റോസ്‍മലയിലെ പുനരധിവാസ പദ്ധതിയില്‍ ക്രമക്കേടിന് തെളിവുകള്‍

റോസ്‍മലയിലെ പുനരധിവാസ പദ്ധതിയില്‍ ക്രമക്കേടിന് തെളിവുകള്‍
Nov 29, 2021 08:57 AM | By Anjana Shaji

കൊല്ലം : റോസ്മലയിൽ സർക്കാർ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിയുടെ ( Rehabilitation Project ) മറവിൽ ഒരു വിഭാഗം വനംവകുപ്പ് ഉദ്യോഗസ്ഥർ ഭൂമി കച്ചവടത്തിന് ശ്രമം നടത്തുന്നെന്ന നാട്ടുകാരുടെ ആരോപണത്തിന് തെളിവായി രേഖകൾ.

പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചതിനു ശേഷം റോസ് മലയിൽ നടന്ന മുപ്പതോളം ഭൂമി ഇടപാടുകളുടെ രേഖകളാണ് പുറത്തു വന്നത്. പ്രാദേശിക രാഷ്ട്രീയ നേതാക്കളിൽ ചിലരും ക്രമക്കേടിന് കൂട്ട് നിൽക്കുന്നെന്ന ആരോപണവും ശക്തമാണ്.

കൊല്ലം ജില്ലയുടെ കിഴക്കേ അറ്റത്തെ കുടിയേറ്റ ഗ്രാമമാണ് റോസ്‍മല. നാലര പതിറ്റാണ്ട് മുമ്പ് സർക്കാർ നൽകിയ പട്ടയങ്ങളുമായി ജീവിതം തുടങ്ങിയ മനുഷ്യരാണിവിടെയുള്ളത്. നാല് പതിറ്റാണ്ടിനിപ്പുറം റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ഇവിടുത്തെ ഗ്രാമവാസികളെ ഒഴിപ്പിക്കാനാണ് ഇപ്പോൾ സർക്കാരിന്റെ തീരുമാനം.

പ്രകൃതി ദുരന്തങ്ങൾക്കും വന്യജീവി ആക്രമണത്തിനും സാധ്യതയുള്ള മേഖലകളിൽ നിന്ന് ജനങ്ങളെ പുനരധിവസിപ്പിക്കാനുള്ള സർക്കാർ പദ്ധതിയുടെ മറവിൽ ഒരു വിഭാഗം വനംവകുപ്പ് ഉദ്യോഗസ്ഥർ വലിയ ക്രമക്കേട് ആസൂത്രണം ചെയ്യുകയാണെന്നാണ് ഗ്രാമവാസികളുടെ ആരോപണം.

റോസ്മലയില്‍ നിന്ന് സ്വമേധയാ ഒഴിഞ്ഞുപോവാന്‍ തയ്യാറായ ഒരു കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നാണ് സര്‍ക്കാരിന്‍റെ പ്രഖ്യാപനം. ഈ പതിനഞ്ച് ലക്ഷം തട്ടിയെടുക്കാനാണ് അനധികൃതമായ ഒട്ടേറെ ശ്രമങ്ങള്‍ നടക്കുന്നത്.

പുനരധിവാസ പാക്കേജുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് വന്നതിന് ശേഷം രജിസ്റ്റർ ചെയ്യപ്പെട്ട ആധാരങ്ങള്‍ നിരവധിയാണ്. ഇന്നോളം ഈ നാട്ടിൽ ഇല്ലാതിരുന്ന പലരുടെയും പേരിൽ പെട്ടെന്ന് റേഷൻ കാർഡുകൾ ഉണ്ടായതും മറ്റൊരു ദുരൂഹതയാണ്.

Evidence of irregularities in the Rose Hill Rehabilitation Project

Next TV

Related Stories
സ്ത്രീധന പീഡനം; വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ വിചാരണ ഇന്ന് തുടങ്ങും

Jan 10, 2022 07:34 AM

സ്ത്രീധന പീഡനം; വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ വിചാരണ ഇന്ന് തുടങ്ങും

സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം നിലമേൽ സ്വദേശിനി വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ വിചാരണ ഇന്ന്...

Read More >>
അപകടത്തില്‍ പരിക്കേറ്റ യുവാവിനെ ആശുപത്രിയിലാക്കി മടങ്ങവെ അപകടം; നാല് പേര്‍ക്ക് ഗുരുതര പരിക്ക്

Dec 10, 2021 08:27 AM

അപകടത്തില്‍ പരിക്കേറ്റ യുവാവിനെ ആശുപത്രിയിലാക്കി മടങ്ങവെ അപകടം; നാല് പേര്‍ക്ക് ഗുരുതര പരിക്ക്

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിലാക്കി മടങ്ങവെ വാഹനം അപകടത്തില്‍പ്പെട്ട് പഞ്ചായത്ത് അംഗം ഉള്‍പ്പെടെ നാല് പേര്‍ക്ക്...

Read More >>
പുരയിടത്തിലെ മണല്‍വാരല്‍ ചോദ്യം ചെയ്ത റിട്ട. ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചതായി പരാതി

Nov 28, 2021 07:28 AM

പുരയിടത്തിലെ മണല്‍വാരല്‍ ചോദ്യം ചെയ്ത റിട്ട. ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചതായി പരാതി

ഏരൂര്‍ ഭാരതിപുരത്ത് സ്വന്തം പുരയിടത്തില്‍ നിന്ന് അനധികൃതമായി മണല്‍ വാരിയത് ചോദ്യം ചെയ്ത റിട്ടയേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ വളഞ്ഞിട്ട്...

Read More >>
സഞ്ജിത്ത് വധക്കേസ് എൻ.ഐ.എ ഏറ്റെടുക്കണം; കെ സുരേന്ദ്രൻ അമിത്ഷായെ കണ്ടു.

Nov 22, 2021 10:31 PM

സഞ്ജിത്ത് വധക്കേസ് എൻ.ഐ.എ ഏറ്റെടുക്കണം; കെ സുരേന്ദ്രൻ അമിത്ഷായെ കണ്ടു.

പാലക്കാട് സഞ്ജിത്ത് വധക്കേസ് എൻ.ഐ.എ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ...

Read More >>
 ചടയമംഗലത്ത്  80 കാരിയുടെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

Oct 30, 2021 07:48 AM

ചടയമംഗലത്ത് 80 കാരിയുടെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

80കാരിയായ അമ്മയുടെ മരണം; മകന്‍...

Read More >>
Top Stories