മെഗാ താരലേലം; ഐപിഎല്ലില്‍ ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടികയായി

മെഗാ താരലേലം; ഐപിഎല്ലില്‍ ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടികയായി
Nov 30, 2021 06:50 AM | By Vyshnavy Rajan

ചെന്നൈ : ഐപിഎല്‍ മെഗാ താരലേലത്തിന് മുന്നോടിയായി ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക പുറത്ത്. നായകന്‍ എം എസ് ധോണി ഉള്‍പ്പെടെ നാലു കളിക്കാരെ ചെന്നൈ സൂപ്പര്‍ കിംഗ്സ് നിലനിര്‍ത്തിയെന്ന് ഇഎസ്‌പിഎന്‍ ക്രിക്ക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. ധോണിക്ക് പുറമെ രവീന്ദ്ര ജഡേജ, റുതുരാജ് ഗെയ്‌ക്‌വാദ്, മൊയീന്‍ അലി എന്നിവരെയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് നിലനിര്‍ത്തിയതെന്ന് ക്രിക്ക് ഇന്‍ഫോ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, കഴിഞ്ഞ സീസണോടെ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച വിരാട് കോലിയെയും ഓസ്ട്രലിയന്‍ താരം ഗ്ലെന്‍ മാക്സ്‌വെല്ലിനെയും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നിലനിര്‍ത്തി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് രണ്ട് വിദേശ താരങ്ങളെയും രണ്ട് ഇന്ത്യന്‍ താരങ്ങളെയുമാണ് നിലനിര്‍ത്തിയത്. സ്പിന്നര്‍ സുനില്‍ നരെയ്ന്‍, ഓള്‍ റൗണ്ടര്‍ ആന്ദ്രെ റസല്‍, ഓപ്പണര്‍ വെങ്കടേഷ് അയ്യര്‍, മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി എന്നിവരെയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നിലനിര്‍ത്തിയത്.

മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും പേസ് ബൗളര്‍ ജസ്പ്രീത് ബുമ്രയെയുമാണ് നിലനിര്‍ത്തിയത്. സണ്‍ റൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണെ മാത്രമാണ് നിലനിര്‍ത്തിയിരിക്കുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സാകട്ടെ ക്യാപ്റ്റന്‍ റിഷഭ് പന്ത്, ഓപ്പണര്‍ പൃഥ്വി ഷാ, അക്സര്‍ പട്ടേല്‍, ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്‍റിച്ച് നോര്‍ട്യ എന്നിവരെ നിലനിര്‍ത്തി. രാജസ്ഥാന്‍ റോയല്‍സാകട്ടെ ക്യാപ്റ്റന്‍ സഞ്ജു സാംസണെ മാത്രമാണ് നിലനിര്‍ത്തിയിരിക്കുന്നത്.

പഞ്ചാബ് കിംഗ്സ് നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക വന്നിട്ടില്ല. ചൊവ്വാഴ്ച രാത്രി 12മണിക്ക് മുമ്പാണ് നിലനിര്‍ത്തുന്ന താരങ്ങളുടെ അന്തിമപട്ടിക നല്‍കേണ്ടത് എന്നതിനാല്‍ ഈ പട്ടികയില്‍ ഇനിയും മാറ്റങ്ങള്‍ വരാനുള്ള സാധ്യതയുണ്ട്. പുതിയ രണ്ട് ടീമുകളെ കൂടി ഉള്‍പ്പെടുത്തിയതോടെ ഡിസംബറില്‍ നടക്കുന്ന ഐപിഎല്‍ മെഗാ താരലേലത്തിന് മുന്നോടിയായി നാലു കളിക്കാരെ വീതമാണ് ഓരോ ടീമിനും നിലനിര്‍ത്താന്‍ കഴിയുക.

Mega star auction; As a list of players retained by teams in the IPL

Next TV

Related Stories
ദക്ഷിണാഫ്രിക്കൻ ടീമിൽ നിന്നും പേസ് ബൗളർ കാഗിസോ റബാദയെ ഒഴിവാക്കി

Jan 18, 2022 09:36 PM

ദക്ഷിണാഫ്രിക്കൻ ടീമിൽ നിന്നും പേസ് ബൗളർ കാഗിസോ റബാദയെ ഒഴിവാക്കി

ഇന്ത്യക്കെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിൽ നിന്നും പേസ് ബൗളർ കാഗിസോ റബാദയെ ഒഴിവാക്കി....

Read More >>
  ഇന്ത്യന്‍ ക്യാപ്റ്റനാവുക എന്നത് ഒരു ബഹുമതിയാണ്; ജസ്പ്രീത് ബുമ്ര

Jan 17, 2022 07:47 PM

ഇന്ത്യന്‍ ക്യാപ്റ്റനാവുക എന്നത് ഒരു ബഹുമതിയാണ്; ജസ്പ്രീത് ബുമ്ര

ഇന്ത്യന്‍ ക്യാപ്റ്റനാവാന്‍ അവസരം ലഭിച്ചാല്‍ സ്വീകരിക്കുമെന്ന് തുറന്നു പറയുകയാണ്...

Read More >>
ടെസ്റ്റ് ടീമിന്റെ നായക സ്ഥാനം ഒഴിഞ്ഞ് കോലി

Jan 15, 2022 08:44 PM

ടെസ്റ്റ് ടീമിന്റെ നായക സ്ഥാനം ഒഴിഞ്ഞ് കോലി

വിരാട് കോലി ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായക സ്ഥാനം ഒഴിഞ്ഞു. ദക്ഷിണാഫ്രിക്കൻ പരമ്പരയിലെ തോൽവിക്ക് പിന്നാലെയാണ് രാജി. ട്വിറ്ററിലൂടെയായിരുന്നു...

Read More >>
പൂജാരയുടെയും രഹാനെയുടെയും ഭാവി പറയേണ്ടത് സെലക്ടർമാരെന്ന് കോലി

Jan 15, 2022 03:46 PM

പൂജാരയുടെയും രഹാനെയുടെയും ഭാവി പറയേണ്ടത് സെലക്ടർമാരെന്ന് കോലി

ചേതേശ്വർ പൂജാരയുടെയും അജിങ്ക്യ രഹാനെയുടെയും ഭാവി പറയേണ്ടത് സെലക്ടർമാരെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി. ഇക്കാര്യത്തെപ്പറ്റി സെലക്ടർമാരോട്...

Read More >>
യോനെക്‌സ്-സൺറൈസ് ഇന്ത്യ ഓപ്പൺ ബാഡ്മിന്റണിൽ പി വി സിന്ധു സെമിയിൽ

Jan 14, 2022 11:13 PM

യോനെക്‌സ്-സൺറൈസ് ഇന്ത്യ ഓപ്പൺ ബാഡ്മിന്റണിൽ പി വി സിന്ധു സെമിയിൽ

യോനെക്‌സ്-സൺറൈസ് ഇന്ത്യ ഓപ്പൺ ബാഡ്മിന്റണിൽ പി വി സിന്ധു...

Read More >>
കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ജെസൽ സീസണിൽ ഇനി കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്

Jan 13, 2022 05:40 PM

കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ജെസൽ സീസണിൽ ഇനി കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്

കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ജെസൽ സീസണിൽ ഇനി കളിച്ചേക്കില്ലെന്ന്...

Read More >>
Top Stories