കൊവിഡ് വാക്‌സിനെടുക്കാത്ത അധ്യാപകർക്കെതിരെ കർശന നടപടിക്കൊരുങ്ങി സംസ്ഥാന സർക്കാർ

കൊവിഡ് വാക്‌സിനെടുക്കാത്ത അധ്യാപകർക്കെതിരെ കർശന നടപടിക്കൊരുങ്ങി സംസ്ഥാന സർക്കാർ
Nov 29, 2021 09:25 PM | By Vyshnavy Rajan

തിരുവനന്തപുരം : കൊവിഡ് വാക്‌സിനെടുക്കാത്ത അധ്യാപകർക്കെതിരെ കർശന നടപടിക്കൊരുങ്ങി സംസ്ഥാന സർക്കാർ. ആരോഗ്യപ്രശ്‌നം ഉന്നയിച്ച് വിസമ്മതം അറിയിച്ചവർക്ക് പ്രത്യേക പരിശോധന നടത്താനാണ് നീക്കം. ഇതിനായി പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കാരിനോട് ശുപാർശ ചെയ്തു.

പരിശോധനയിൽ പ്രശ്‌നങ്ങളില്ലെന്നു തെളിയുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്നാണ് നിർദേശം. സംസ്ഥാനത്തെ ഒന്നേമുക്കാൽ ലക്ഷം അധ്യാപകഅനധ്യാപക ജീവനക്കാരിൽ അയ്യായിരത്തോളം പേർ ഇനിയും വാകിസനെടുത്തിട്ടില്ലെന്ന് കഴിഞ്ഞ ദിവസം മന്ത്രി വി.ശിവൻകുട്ടി വെളിപ്പെടുത്തിയിരുന്നു.

ഇതിനു പിന്നാലെയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തുടർനടപടികൾ. സംസ്ഥാനത്ത് അധ്യാപകരും അനധ്യാപകരുമായി അയ്യായിരത്തോളം പേർ വാക്‌സിൻ എടുത്തിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി ഇന്നലെ അറിയിച്ചിരുന്നു.

എടുക്കാത്തവരോട് വാശിയോടെയുള്ള സമീപനം സ്വീകരിച്ചിട്ടില്ല. അവരോട് സ്‌കൂളിൽ വരരുതെന്ന് ആവശ്യപ്പെട്ടു. വാക്‌സിൻ എടുക്കാതിരിക്കുന്നതിനെ സർക്കാർ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

The state government has taken stern action against teachers who do not take the covid vaccine

Next TV

Related Stories
#mmukesh  | കൊല്ലത്തെ വിജയം സുനിശ്ചിതം, എൽഡിഎഫ് മതിയെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു -  എം മുകേഷ്

Apr 25, 2024 04:53 PM

#mmukesh | കൊല്ലത്തെ വിജയം സുനിശ്ചിതം, എൽഡിഎഫ് മതിയെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു - എം മുകേഷ്

കഴിഞ്ഞ 41 കൊല്ലം ഞാൻ ചെയ്ത പ്രവർത്തികൾ നാട്ടുകാർ മനസിലാക്കി നാട്ടുകാർ തിരിച്ചറിഞ്ഞു....

Read More >>
#KKShailaja |'ജനങ്ങൾ കൂടുതലായി എൽഡിഎഫിനോട് അടുക്കുന്നു'; വ്യക്തിഹത്യയിൽ നിയമനടപടി തുടരുമെന്നും കെകെ ശൈലജ

Apr 25, 2024 04:47 PM

#KKShailaja |'ജനങ്ങൾ കൂടുതലായി എൽഡിഎഫിനോട് അടുക്കുന്നു'; വ്യക്തിഹത്യയിൽ നിയമനടപടി തുടരുമെന്നും കെകെ ശൈലജ

എല്ലായിടത്തും വമ്പിച്ച ജനക്കൂട്ടം സ്ഥാനാർത്ഥിയെ കാണാൻ എത്തിച്ചേരുന്നു....

Read More >>
#pannyanravindran |സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ് - പന്ന്യന്‍ രവീന്ദ്രന്‍

Apr 25, 2024 04:28 PM

#pannyanravindran |സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ് - പന്ന്യന്‍ രവീന്ദ്രന്‍

പറയേണ്ട കാര്യങ്ങള്‍ പലതും പറഞ്ഞാല്‍ അദ്ദേഹത്തിനു വഴി നടക്കാന്‍ പോലും...

Read More >>
#rain |ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത; പാലക്കാട് ഉഷ്ണതരംഗ മുന്നറിയിപ്പ്

Apr 25, 2024 03:53 PM

#rain |ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത; പാലക്കാട് ഉഷ്ണതരംഗ മുന്നറിയിപ്പ്

2024 ഏപ്രിൽ 25 മുതൽ 27 വരെ പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്നു വകുപ്പ്...

Read More >>
#lottery |80 ലക്ഷം നിങ്ങൾക്കാകുമോ? കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

Apr 25, 2024 03:42 PM

#lottery |80 ലക്ഷം നിങ്ങൾക്കാകുമോ? കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം...

Read More >>
Top Stories