ആലപ്പുഴയില്‍ വീടിനുള്ളില്‍ അമ്മയും മക്കളും മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു

ആലപ്പുഴയില്‍ വീടിനുള്ളില്‍ അമ്മയും മക്കളും മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു
Nov 29, 2021 11:06 PM | By Vyshnavy Rajan

ആലപ്പുഴ : ആലപ്പുഴ മാരാരിക്കുളത്ത് വീടിനുള്ളില്‍ അമ്മയും മക്കളും മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. മക്കള്‍ക്ക് വിഷം നല്‍കി താന്‍ തൂങ്ങിമരിക്കുമെന്ന് അമ്മ ആനി നേരത്തെ പറഞ്ഞിരുന്നതായി പരിസരവാസികള്‍ പറഞ്ഞു. പോലീസ് പൂട്ടിപോയ വീട് കുത്തിത്തുറക്കാനും ശ്രമം നടന്നതും സംഭവത്തിന്റെ ദുരൂഹത കൂട്ടുകയാണ്.

കോര്‍ത്തുശ്ശേരി കുന്നേല്‍വീട്ടില്‍ ആനി രഞ്ജിത്ത് (54), മക്കളായ ലെനിന്‍ രഞ്ജിത്ത് (അനില്‍ -36), സുനില്‍ രഞ്ജിത്ത് (32) എന്നിവരാണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരികയാണ്. ആനിയെ വീടിന്റെ മുന്‍വശത്തെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലും മക്കളെ രണ്ടുമുറികളിലായി കട്ടിലില്‍ മലര്‍ന്നുകിടന്ന നിലയിലുമാണു കണ്ടെത്തിയത്.

മക്കളുടെ അമിതമദ്യപാനംമൂലം തമ്മിലുണ്ടാകുന്ന വഴക്കില്‍ മനംനൊന്ത് ഇരുവര്‍ക്കും വിഷംനല്‍കി ആനി ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മദ്യപാനവും വഴക്കുമാണു മരണകാരണമെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ച് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്.

ആനി തൊഴിലുറപ്പു തൊഴിലാളിയും മക്കള്‍ മത്സ്യത്തൊഴിലാളികളുമാണ്. രണ്ടാഴ്ചത്തെ ജോലിക്കുശേഷം ശനിയാഴ്ചയാണ് കൊച്ചിയില്‍നിന്ന് ലെനിന്‍ വീട്ടിലെത്തിയത്. ഞായറാഴ്ച രാവിലെ വീട്ടില്‍ ചിട്ടിപ്പണം പിരിക്കാന്‍ ചെന്ന യുവാവാണ് ആനി തൂങ്ങിനില്‍ക്കുന്നതു കണ്ടത്. പിന്നീട്, ബന്ധുക്കളെത്തി പരിശോധിച്ചപ്പോഴാണ് മക്കളെ മരിച്ചനിലയില്‍ കണ്ടത്. ആനിയുടെ ഭര്‍ത്താവ് രഞ്ജിത്ത് ഏഴുവര്‍ഷം മുന്‍പ് ഹൃദ്രോഗം ബാധിച്ച്‌ മരിച്ചിരുന്നു.

മക്കളുടെ മദ്യപാനവും വഴക്കും മൂലം സ്വസ്ഥത നശിച്ചപ്പോള്‍, ഇവന്മാര്‍ക്ക് വിഷം കലക്കിക്കൊടുത്തു താന്‍ തൂങ്ങി മരിക്കുമെന്ന് കഴിഞ്ഞയിടെ ആനി പറഞ്ഞതായി പരിസരവാസികള്‍ സൂചിപ്പിച്ചു. പ്രായമേറെ ചെന്നെങ്കിലും മക്കള്‍ ആരും വിവാഹവും കഴിക്കാത്തതിലും ആനി വിഷമത്തിലായിരുന്നു.

സുനിലിന്റെ കാതില്‍നിന്ന് ഹെഡ്‌ഫോണ്‍ ഊരി കിടന്നിരുന്നു. ഞായറാഴ്ച പുലര്‍ച്ചേ ഒന്നരയോടെ ലെനിന്‍ ആരെയോ ഫോണില്‍ വിളിച്ചിരുന്നെങ്കിലും കോള്‍ സ്വീകരിച്ചിട്ടില്ല. ഈ നമ്ബര്‍ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. വീട് പൊലീസ് പൂട്ടിപ്പോയ ശേഷം കതക് തകര്‍ത്ത് അകത്തു കയറാന്‍ ശ്രമം നടന്നു. അയല്‍വാസികള്‍ കണ്ട് ഒച്ച വെച്ചപ്പോള്‍ യുവാവ് കടന്നുകളയുകയായിരുന്നു. വീട് കുത്തിത്തുറക്കാന്‍ ശ്രമിച്ച യുവാവിനായി പോലീസ് തിരച്ചില്‍ നടത്തുകയാണ്.

A mother and her children have died inside their house in Alappuzha

Next TV

Related Stories
ഒന്‍പതു വയസ്സുകാരിയെ പീഡിപ്പിച്ചു; പ്രായപൂർത്തിയാവാത്ത രണ്ട് ആൺകുട്ടികൾ പിടിയിൽ

Jan 26, 2022 05:51 PM

ഒന്‍പതു വയസ്സുകാരിയെ പീഡിപ്പിച്ചു; പ്രായപൂർത്തിയാവാത്ത രണ്ട് ആൺകുട്ടികൾ പിടിയിൽ

ഒന്‍പതു വയസ്സുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിൽ പ്രായപൂർത്തിയാവാത്ത രണ്ട് ആൺകുട്ടികൾ പിടിയിൽ. 10, 12 വയസ്സുള്ള കുട്ടികളെയാണ് പൊലീസ്...

Read More >>
അഞ്ച് വയസുകാരിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി; ബന്ധുവിനായി തിരച്ചില്‍ ഊര്‍ജിതം

Jan 25, 2022 09:24 PM

അഞ്ച് വയസുകാരിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി; ബന്ധുവിനായി തിരച്ചില്‍ ഊര്‍ജിതം

ഒഡീഷയിലെ പുരിയിൽ അഞ്ച് വയസുകാരി ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ ബന്ധുവിനായി തിരച്ചില്‍ ഊര്‍ജിതം. കുട്ടിയുടെ കുടുംബവുമായി പരിചയമുള്ള...

Read More >>
ദളിത് യുവതിയെ കസ്റ്റഡിയില്‍ പീഡിപ്പിച്ചെന്ന കേസില്‍ കോണ്‍സ്റ്റബിളിനു സസ്പെന്‍ഷന്‍

Jan 25, 2022 09:13 PM

ദളിത് യുവതിയെ കസ്റ്റഡിയില്‍ പീഡിപ്പിച്ചെന്ന കേസില്‍ കോണ്‍സ്റ്റബിളിനു സസ്പെന്‍ഷന്‍

ദളിത് യുവതിയെ കസ്റ്റഡിയില്‍ പീഡിപ്പിച്ചെന്ന കേസില്‍ കോണ്‍സ്റ്റബിളിനു...

Read More >>
ദുരൂഹസാഹചര്യത്തില്‍ വീട്ടമ്മയെ തൂങ്ങിമരിച്ച സംഭവം; കാമുകന്‍ അറസ്റ്റില്‍

Jan 25, 2022 05:03 PM

ദുരൂഹസാഹചര്യത്തില്‍ വീട്ടമ്മയെ തൂങ്ങിമരിച്ച സംഭവം; കാമുകന്‍ അറസ്റ്റില്‍

ദുരൂഹസാഹചര്യത്തില്‍ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കാമുകനെ പോലീസ് അറസ്റ്റ്...

Read More >>
പത്ത് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; പ്രായപൂർത്തിയാവാത്ത രണ്ട് ആൺകുട്ടികൾ പിടിയിൽ

Jan 24, 2022 09:08 PM

പത്ത് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; പ്രായപൂർത്തിയാവാത്ത രണ്ട് ആൺകുട്ടികൾ പിടിയിൽ

പത്ത് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രായപൂർത്തിയാവാത്ത രണ്ട് ആൺകുട്ടികൾ പിടിയിൽ....

Read More >>
രണ്ടാമതൊരു കുട്ടി കൂടി വേണമെന്ന് പറഞ്ഞു; ഭാര്യയ്ക്ക്‌ ഭര്‍ത്താവിന്റെ ക്രൂര മര്‍ദനം

Jan 24, 2022 03:30 PM

രണ്ടാമതൊരു കുട്ടി കൂടി വേണമെന്ന് പറഞ്ഞു; ഭാര്യയ്ക്ക്‌ ഭര്‍ത്താവിന്റെ ക്രൂര മര്‍ദനം

രണ്ടാമതൊരു കുട്ടി കൂടി വേണമെന്ന് പറഞ്ഞതിന് ഭർത്താവ് ക്രൂരമായി മർദിച്ചെന്ന് യുവതിയുടെ പരാതി. ഗുജറാത്തിലെ അഹമ്മദാബാദ് സാറ്റലൈറ്റ് ഏരിയയിൽ...

Read More >>
Top Stories