ട്വിറ്ററിന്റെ പുതിയ സിഇഒ ആയി ഇന്ത്യൻ വംശജൻ എത്തുന്നു

ട്വിറ്ററിന്റെ പുതിയ സിഇഒ ആയി ഇന്ത്യൻ വംശജൻ എത്തുന്നു
Nov 30, 2021 06:41 AM | By Vyshnavy Rajan

ട്വിറ്റർ സഹ സ്ഥാപകനായ ജാക്ക് ഡോർസെ സിഇഒ സ്ഥാനം രാജിവയ്ക്കുന്നു. ട്വിറ്ററിന്റെ ചീഫ് ടെക്‌നോളജി ഓഫിസറായ പരാഗ് അഗർവാളാകും പുതിയ സിഇഒ. 2022 വരെ ജാക്ക് ഡോർസെ തന്നെ സ്ഥാനത്ത് തുടരുമെന്ന് ട്വിറ്റർ അറിയിച്ചിട്ടുണ്ട്. സ്ഥാപകരിൽ നിന്ന് മുന്നോട്ട് പോകാൻ ട്വിറ്റർ പര്യാപ്തമായെന്ന് താൻ വിശ്വസിക്കുന്നുവെന്നും അതുകൊണ്ടാണ് രാജിവയ്ക്കുന്നതെന്നും ജാക്ക് പറയുന്നു.

‘ട്വിറ്ററിന്റെ പുതിയ സിഇഒ ആയി എത്തുന്ന പരാഗിനെ ഞാൻ അത്യധികം വിശ്വസിക്കുന്നു. ട്വിറ്ററിനെ മാറ്റി മറിക്കുന്നതായിരുന്നു പരാഗിന്റെ കഴിഞ്ഞ പത്ത് വർഷത്തെ പ്രവർത്തനം. പരാഗിന് സ്ഥാപനത്തെ നയിക്കാനുള്ള സമയം എത്തി കഴിഞ്ഞു’- ജാക്ക് ഡോർസെ കുറിച്ചു. പെയ്‌മെന്റ് കമ്പനിയായ സ്‌ക്വെയറിന്റെ തലവൻ കൂടിയാണ് ഡോർസെ.

2008 ൽ ഡോർസെ സിഇഒ സ്ഥാനം രാജിവച്ചിരിന്നുവെങ്കിൽ 2015 ൽ വീണ്ടും മടങ്ങിയെത്തുകയായിരുന്നു. ഡോണൾഡ് ട്രംപിനെ ട്വിറ്ററിൽ നിന്ന് വിലക്കുന്നത് ഉൾപ്പെടെ നിരവധി ധീരമായ പ്രവർത്തനങ്ങൾ ജാക്ക് ഡോർസെ ചെയ്തിരുന്നു. ജനുവരി 6 ന് നടന്ന കാപിറ്റോൾ കലാപത്തെ തുടർന്നായിരുന്നു ട്രംപിനെ ട്വിറ്ററിൽ നിന്ന് വിലക്കിയത്.

വ്യാജ വാർത്തകൾ തടയുക എന്നത് ലക്ഷ്യം വച്ച് നിരവധി പ്രവർത്തനങ്ങൾക്കും ട്വിറ്ററിൽ ജാക്ക് ഡോർസെ തുടക്കം കുറിച്ചിരുന്നു. 12.3 ബില്യൺ ഡോളറായിരുന്നു ഡോർസെയുടെ ആസ്ഥി. പത്ത് മില്യൺ ഡോളർ സ്‌ക്വയറിൽ നിന്ന് മാത്രം ലഭിക്കുന്നുണ്ട്.

An Indian man has been named the new CEO of Twitter

Next TV

Related Stories
#Apple  | ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി ആപ്പിള്‍; 3 വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍

Apr 24, 2024 01:46 PM

#Apple | ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി ആപ്പിള്‍; 3 വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍

ആപ്പിളിന്റെ ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ കയറ്റുമതിയും കുതിപ്പിലാണ്. 2022-23ല്‍ 6.27 ബില്യണ്‍ ഡോളറായിരുന്ന ഐഫോണ്‍ കയറ്റുമതി 100% വര്‍ധിച്ച് 2023-24ല്‍ 12.1...

Read More >>
#tech |  നെറ്റ് വേണ്ട ഇനി വാട്‌സ്ആപ്പ് സജീവമാക്കാൻ; പുതിയ ഫീച്ചർ വരുന്നു...

Apr 23, 2024 04:15 PM

#tech | നെറ്റ് വേണ്ട ഇനി വാട്‌സ്ആപ്പ് സജീവമാക്കാൻ; പുതിയ ഫീച്ചർ വരുന്നു...

ഫോട്ടോ, വീഡിയോസ്, മ്യൂസിക്, ഡോക്യുമെന്റ്‌സ് എന്നിവയെല്ലാം ഓഫ് ലൈനിലും അയക്കാൻ കഴിയും എന്നതാണ്...

Read More >>
#whatsapp | ഓൺലൈനിൽ ആരൊക്കെയുണ്ട്? വാട്സ്ആപ്പ് പറഞ്ഞുതരും; ‘ഓൺലൈൻ റീസെന്റ്ലി’ ഫീച്ചർ പരീക്ഷിച്ചു

Apr 17, 2024 02:17 PM

#whatsapp | ഓൺലൈനിൽ ആരൊക്കെയുണ്ട്? വാട്സ്ആപ്പ് പറഞ്ഞുതരും; ‘ഓൺലൈൻ റീസെന്റ്ലി’ ഫീച്ചർ പരീക്ഷിച്ചു

ഓൺലൈനിൽ ഉണ്ടായിരുന്ന കോൺടാക്ടുകൾ കണ്ടെത്താൻ സാധിക്കുന്ന ഫീച്ചറാണ് ഇപ്പോൾ അവതരിപ്പിക്കുന്നത്....

Read More >>
#whatsapp | വാട്സ്ആപ്പ് ഉപയോഗിക്കുന്നതിന് പുതിയ പ്രായപരിധി നിശ്ചയിച്ച് മെറ്റ

Apr 12, 2024 03:57 PM

#whatsapp | വാട്സ്ആപ്പ് ഉപയോഗിക്കുന്നതിന് പുതിയ പ്രായപരിധി നിശ്ചയിച്ച് മെറ്റ

ലാഭം മാത്രമാണ് വാട്സാപ്പിന്റെ ലക്ഷ്യമെന്നും കുട്ടികളുടെ സുരക്ഷയും മാനസികാരോഗ്യവും അവർക്ക് രണ്ടാമതുമാണെന്ന് സഹസ്ഥാപകയായ ഡെയ്സി ഗ്രീൻവെൽ...

Read More >>
#tech | ബോട്ട് ഉപഭോക്താക്കളാണോ? കരുതിയിരുന്നോളൂ....ഡാറ്റ ചോർന്നതായി റിപ്പോർട്ട്

Apr 8, 2024 07:53 PM

#tech | ബോട്ട് ഉപഭോക്താക്കളാണോ? കരുതിയിരുന്നോളൂ....ഡാറ്റ ചോർന്നതായി റിപ്പോർട്ട്

ഡാറ്റാ ലംഘനം സാമ്പത്തിക തട്ടിപ്പുകൾ എന്നിവയ്ക്ക് ഉപഭോക്താക്കൾ ഇരയായേക്കാമെന്നും...

Read More >>
#whatsapp |സ്റ്റാറ്റസിൽ സുഹൃത്തിനെ ടാ​ഗ് ചെയ്യാം; മാറ്റത്തിനൊരുങ്ങി വാട്സ്ആപ്പ്

Apr 4, 2024 11:40 AM

#whatsapp |സ്റ്റാറ്റസിൽ സുഹൃത്തിനെ ടാ​ഗ് ചെയ്യാം; മാറ്റത്തിനൊരുങ്ങി വാട്സ്ആപ്പ്

നിരവധി മാറ്റങ്ങൾ ഇതിനോടകം വാട്സ്ആപ്പിൽ മെറ്റ എത്തിച്ചു കഴിഞ്ഞിട്ടുണ്ട്....

Read More >>
Top Stories

GCC News