പഞ്ചസാരയും പശുവിൻ പാലും ചേർക്കാതെ കിടിലൻ കാരറ്റ് ഷേക്ക്‌

പഞ്ചസാരയും പശുവിൻ പാലും ചേർക്കാതെ കിടിലൻ കാരറ്റ് ഷേക്ക്‌
Advertisement
Nov 29, 2021 09:56 PM | By Susmitha Surendran

ക്ഷീണം അകറ്റുന്ന ഷേക്കുകളിൽ മുന്നിട്ടു നിൽക്കുന്നതാണ് കാരറ്റ് ഷേക്ക്. മിൽക്ക് ഷേക്കി​െൻറ രുചി പ്രായഭേദമന്യേ എല്ലാവർക്കും ഇഷ്​ടമാണ്. 

Advertisement

കാരറ്റിൽ ധാരാളം വിറ്റാമിനുകളും മിനറലുകളും ആൻറി ഓക്സിഡൻറുകളും അടങ്ങിയിട്ടുണ്ട്. കാരറ്റിനു നിറം നൽകുന്ന കരോട്ടിനും ആൻറി ഓക്സിഡൻറുകളും ആണ്‌ കാരറ്റിനെ കൂടുതൽ ഗുണമുള്ളതാക്കുന്നത്.

സാധാരണയായി പഞ്ചസാരയും പശുവിൻ പാലും ചേർത്തുണ്ടാക്കുന്ന കാരറ്റ് ഷേക്കിനെ കുറച്ച്​ വ്യത്യസ്തമായ രുചിയിൽ ഹെൽത്തി ആയി ഉണ്ടാക്കിയെടുത്താലോ?

ചേരുവകൾ:

കാരറ്റ് - 2

ശർക്കര - 2

ഏലക്ക - 1

തേങ്ങാ പാൽ - 2

ഗ്ലാസ് കസ്കസ് (ബേസിൽ സീഡ്) - 1 ടേബിൾസ്പൂൺ

ഉപ്പ് - ഒരു നുള്ള്

തയ്യാറാക്കുന്ന വിധം:

കസ്കസ് വെള്ളത്തിൽ ഇട്ടു മാറ്റി വെക്കുക. കാരറ്റ് ഒരു നുള്ള് ഉപ്പ്‌ ചേർത്ത് വേവിച്ചെടുക്കുക. ശർക്കര കുറച്ചു വെള്ളത്തിൽ തിളപ്പിച്ചു സിറപ്പ് രൂപത്തിൽ ആക്കി എടുക്കുക. ശേഷം അരിച്ചെടുക്കുക.

ഒരു ഗ്രൈൻഡറിലേക്കു കാരറ്റും ശർക്കര ലായനിയും ഏലക്കായും തേങ്ങാപ്പാലും ചേർത്ത് കൊടുത്ത്‌ നന്നായി അരച്ചെടുക്കുക. ശേഷം കസ്കസ് ഇട്ടു കൊടുത്ത്‌ ഇളക്കികൊടുക്കാം. നമ്മുടെ ഹെൽത്തി കാരറ്റ് ഷേക്ക് റെഡി ആയി.

Carrot shake can be prepared

Next TV

Related Stories
ഗോതമ്പ് ദോശ ഉണ്ടാക്കിയാലോ?

Aug 13, 2022 07:24 PM

ഗോതമ്പ് ദോശ ഉണ്ടാക്കിയാലോ?

അൽപം വ്യത്യസ്തമായി ​ഗോതമ്പ് ദോശ തയ്യാറാക്കിയാലോ?...

Read More >>
'ചോക്ലേറ്റ് ബനാന ഓട്സ്' സ്മൂത്തി റെസിപ്പി നോക്കാം...

Aug 10, 2022 01:27 PM

'ചോക്ലേറ്റ് ബനാന ഓട്സ്' സ്മൂത്തി റെസിപ്പി നോക്കാം...

ഹെൽത്തിയായൊരു ചോക്ലേറ്റ് ബനാന ഓട്സ് സ്മൂത്തി...

Read More >>
തയ്യാറാക്കാം കിടിലൻ തക്കാളി സൂപ്പ്...

Aug 8, 2022 01:22 PM

തയ്യാറാക്കാം കിടിലൻ തക്കാളി സൂപ്പ്...

വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു സൂപ്പ്...

Read More >>
ഉരുളക്കിഴങ്ങ്- ബ്രഡ് റോള്‍ ഉണ്ടാക്കിയാലോ...

Aug 7, 2022 03:19 PM

ഉരുളക്കിഴങ്ങ്- ബ്രഡ് റോള്‍ ഉണ്ടാക്കിയാലോ...

ഉരുളക്കിഴങ്ങ് വെച്ച് ഒരു അടിപൊളി സ്‌നാക്‌സ്...

Read More >>
ഓട്സ് ദോശ; ബ്രേക്ക്ഫാസ്റ്റ് മിനുറ്റുകള്‍ക്കുള്ളില്‍...

Aug 6, 2022 05:22 PM

ഓട്സ് ദോശ; ബ്രേക്ക്ഫാസ്റ്റ് മിനുറ്റുകള്‍ക്കുള്ളില്‍...

എന്തായാലും വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന, 'ഹെല്‍ത്തി'യായ ഒരു ബ്രേക്ക്ഫാസ്റ്റ് റെസിപിയാണിനി പങ്കുവയ്ക്കുന്നത്. ഓട്ട്സ് കൊണ്ടുള്ള ദോശ . ആദ്യം...

Read More >>
മൂന്ന് പഴങ്ങൾ ചേർത്തൊരു കിടിലൻ ഷേക്ക് ഉണ്ടാക്കിയാലോ...

Aug 5, 2022 04:00 PM

മൂന്ന് പഴങ്ങൾ ചേർത്തൊരു കിടിലൻ ഷേക്ക് ഉണ്ടാക്കിയാലോ...

കുട്ടികൾക്ക് മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്നതാണ് ഈ...

Read More >>
Top Stories