മഞ്ഞുവീഴ്ചയിൽ റോഹ്താങ് പാത അടച്ചു; സഞ്ചാരികൾക്ക് മുന്നറിയിപ്പ്

മഞ്ഞുവീഴ്ചയിൽ റോഹ്താങ് പാത അടച്ചു; സഞ്ചാരികൾക്ക് മുന്നറിയിപ്പ്
Nov 29, 2021 03:19 PM | By Anjana Shaji

ഹിമാചലിലേക്ക് യാത്ര പോകാനൊരുങ്ങുകയാണോ? റോഹ്താങ് പാസിലൂടെ പോകാനാണ് പദ്ധതിയെങ്കിൽ ആ യാത്രയിൽ ചില മാറ്റങ്ങൾ വരുത്തേണ്ടതായി വരും. 2022 ഏപ്രിൽ മാസം അവസാനം വരെ റോഹ്താങ് പാസ് അടയ്ക്കുകയാണ്.

ഹിമാചൽ പ്രദേശ് സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഓർഡറിൽ വിനോദസഞ്ചാരികൾക്കു മാത്രമല്ല, നിത്യയാത്രികർക്കും അടുത്ത വർഷം ഏപ്രിൽ വരെ അതിലൂടെ യാത്ര ചെയ്യാനാകില്ല. മോശം കാലാവസ്ഥയും തെന്നുന്ന പാതകളും മൂലം അപകടങ്ങൾ പതിവായതോടെയാണ് സർക്കാർ റോഹ്താങ് പാസ് അടക്കാനുള്ള തീരുമാനമെടുത്തത്.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് നരേന്ദ്ര മോദി, മുൻപ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയുടെ പേരിലുള്ള അടൽ തുരങ്കം ഉദ്ഘാടനം ചെയ്തത്. 13, 058 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന റോഹ്താങ് പാസിലാണ് ഈ തുരങ്കപാത സ്ഥിതി ചെയ്യുന്നത്. വടക്കുഭാഗത്തിനെ ബന്ധിപ്പിക്കുന്ന തുരങ്കത്തിന്റെ വരവോടെ ഒരു വിനോദസഞ്ചാര ഗ്രാമമായി ആ നാടിനെ മാറ്റാമെന്നു സർക്കാർ പദ്ധതിയിട്ടിരുന്നു.

വിനോദസഞ്ചാരികളെ ഇതിലേ..ഇതിലേ

വിനോദസഞ്ചാരികളെ വളരെയേറെ ആകർഷിക്കുന്ന ഒന്നാണ് ഈ തുരങ്കപാത. ശീതകാലത്തു ഈ പാതയുടെ മുഖച്ഛായ തന്നെ മാറും. ധാരാളം സഞ്ചാരികൾ ആ കാഴ്ച ആസ്വദിക്കാൻ മാത്രമായി ഇവിടെയെത്താറുണ്ട്. നവംബർ മുതൽ ഏപ്രിൽ വരെയുള്ള സമയത്തു റോഹ്താങ് പാസിൽ കഠിനമായ മഞ്ഞുവീഴ്ച അനുഭവപ്പെടാറുണ്ട്. ഉദ്ഘാടനത്തിനു ശേഷം ധാരാളം സഞ്ചാരികൾ ഈ തുരങ്കപാത സന്ദർശിക്കാൻ വരികയും ഇതൊരു വിനോദസഞ്ചാര മേഖലയായി മാറുകയും ചെയ്തു.

ലോകത്തിലെ ഏറ്റവും നീളം കൂടിയ പർവത തുരങ്കം

3,000 മീറ്ററിനു മുകളിലായി സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും നീളം കൂടിയ പർവത തുരങ്കം നമ്മുടെ സ്വന്തം ഇന്ത്യയിൽ മണാലി-ലേ ഹൈവേയിൽ സ്ഥിതി ചെയ്യുന്ന അടൽ ടണൽ ആണ്. റോഹ്താങ് പാസിലെ തന്ത്രപ്രധാനമായ തുരങ്കം മണാലിയിൽ നിന്നും ലേ യിലേക്കുള്ള ദൂരം വെറും 46 കിലോമീറ്ററാക്കി ചുരുക്കി. വെറും പത്തു വർഷം കൊണ്ടാണ് ലോകത്തിലെ ഏറ്റവും വലിയ തുരങ്കപാതയുടെ പണി പൂർത്തീകരിച്ചതു എന്നുകൂടി അറിയുമ്പോൾ വിസ്മയം ഇരട്ടിക്കുക തന്നെ ചെയ്യും. 4000 കോടി രൂപയാണ് മുതൽമുടക്ക്. 10.5 മീറ്റർ വീതിയുള്ള ഒറ്റ ട്യൂബിൽ, ഇരുഭാഗത്തും ഒരു മീറ്റർ ഫുട്പാത്തോട് കൂടിയുള്ളതാണ് അടൽ ടണൽ. ഒരു ദിവസം ഏകദേശം 3000 കാറുകളും 1500 ട്രക്കുകളും ഇതിലൂടെ കടന്നു പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുരങ്കത്തിനു അകത്തു കൂടിയുള്ള യാത്രയിലെ വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററാണ്.

ശീതകാലത്തു ഒറ്റപ്പെടുന്ന ഗ്രാമങ്ങൾക്കു ആശ്വാസം

ശീതകാലം ആരംഭിക്കുന്നതോടെ ഹിമാചൽ പ്രദേശിലെ ചില അതിർത്തി ഗ്രാമങ്ങളുമായുള്ള ബന്ധം ആറുമാസകാലത്തേക്കു വിച്ഛേദിക്കപ്പെട്ടു പോകാറുണ്ട്. മണാലി, ലേ, ലഡാക്ക്, ജമ്മു- കാശ്മീർ തുടങ്ങിയ സ്ഥലങ്ങളെയെല്ലാം ബന്ധിപ്പിക്കുന്ന ഈ തുരങ്കപാത ആ സംസ്ഥാനത്തിലെ വിനോദസഞ്ചാരത്തെ വളർത്തുന്നതിലും വലിയ പങ്കുവഹിക്കുന്നുണ്ട്.

Rohtang road closed due to snow; Warning to travelers

Next TV

Related Stories
കുറഞ്ഞ ചിലവിൽ യാത്ര പോകാം ഹിമാചൽ പ്രദേശിലെ ഈ സ്ഥലങ്ങളിലേക്ക്....

Jan 20, 2022 09:38 PM

കുറഞ്ഞ ചിലവിൽ യാത്ര പോകാം ഹിമാചൽ പ്രദേശിലെ ഈ സ്ഥലങ്ങളിലേക്ക്....

വളരെ കുറഞ്ഞ ചിലവിൽ അടിച്ച് പൊളിക്കാൻ പറ്റിയ ചില സ്ഥലങ്ങൾ ഹിമചൽ പ്രദേശിൽ...

Read More >>
ഉറപ്പായും സന്ദർശിക്കണം നിഗൂഢതകൾ നിറഞ്ഞ ഈ ശിവ ക്ഷേത്രങ്ങൾ...

Jan 18, 2022 09:16 PM

ഉറപ്പായും സന്ദർശിക്കണം നിഗൂഢതകൾ നിറഞ്ഞ ഈ ശിവ ക്ഷേത്രങ്ങൾ...

ഇന്ത്യയിൽ നിരവധി ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ഒരുപാട് നിഗൂഢതകളുണ്ട്. അത്തരത്തിൽ നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന ശിവ ക്ഷേത്രങ്ങളെ കുറിച്ച്...

Read More >>
ഇന്ത്യക്കകത്ത്‌ ഏറ്റവും കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാം ഇങ്ങനെ...

Jan 17, 2022 10:21 PM

ഇന്ത്യക്കകത്ത്‌ ഏറ്റവും കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാം ഇങ്ങനെ...

പലപ്പോഴും പലരും ഒരുപാട് കാശാകും എന്ന കാരണം കൊണ്ട് മാത്രം യാത്ര ചെയ്യുന്നത് ഒഴിവാക്കാറുണ്ട്. ശരിക്കും ലോകത്ത് ഏറ്റവും കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാൻ...

Read More >>
യാത്ര ചെയ്യാൻ ഇഷ്ടമാണോ? എങ്കിൽ ഈ സ്ഥലങ്ങൾ ഒരിക്കലും ഒഴിവാക്കരുത്

Jan 16, 2022 10:26 PM

യാത്ര ചെയ്യാൻ ഇഷ്ടമാണോ? എങ്കിൽ ഈ സ്ഥലങ്ങൾ ഒരിക്കലും ഒഴിവാക്കരുത്

നോർത്ത് ഈസ്റ്റ് ഇന്ത്യയിലെ ബ്രഹ്മപുത്ര നദിയുടെ തീരത്തുള്ള അതിമനോഹരമായ നഗരമാണ് ഗുവാഹത്തി...

Read More >>
കെഎസ്ആർടിസി താമരശ്ശേരി ഡിപ്പോ കോഴിക്കോട് സോണിലെ ടൂറിസം ഹബ്ബായി മാറുന്നു

Jan 10, 2022 08:21 PM

കെഎസ്ആർടിസി താമരശ്ശേരി ഡിപ്പോ കോഴിക്കോട് സോണിലെ ടൂറിസം ഹബ്ബായി മാറുന്നു

കെഎസ്ആർടിസി താമരശ്ശേരി ഡിപ്പോ കോഴിക്കോട് സോണിലെ ടൂറിസം ഹബ്ബായി മാറുന്നു....

Read More >>
യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് വർക്കേഷന് കേരളത്തിലുമുണ്ട് കിടിലം സ്ഥലങ്ങൾ

Jan 9, 2022 05:23 PM

യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് വർക്കേഷന് കേരളത്തിലുമുണ്ട് കിടിലം സ്ഥലങ്ങൾ

എന്നാൽ അധികം പ്രചാരം നേടിയില്ലെങ്കിലും കേരളത്തിലും വർക്കേഷന് പറ്റിയ നിരവധി സ്ഥലങ്ങൾ ഉണ്ട്. കൂടാതെ കുറഞ്ഞ ചിലവിൽ താമസിക്കാൻ സാധിക്കുന്ന...

Read More >>
Top Stories