മിന്നലേറ്റ് കാലില്‍ ദ്വാരം; വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്

മിന്നലേറ്റ് കാലില്‍ ദ്വാരം; വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്
Nov 30, 2021 08:09 AM | By Divya Surendran

തിരുവനന്തപുരം: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മിന്നലേറ്റ് (Lightning) വിദ്യാര്‍ത്ഥിയുടെ കാലില്‍ ദ്വാരം വീണു. വെടിയുണ്ടയേറ്റതിന് (Bullet) സമാനമായ പരിക്കാണ് കാലിലേറ്റത്. ഗുരുതര പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേവിയാരുകുന്ന് അമ്പാടി ഭവനില്‍ അമ്പാടി(Ambadi-17)ക്കാണ് മിന്നലേറ്റത്. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. വീടിന്റെ മുന്നില്‍ നില്‍ക്കുമ്പോഴാണ് അമ്പാടിക്ക് മിന്നലേല്‍ക്കുന്നത്. മിന്നലേറ്റ് വലതുകാലിന്റെ മുട്ടിന് താളെ വെടിയുണ്ട കയറിയതിന് സമാനമായ രീതിയില്‍ ആഴത്തില്‍ ദ്വാരം വീഴുകയും മുറിവിന് ചുറ്റും പൊള്ളുകയും ചെയ്തു.

ഉടന്‍ മെഡിക്കല്‍ കോളേജിലെത്തിച്ച് ചികിത്സ നല്‍കി വിതുര ആശുപത്രിയിലേക്ക് മാറ്റി. ഇടിമിന്നലില്‍ ഇത്തരത്തില്‍ മുറിവേല്‍ക്കുന്നത് അപൂര്‍വ സംഭവമാണെന്ന് വിദഗ്ധര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ദുരന്തനിവാരണ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ആര്യനാട് ഗവണ്‍മെന്റ് ഐടിഐ വിദ്യാര്‍ത്ഥിയാണ് അമ്പാടി. എസ് ബിനു-കെപി അനിത ദമ്പതികളുടെ മകനാണ്.

Hole in lightning leg; Serious injury to student

Next TV

Related Stories
എയർപോർട്ട് പീഡന കേസ്; പ്രതി മധുസൂദന റാവു  പൊലീസ് സ്റ്റേഷനിൽ ഹാജരായി

Jan 20, 2022 11:15 AM

എയർപോർട്ട് പീഡന കേസ്; പ്രതി മധുസൂദന റാവു പൊലീസ് സ്റ്റേഷനിൽ ഹാജരായി

എയർപോർട്ട് പീഡന കേസ് പ്രതി മധുസൂദന റാവു തുമ്പ പൊലീസ് സ്റ്റേഷനിൽ...

Read More >>
കെ റെയിലിൽ പദ്ധതിക്ക് ഹരിത വൈദ്യുതി വാഗ്ദാനവുമായി കെഎസ്ഇബി

Jan 12, 2022 08:32 AM

കെ റെയിലിൽ പദ്ധതിക്ക് ഹരിത വൈദ്യുതി വാഗ്ദാനവുമായി കെഎസ്ഇബി

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ഹരിത വൈദ്യുതി വാഗ്ദാനവുമായി...

Read More >>
തേങ്ങയുടെ വിലത്തകർച്ച തടയാൻ നടപടികൾ; 32 രൂപ നിരക്കിൽ പച്ചത്തേങ്ങ സംഭരിക്കുമെന്ന് മന്ത്രി

Jan 1, 2022 07:41 AM

തേങ്ങയുടെ വിലത്തകർച്ച തടയാൻ നടപടികൾ; 32 രൂപ നിരക്കിൽ പച്ചത്തേങ്ങ സംഭരിക്കുമെന്ന് മന്ത്രി

ഉത്പാദനം കൂടിയിട്ടും വടക്കൻകേരളത്തിൽ കർഷകരെ പ്രതിസന്ധിയിലാക്കി നാളികേര...

Read More >>
'വേദനിപ്പിക്കുന്ന വിയോഗം'; പി ടി തോമസിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് രാഹുല്‍ ഗാന്ധി

Dec 22, 2021 12:41 PM

'വേദനിപ്പിക്കുന്ന വിയോഗം'; പി ടി തോമസിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് രാഹുല്‍ ഗാന്ധി

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി ടി തോമസിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് രാഹുല്‍...

Read More >>
'നഷ്ടമായത് മികച്ച പാര്‍ലമെന്‍റേറിയനെ'; പി ടി തോമസിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

Dec 22, 2021 11:54 AM

'നഷ്ടമായത് മികച്ച പാര്‍ലമെന്‍റേറിയനെ'; പി ടി തോമസിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി ടി തോമസിന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍...

Read More >>
 നാല് ദിവസത്തിന് ശേഷം സ്വർണവിലയിൽ കുറവ്

Dec 21, 2021 12:30 PM

നാല് ദിവസത്തിന് ശേഷം സ്വർണവിലയിൽ കുറവ്

കഴിഞ്ഞ നാല് ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണവില ഇന്ന് കുത്തനെ...

Read More >>
Top Stories