ഒമിക്രോൺ; സംസ്ഥാനത്ത് ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം

ഒമിക്രോൺ; സംസ്ഥാനത്ത് ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം
Nov 30, 2021 06:15 AM | By Vyshnavy Rajan

തിരുവനന്തപുരം : ഒമിക്രോൺ സാഹചര്യം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചേരുന്ന കൊവിഡ് അവലോകനയോഗം വിലയിരുത്തും. വിദഗ്ദരുമായി ചർച്ച നടത്തി വിദഗ്ദസമിതി മുന്നോട്ടുവെയ്ക്കുന്ന നിർദേശങ്ങളും നിലവിൽ സ്വീകരിച്ച മുന്നൊരുക്കങ്ങളും യോ​ഗത്തിൽ വിലയിരുത്തും.

തിയേറ്ററുകളിൽ കൂടുതൽ പേരെ അനുവദിക്കുന്നതടക്കം ഇളവുകളും ഇന്ന് ചർച്ചയാകും. തിയേറ്ററിൽ പ്രവേശിപ്പിക്കാവുന്നവരുട എണ്ണം 50 ശതമാനത്തിൽ നിന്ന് കൂട്ടണമെന്ന ആവശ്യം കഴിഞ്ഞ അവലോകന യോഗം ചർച്ച ചെയ്തെങ്കിലും അംഗീകരിച്ചിരുന്നില്ല. ക്രിസ്തുമസ്, ന്യൂ ഇയർ പശ്ചാത്തലത്തിൽ മരക്കാർ അടക്കം ബിഗ്ബജറ്റ് ചിത്രങ്ങൾ വരാനിരിക്കുന്നതും യോഗം പരിഗണിക്കും.

കൊവി‍‍ഡ് പുതിയ വകഭേദം ഒമിക്രോൺ ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ കനത്ത ജാഗ്രത തുടരാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. ഹൈറിസ്ക് രാജ്യങ്ങളിൽ നിന്ന് വിമാനങ്ങൾ വഴിയും മറ്റ് ഗതാഗത മാർഗങ്ങൾ വഴിയും എത്തുന്നവർക്ക് കർശനനിരീക്ഷണം ഏർപ്പെടുത്തും.

ഇവരെ പ്രത്യേക വാർഡിലേക്ക് മാറ്റിയാകും നിരീക്ഷണം ഏർപ്പെടുത്തുക. ഭയം വേണ്ട, ആശങ്കയല്ല, ജാഗ്രതയാണ് വേണ്ടതെന്നും തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരെ കാണവേ ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്നലെ വ്യക്തമാക്കിയിരുന്നു. ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് വിമാനത്താവളത്തിൽ വച്ച് തന്നെ പരിശോധന നടത്തും. നെഗറ്റീവാണെങ്കിലും ഏഴ് ദിവസത്തെ ക്വാറന്‍റീൻ നിർബന്ധമാണ്.

പോസിറ്റീവായാൽ ക്വാറന്‍റീൻ നീട്ടും. പ്രത്യേക വാർഡിലേക്ക് മാറ്റും. ഒമിക്രോൺ വേരിയന്‍റ് ഉണ്ടോ എന്നറിയാൻ ജീനോം സീക്വൻസിംഗ് നടത്തും. വളരെ കൂടുതൽ റിസ്ക് ഉള്ള രാജ്യങ്ങളിൽ നിന്ന് വരുന്നവരിൽ അഞ്ച് ശതമാനം പേർക്ക് റാൻഡം ആയി ടെസ്റ്റിംഗ് നടത്തും. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിൽ കൂടുതൽ ആരോഗ്യ വകുപ്പ് ജീവനക്കാരെ നിയോഗിച്ചതായും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

ഇതുവരെ വന്നവരുടെ കണക്കുകളെടുക്കാനാണ് നിലവിൽ ശ്രമിക്കുന്നത്. ഇതുവരെ ആരും കൊവിഡ് പോസിറ്റീവല്ല. 96.05% പേരാണ് സംസ്ഥാനത്ത് വാക്സീൻ ആദ്യ ഡോസ് സ്വീകരിച്ചത്. 65 ശതമാനത്തിലധികം പേർ രണ്ടാം ഡോസ് വാക്സീനും സ്വീകരിച്ചു. വാക്സീൻ എടുക്കുന്നതിൽ ചിലരെങ്കിലും കാലതാമസം വരുത്തുന്നുണ്ട്.

രണ്ടാം ഡോസ് വാക്സീനും സ്വീകരിക്കുക എന്നത് രോഗപ്രതിരോധത്തിൽ നിർണായകമാണ്. താഴേത്തട്ടിലുള്ള ആരോഗ്യപ്രവർത്തകരെ അടക്കം നിയോഗിച്ച് വാക്സിനേഷൻ ഊർജിതമാക്കാൻ ശ്രമം തുടരുമെന്നും മന്ത്രി പറഞ്ഞു

Omicron; Review meeting chaired by the Chief Minister in the state today

Next TV

Related Stories
#KRadhakrishnan |ആലത്തൂരിൽ എൽ.ഡി.എഫ് സ്ഥാനാർഥിയുടെ അകമ്പടി വാഹനത്തിൽ ആയുധങ്ങളെന്ന് കോൺഗ്രസ്; പണിയായുധങ്ങളാണെന്ന് കെ.രാധാകൃഷ്ണൻ

Apr 25, 2024 02:10 PM

#KRadhakrishnan |ആലത്തൂരിൽ എൽ.ഡി.എഫ് സ്ഥാനാർഥിയുടെ അകമ്പടി വാഹനത്തിൽ ആയുധങ്ങളെന്ന് കോൺഗ്രസ്; പണിയായുധങ്ങളാണെന്ന് കെ.രാധാകൃഷ്ണൻ

എല്‍.ഡി.എഫ് സ്ഥാനാർഥിയുടെ അകമ്പടി വാഹനത്തിൽ നിന്നും ആയുധങ്ങൾ മാറ്റുന്ന ദൃശ്യങ്ങൾ...

Read More >>
#mmhassan |‘ഇടതുപക്ഷത്തിനു നൽകുന്ന ഓരോ വോട്ടും പാഴാകും, വോട്ടു ചെയ്യുമ്പോള്‍ ജനങ്ങള്‍ ഓര്‍ക്കണം -  എം.എം ഹസന്‍

Apr 25, 2024 01:39 PM

#mmhassan |‘ഇടതുപക്ഷത്തിനു നൽകുന്ന ഓരോ വോട്ടും പാഴാകും, വോട്ടു ചെയ്യുമ്പോള്‍ ജനങ്ങള്‍ ഓര്‍ക്കണം - എം.എം ഹസന്‍

ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ഭരിക്കുന്ന പിണറായി വിജയന് ശക്തമായ താക്കീതു നല്കാനുള്ള അവസരം കൂടിയാണിത്....

Read More >>
#Suspension | 'നടന്നത് ഗുരുതര വീഴ്ച'; പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക ചോര്‍ന്ന സംഭവത്തിൽ നടപടി, ഉദ്യോഗസ്ഥന് സസ്പെന്‍ഷൻ

Apr 25, 2024 01:32 PM

#Suspension | 'നടന്നത് ഗുരുതര വീഴ്ച'; പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക ചോര്‍ന്ന സംഭവത്തിൽ നടപടി, ഉദ്യോഗസ്ഥന് സസ്പെന്‍ഷൻ

ആന്‍റോ ആന്‍റണിയുടെ ആരോപണത്തിന് പിന്നാലെയാണ് സംഭവത്തില്‍ നടപടിയുണ്ടായത്. അതേസമയം, ഒരു ഉദ്യോഗസ്ഥനില്‍ മാത്രം ഒതുങ്ങുന്നതല്ല ഇതെന്നും വലിയൊരു...

Read More >>
 #bomb |ഉള്ള്യേരിയിൽ പരിഭ്രാന്തി പരത്തി ബോംബ് കണ്ടെത്തി എന്ന വാർത്ത; പരിശോധിച്ചപ്പോൾ പ്രോട്ടീന്‍ പൗഡർ ടിൻ

Apr 25, 2024 01:27 PM

#bomb |ഉള്ള്യേരിയിൽ പരിഭ്രാന്തി പരത്തി ബോംബ് കണ്ടെത്തി എന്ന വാർത്ത; പരിശോധിച്ചപ്പോൾ പ്രോട്ടീന്‍ പൗഡർ ടിൻ

ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ടൗണിലെ ഹോട്ടലിനു സമീപത്തായി ബോംബ് കണ്ടെത്തിയെന്ന വാർത്ത...

Read More >>
#Masapadicase | മാസപ്പടി കേസ്: തെളിവുകൾ ഹാജരാക്കാതെ മാത്യു കുഴൽനാടൻ; സിഎംആർഎല്ലിന് വഴിവിട്ട സഹായം ചെയ്തെന്ന ആരോപണം തള്ളി വിജിലൻസ്

Apr 25, 2024 01:07 PM

#Masapadicase | മാസപ്പടി കേസ്: തെളിവുകൾ ഹാജരാക്കാതെ മാത്യു കുഴൽനാടൻ; സിഎംആർഎല്ലിന് വഴിവിട്ട സഹായം ചെയ്തെന്ന ആരോപണം തള്ളി വിജിലൻസ്

വീണാ വിജയനും എക്സാലോജിക് കമ്പനിക്കും നൽകിയെന്ന് പറയുന്ന പ്രതിഫലത്തിന് പകരമായി സിഎംആർഎല്ലിന് എന്ത് തിരികെ ലഭിച്ചുവെന്നതിൽ വ്യക്തത...

Read More >>
Top Stories