ഇന്ത്യന്‍ ക്രിക്കറ്റ് താരം ശാര്‍ദുല്‍ താക്കൂര്‍ വിവാഹിതനാകുന്നു. മിതാലി പരൂല്‍ക്കറാണ് വധു. ഇരുവരും ദീര്‍ഘ നാളായി സുഹൃത്തുക്കളാണ്. താനെയില്‍ ഒരു സ്റ്റാര്‍ട്ട് അപ്പ് കമ്ബനി നടത്തുന്നയാളാണ് മിതാലി. വിവാഹ നിശ്ചയം ഇന്ന് നടന്നു. വിവാഹം അടുത്ത വര്‍ഷമുണ്ടാകും.
മുംബൈയില്‍ നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹ നിശ്ചയം. നൂറില്‍ താഴെ അതിഥികളാണ് ചടങ്ങില്‍ പങ്കെടുത്തത്.ഇന്ത്യന്‍ ടി20 നായകന് രോഹിത്ത് ശര്‍മ്മ, ക്രിക്കറ്റ് താരങ്ങളായ അഭിഷേക് നായര്‍, ധവാല്‍ കുല്‍ക്കര്‍ണ്ണി എന്നിവര്‍ വിവാഹ നിശ്വയ ചടങ്ങില്‍ പങ്കെടുത്തു.
Indian cricketer Shardul Thakur gets married