കർണാടകയിൽ കൊവിഡ് സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കൻ സ്വദേശിയുടെ വകഭേദം കണ്ടെത്താൻ സാധിച്ചില്ല

കർണാടകയിൽ കൊവിഡ് സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കൻ സ്വദേശിയുടെ വകഭേദം കണ്ടെത്താൻ സാധിച്ചില്ല
Nov 29, 2021 07:37 PM | By Vyshnavy Rajan

ബംഗ്ലൂരു : കര്‍ണ്ണാടകയിലെത്തിയ ദക്ഷിണാഫ്രിക്കന്‍ സ്വദേശിയില്‍ സ്ഥിരീകരിച്ച കൊവിഡ് വൈറസ് വകഭേദം ഒമിക്രോൺ ആണോ എന്നതിൽ വ്യക്തതയില്ല. ഒമിക്രോൺ വകഭേദമാണോ എന്നതിൽ വ്യക്തത വരുത്തുന്നതിന് വേണ്ടി കർണാടക സര്‍ക്കാര്‍ കേന്ദ്രസഹായം തേടി.

കഴിഞ്ഞ 20 -ാം തിയ്യതി ദക്ഷിണാഫ്രിക്കയില്‍ നിന്ന് ബംഗ്ലുരുവിലെത്തിയ രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതില്‍ ഒരാളെ ബാധിച്ചിരിക്കുന്നത് ഡെല്‍റ്റ വകഭേദമാണെന്ന് കണ്ടത്തി. എന്നാല്‍ ഡെല്‍റ്റ വൈറസില്‍ നിന്ന് വ്യത്യസ്തമായ വകഭേദമാണ് മറ്റേയാളെ ബാധിച്ചിരിക്കുന്നത്. ഇത് ഏതെന്ന് സ്ഥിരീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കര്‍ണ്ണാടക സര്‍ക്കാര്‍ ഐസിഎമ്മാറിന്‍റെ സഹായം തേടിയിരിക്കുന്നത്.

ഇതുവരെ രാജ്യത്ത് കാണാത്ത വകഭേദമാണെന്ന് കർണാടക ആരോഗ്യവകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ ഐസിഎംആറിന്റെ പരിശോധനയ്ക്ക് ശേഷമേ സ്ഥിരീകരണം നൽകാൻ കഴിയൂ. 63 കാരനുമായി സമ്പർക്കത്തിൽ വന്ന മുഴുവൻ പേരെയും പരിശോധിക്കുമെന്നും നിരീക്ഷണത്തിലാക്കുമെന്നും സർക്കാർ അറിയിച്ചു.

അതേ സമയം ദക്ഷിണാഫ്രിക്കയില്‍ നിന്ന് മുംബൈയിലെത്തി കൊവിഡ് സ്ഥിരീകരിച്ച ഡോംബിവലി സ്വദേശിക്ക് നിലവില്‍ രോഗലക്ഷണങ്ങള്‍ ഒന്നുമില്ല. കല്യാണിലെ ക്വാറന്‍റീൻ കേന്ദ്രത്തില്‍ കഴിയുന്ന ഇയാളുടെ സ്രവം ജിനോം സീക്വന്‍സിംഗിന് അയച്ചിരിക്കുകയാണ്. ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നെത്തിയ 99 പേര്‍ മുംബൈയില്‍ മാത്രം നിരീക്ഷണത്തിലുണ്ട്.

ഡെല്‍റ്റ വകഭേദത്തേക്കാള്‍ ആറിരട്ടി വ്യാപനശേഷി ഒമിക്രോണിനുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ജാഗ്രത തുടരണമെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു. മാർഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയതിന് പിന്നാലെ വിമാനത്താവളങ്ങളില്‍ സ്രവ പരിശോധന കര്‍ശനമാക്കണമെന്ന് ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഏത് സാഹചര്യത്തെയും നേരിടാന്‍ സജ്ജമാണെന്ന് ദുരന്ത നിവാരണ അതോറിറ്റി യോഗത്തിന് ശേഷം ദില്ലി സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചു.

No variant of the South African native confirmed by covid could be found in Karnataka

Next TV

Related Stories
#death | കുളിയ്ക്കുന്നതിനിടെ വെള്ളച്ചാട്ടം ഐസായി; എംബിബിഎസ് വിദ്യാർഥി മഞ്ഞിൽക്കുടുങ്ങി മരിച്ചു

Apr 23, 2024 03:57 PM

#death | കുളിയ്ക്കുന്നതിനിടെ വെള്ളച്ചാട്ടം ഐസായി; എംബിബിഎസ് വിദ്യാർഥി മഞ്ഞിൽക്കുടുങ്ങി മരിച്ചു

രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിനിയായിരുന്നു ചന്തു. സുഹൃത്തുക്കളായ നാല് വിദ്യാർഥികൾക്കൊപ്പം ഞായറാഴ്ച വെള്ളച്ചാട്ടം കാണാൻ പോയതായിരുന്നു...

Read More >>
#liquorscamcase | കെജ്രിവാളിനും കെ. കവിതയ്ക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി രണ്ടാഴ്ച കൂടി നീട്ടി

Apr 23, 2024 03:50 PM

#liquorscamcase | കെജ്രിവാളിനും കെ. കവിതയ്ക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി രണ്ടാഴ്ച കൂടി നീട്ടി

ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ജയിൽ അധികൃതർ ഇൻസുലിൻ നൽകാൻ തയാറാകാത്തതിനെ തുടർന്ന് കെജ്രിവാൾ ഡൽഹി കോടതിയെ...

Read More >>
#founddead |ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ

Apr 23, 2024 03:19 PM

#founddead |ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ

സമീപത്തായി കറൻസി നോട്ടുകൾ ചിതറിക്കിടന്നിരുന്നു....

Read More >>
#ElectionCommission | പ്രധാനമന്ത്രിയുടെ വിവാദ പ്രസംഗം: തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി തുടങ്ങി, വീഡിയോ ഹാജരാക്കാൻ നിര്‍ദ്ദേശം

Apr 23, 2024 10:41 AM

#ElectionCommission | പ്രധാനമന്ത്രിയുടെ വിവാദ പ്രസംഗം: തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി തുടങ്ങി, വീഡിയോ ഹാജരാക്കാൻ നിര്‍ദ്ദേശം

അമ്മമാരുടെയും,സഹോദരിമാരുടേയും സ്വര്‍ണ്ണത്തിന്‍റെ കണക്കെടുപ്പ് നടത്തി അത് മുസ്ലീംങ്ങള്‍ക്ക് നല്‍കുമെന്ന് കോൺഗ്രസ് പ്രകടനപത്രികയിലുണ്ടെന്നും...

Read More >>
#ArvindKejriwal | പ്രമേഹം മൂര്‍ഛിച്ചു; ജയിലില്‍ കേജ്‌രിവാളിന് ഇന്‍സുലിന്‍ നല്‍കി അധികൃതര്‍

Apr 23, 2024 10:23 AM

#ArvindKejriwal | പ്രമേഹം മൂര്‍ഛിച്ചു; ജയിലില്‍ കേജ്‌രിവാളിന് ഇന്‍സുലിന്‍ നല്‍കി അധികൃതര്‍

ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കേജ്‌രിവാളിന്റെ പേരില്‍ ജനങ്ങളുടെ അനുതാപം പിടിച്ചുപറ്റാനുള്ള ശ്രമമാണിതെന്ന് ബിജെപി...

Read More >>
#anaconda | അനാക്കോണ്ട പാമ്പുകളെ കടത്താൻ ശ്രമം; ബംഗളൂരു വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരൻ പിടിയിൽ

Apr 23, 2024 09:19 AM

#anaconda | അനാക്കോണ്ട പാമ്പുകളെ കടത്താൻ ശ്രമം; ബംഗളൂരു വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരൻ പിടിയിൽ

അന്വേഷണം പുരോഗമിക്കുകയാണ്. കസ്റ്റംസ് ആക്ട് 1962 പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നാണ്...

Read More >>
Top Stories