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ കൂടുതൽ വ്യക്തത വരാനുണ്ടെന്നാണ് പൊലീസ് പറയുന്നത്.

നെൽ പാടത്ത് നിന്ന് കാട്ടുപന്നിയെ ഓടിക്കാനാണ് ജയനടങ്ങിയ സംഘം പോയതെന്നാണ് കൂട്ടുപോയവരുടെ വിശദീകരണം. എന്നാൽ ഇവർ വേട്ടയ്ക്ക് പോയതാണെന്ന ആരോപണവുമുണ്ട്. കൂടുതൽ അന്വേഷണത്തിന് ശേഷമേ എന്താണ് സംഭവിച്ചതെന്ന് പറയാൻ പറ്റൂവെന്നാണ് പൊലീസ് പ്രതികരണം.

Man shot dead in Wayanad; Mystery in the incident

Next TV

Related Stories
യുജിസി പരീക്ഷയ്ക്കായി വയനാട്ടിൽ പരീക്ഷാ കേന്ദ്രം അനുവദിച്ചു

Nov 17, 2021 09:38 PM

യുജിസി പരീക്ഷയ്ക്കായി വയനാട്ടിൽ പരീക്ഷാ കേന്ദ്രം അനുവദിച്ചു

വയനാട്ടിൽ ആദ്യമായി യുജിസി പരീക്ഷാ കേന്ദ്രം...

Read More >>
മരുമകളെയും പേരക്കുട്ടിയെയും വെട്ടിപ്പരിക്കേൽപ്പിച്ചശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു

Nov 8, 2021 09:47 AM

മരുമകളെയും പേരക്കുട്ടിയെയും വെട്ടിപ്പരിക്കേൽപ്പിച്ചശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു

മരുമകളെയും പേരക്കുട്ടിയെയും വെട്ടിപ്പരിക്കേൽപ്പിച്ചശേഷം ഗൃഹനാഥൻ...

Read More >>
അമ്പലവയലില്‍ ബേക്കറിയില്‍നിന്ന് അല്‍ഫാം കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ

Nov 7, 2021 08:43 AM

അമ്പലവയലില്‍ ബേക്കറിയില്‍നിന്ന് അല്‍ഫാം കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ

വയനാട് അമ്പലവയലില്‍ പ്രവർത്തിക്കുന്ന ഫേമസ് ബേക്കറിയിൽ നിന്നും ഭക്ഷണം കഴിച്ച 15 പേർക്ക് ഭക്ഷ്യ വിഷബാധയെന്ന്...

Read More >>
മാരക മയക്കുമരുന്നും ചാരായവും കടത്തുന്നതിനിടെ രണ്ട് യുവാക്കള്‍ എക്‌സൈസിന്റെ പിടിയിൽ

Oct 28, 2021 08:42 PM

മാരക മയക്കുമരുന്നും ചാരായവും കടത്തുന്നതിനിടെ രണ്ട് യുവാക്കള്‍ എക്‌സൈസിന്റെ പിടിയിൽ

വയനാട്ടില്‍ മാരക മയക്കുമരുന്നായ എം ഡി എം എയും ചാരായവും കടത്തുന്നതിനിടെ രണ്ട് യുവാക്കള്‍ എക്‌സൈസിന്റെ പിടിയിലായി. വ്യത്യസ്ത സംഭവങ്ങളിലാണ്...

Read More >>
വയനാട് ജില്ലയില്‍ ഇന്ന് 288 പേര്‍ക്ക് കൂടി കോവിഡ്

Oct 21, 2021 06:54 PM

വയനാട് ജില്ലയില്‍ ഇന്ന് 288 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് 288 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 253 പേര്‍ രോഗമുക്തി...

Read More >>
വയനാട് ജില്ലയില്‍ ഇന്ന്   217 പേര്‍ക്ക്  കോവിഡ് സ്ഥിരീകരിച്ചു

Oct 16, 2021 07:30 PM

വയനാട് ജില്ലയില്‍ ഇന്ന് 217 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

വയനാട് ജില്ലയില്‍ ഇന്ന് 217 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 312 പേര്‍ രോഗമുക്തി നേടി. 2...

Read More >>
Top Stories